വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തി രാഹുല്‍ ഗാന്ധി,2 ദിവസം മണ്ഡലത്തില്‍ തുടരും
വയനാട്: പ്രളയത്തിന് ശേഷം വീണ്ടും വയനാട്ടില്‍ എത്തി രാഹുല്‍ ഗാന്ധി. ദുരിത ബാധിതരെ നേരില്‍ കണ്ട് പ്രശ്നങ്ങള്‍ മനസിലാക്കാനും പുനര്‍ നിര്‍മ്മാണ നടപടികള്‍ ആലോചിക്കാനുമാണ് അദ്ദേഹം തന്‍റെ മണ്ഡലത്തില്‍ വീണ്ടും എത്തിയത്. മാനന്തവാടി തലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് രാഹുല്‍ ആദ്യം സന്ദര്‍ശനം നടത്തിയത്. പിന്നാലെ വാളാട്, മക്കിയാട്, ചെറുപുഴ എന്നിവിടങ്ങളിലെ ദുരിത ബാധിതരെയും സന്ദർശിക്കും.
ബിജെപിയില്‍ പൊട്ടിത്തെറി!! രാജിക്കൊരുങ്ങി മന്ത്രി.. യെഡിയൂരപ്പയ്ക്കെതിരെ കൂടുതല്‍ മന്ത്രിമാര്‍
പ്രളയത്തില്‍ വയനാട്ടില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ അറ്റകുറ്റപ്പണിക്ക് ആവശ്യമായ ഫണ്ട് തേടി രാഹുല്‍ ഗാന്ധി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിക്ക് കത്തയച്ചിരുന്നു. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത് തന്‍റെ മണ്ഡലമായ വയനാട്ടിലാണെന്നും റോഡുകള്‍ പലതും തകര്‍ന്ന് പോയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. പുനര്‍നിര്‍മ്മിക്കേണ്ട റോഡുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെയാണ് അദ്ദേഹം കത്തയച്ചത്.
വയനാട്ടില്‍ മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതി വഴി കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവികസന മന്ത്രിക്കും അദ്ദേഹം കത്തയച്ചിരുന്നു.
പ്രളയത്തില്‍ കനത്ത നാശം വിതച്ച കവളപ്പാറയിലും, പുത്തുമലയിലും നേരത്തേ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. കേരളത്തില്‍ തുടരണനെന്ന് അദ്ദേഹം താത്പര്യം അറിയിച്ചിരുന്നെങ്കിലും സുര്ഷാ പ്രശ്നം ചൂണ്ടിക്കാട്ടിയതോടെ മടങ്ങുകയായിരുന്നു.
കോന്നി; '400' ല്‍ പ്രതീക്ഷയുമായി ബിജെപി, '2761' ല്‍ എല്‍ഡിഎഫിനും യുഡിഎഫിനും നെഞ്ചിടിപ്പ്