
'ഈ കൂപ മണ്ഡൂകങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നത്', തുറന്ന് പറഞ്ഞാല്‍ കൊള്ളാമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: ഭരണഘടനയെ വിമര്‍ശിച്ച മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധം ശക്തമാകുന്നു. മന്ത്രി രാജിവച്ച് പുറത്തുപോകണമെന്നാണ് ഉയരുന്ന വിമര്‍ശനം. സോഷ്യല്‍ മീഡിയയിലൂം കടുത്ത രോഷം ഉയരുന്നുണ്ട്. മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. മന്ത്രി രാജിവച്ചൊഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ പുറത്താക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്.
'ചിരി കാന്‍ മേക്ക് യുവര്‍ ലൈഫ് വെരി മനോഹരം'; ക്യാപ്ഷന്‍ കിംഗ് എവിടുന്നു കിട്ടുന്നു അമേയ ഇതൊക്കെ

ഭരണഘടനയെ മുന്‍നിര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി പരസ്യമായി ഭരണഘടനയെ അവഹേളിക്കുകയും തള്ളിപ്പറയുകയും ചെയ്യ്തിരിക്കുകയാണ്, അതിനാല്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനവും, എം എല്‍ എ സ്ഥാനവും രാജി വെച്ചൊഴിഞ്ഞ് നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു.

സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ സജി ചെറിയാന്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞാല്‍ ആക്ഷേപിക്കില്ല അതിന് കാരണം ആഗസ്ത് 15 നെ ആപത്ത് 15 എന്ന് വിശേഷിപ്പിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാണദ്ദേഹം. എന്നാല്‍ ഭരണഘടനയെ മുന്‍ നിര്‍ത്തി അധികാരമേറ്റ ജനപ്രതിനിധിയും മന്ത്രിയുമാണയാള്‍.

ഇന്ത്യയില്‍ ഭരണ ഘടനയെ അംഗീകരിക്കാത്ത രണ്ട് വിഭാഗമേയുള്ളൂ, അതിലൊന്ന് സംഘ് പരിവാറാണ് അവര്‍ ആവശ്യപ്പെടുന്നതും ആഗ്രഹിക്കുന്നതും മനു സ്മൃതി ഭരണഘടനയാക്കണമെന്നാണ്, എന്നാല്‍ ഈ കൂപ മണ്ഡൂകങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് തുറന്ന് പറഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.

അതല്ല, അംബേദ്ക്കറോട് അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായിരുന്ന എതിര്‍പ്പിന്റെ ഭാഗമാണോ സജി ചെറിയാനെ കൊണ്ട് ഇങ്ങനെ പറയിച്ചത് എന്ന് വ്യക്തമാക്കണം. അതുമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു പ്രത്യയ ശാസ്ത്രം കണക്കെ അനുവര്‍ത്തിച്ച് വരുന്ന ദളിത് വിരുദ്ധത കൊണ്ട് , ദളിത് വിഭാഗത്തില്‍പ്പെട്ട അംബേദ്ക്കര്‍ എന്ന മഹാമനുഷ്യന്‍ തയ്യാറാക്കിയ ഭരണഘടന, അത് വെറും കേട്ടെഴുത്ത് മാത്രമായിരിക്കും എന്ന് കമ്മ്യൂണിസ്റ്റ് സവര്‍ണ്ണ ബോധമാണോ സജി ചെറിയാന്‍ പങ്ക് വെച്ചതെന്നും വ്യക്തമാക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം, സജി ചെറിയാനെതിരെ ബി ജെ പിയും രംഗത്തെത്തിയിട്ടുണ്ട്. സജി ചെറിയാന് വിശ്വാസം ചൈനീസ് ഭരണഘടനയാമെന്ന് ബി ജെ പി നേതാവ് എം ടി രമേശ് പറഞ്ഞു. മന്ത്രി സജി ചെറിയാന് മാത്രമല്ല പാര്‍ട്ടിയ്ക്കും ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസമില്ല. ബൂര്‍ഷ്വാ ഭരണഘടനയാണന്നതാണ് സി.പി.ഐഎമ്മിന്റെ പ്രഖ്യാപിത നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സജി ചെറിയാന്‍ പ്രഖ്യാപിച്ചതും അതുതന്നെ. ചെറിയാന്‍ വെറുതെ ചൊറിയാന്‍ വേണ്ടി പറഞ്ഞതോ ചെറിയാന് നാക്കു പിഴച്ചതോ അല്ല. കമ്യൂണിസ്റ്റുകാരന് വിശ്വാസം കമ്യൂണിസ്റ്റ് മാനിഫസ്റ്റോയിലും ചൈനയിലുമാണ്. ഒട്ടും വിശ്വാസമില്ലാത്ത ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ആ പദവിയില്‍ തുടരാന്‍ യോഗ്യതയില്ല. ഒന്നുകില്‍ മന്ത്രി രാജിവച്ചൊഴിയണം അല്ലെങ്കില്‍ മുഖ്യമന്തി പുറത്താക്കണം. സജി ചെറിയാന്‍ പറഞ്ഞതിനെ സി പി എം തള്ളിപ്പറയുമോയെന്നു കൂടി പറയണമെന്നും എം ടി രമേശ് പറഞ്ഞു.

അതേസമയം, ഭരണഘടന പരമാര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തി. ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. ഞാനുള്‍പ്പെടുന്ന പ്രസ്ഥാനം നമ്മുടെ ഭരണഘടനയെയും അതില്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയര്‍ത്തിപ്പിടിക്കുന്നവരുടെ മുന്‍പന്തിയിലാണെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
'സജി ചെറിയാന് സംഘപരിവാറിന് പരസ്യ പിന്തുണ നല്കുന്നു; മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് ബല്‍റാം