Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന്റെ അയോഗ്യത: 'എഎ റഹീം അറസ്റ്റ് വരിച്ചപ്പോള്‍ പൊലീസിനെ പേടിച്ച് കോണ്‍ഗ്രസ് എംപിമാർ ഒളിച്ചോടി'

ദില്ലി: ഡൽഹി പോലീസിനെ പേടിച്ച് കോൺഗ്രസ് എംപിമാർ ഒളിച്ചോടിയെന്ന് സി പി എം സംസ്ഥാന സമിതിതയംഗം ആനാവൂർ നാഗപ്പന്‍. രാഹുൽ ഗാന്ധിയെ ധൃതിപിടിച്ച് അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ മാർച്ചിൽ നിന്ന് കേരളത്തിലെ ഭൂരിഭാഗം കോൺഗ്രസ് എംപിമാരും ഒളിച്ചോടി. എൽഡിഎഫിന്റെ എല്ലാ എംപിമാരും പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചപ്പോൾ കോൺഗ്രസ് എംപിമാർ പോലീസ് കുപ്പായം കണ്ട ഉടനെ പ്രതിഷേധ മാർച്ചിൽ നിന്നും ഒളിച്ചോടിയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഒരു കാരണവശാലും പിന്തിരിഞ്ഞു ഓടരുതെന്നും അറസ്റ്റ് വരിക്കണമെന്നും മാർച്ച് ആരംഭിക്കുന്നതിനു മുന്നേ പാർട്ടി യോഗത്തിൽ ശ്രീമതി സോണിയ ഗാന്ധി നേരിട്ട് തന്നെ എംപിമാർക്ക് കർശന നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഈ ഒളിച്ചോട്ടം. കേരളത്തിലെ ഭൂരിപക്ഷം യുഡിഎഫ് എംപിമാരും ഒളിച്ചോടി. തിരുവനന്തപുരം ജില്ലയിലെ യുഡിഎഫിന്റെ രണ്ട് എംപിമാരും, ശശി തരൂരും അടൂർ പ്രകാശും ഇങ്ങനെ ഒരു പ്രതിഷേധ മാർച്ച് കണ്ടഭാവം പോലും നടിച്ചില്ല. സിപിഐഎമ്മിന്റെ എം പി സഖാവ് എ എ റഹീം മാർച്ചിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചെന്നും ആനാവൂർ വ്യക്തമാക്കുന്നു.

 rahulgandhisdisqualification

ആസിയാൻ കരാർ ഉള്ളതിനാൽ റബ്ബറിന് താങ്ങുവില ഏർപ്പെടുത്താൻ സാധ്യമല്ലെന്ന് കേന്ദ്രമന്ത്രി. കരാർ ഒപ്പിട്ടത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ സർക്കാരാണ്. ആസിയാൻ കരാർ ടയർ കമ്പനികൾക്ക് കൃഷിക്കാരെ കൊള്ളയടിക്കാനുള്ള ഉപകരണം ആകുമെന്നും റബ്ബർ കൃഷിക്കാർ കുത്തുപാള എടുക്കുമെന്നും സിപിഐഎമ്മും ഇടതുപക്ഷ പാർട്ടികളും അന്ന് ശക്തിയായി നിലപാട് സ്വീകരിച്ചപ്പോൾ കോൺഗ്രസ് ഇടതുപക്ഷ പാർട്ടികൾക്കെതിരെ അപവാദപ്രചരണം നടത്തി ഇടതുപക്ഷം നുണ പറയുന്നു എന്നാണ് അന്ന് പ്രചരിപ്പിച്ചത്.

കോൺഗ്രസ് ഒപ്പിട്ട കരാർ ഇന്ന് ബിജെപി ശക്തിയായി നടപ്പിലാക്കുകയാണ്. കൃഷിക്കാരെ കൊള്ളയടിക്കാനും കുത്തകങ്ങളെ സഹായിക്കുകയും ചെയ്യുന്ന ഈ കരാർ ഒപ്പുവച്ചത് തെറ്റായിപ്പോയെന്നും കരാർ റദ്ദാക്കണമെന്നും നട്ടെല്ല് ഉറപ്പോടെ പറയാൻ ഇനിയെങ്കിലും കോൺഗ്രസ് തയ്യാറാകുമോ. റബ്ബർ കൃഷിക്കാർക്ക് വേണ്ടി എന്ന പേരിൽ കോൺഗ്രസ് നടത്തുന്ന വർത്തമാനങ്ങളിൽ അല്പമെങ്കിലും ആത്മാർത്ഥയുണ്ടെങ്കിൽ അതിനു തയ്യാറാവുകയാണ് വേണ്ടത്. ആസിയാൻ കരാറിന്റെ അടിസ്ഥാനത്തിൽ ലക്കും ലഗാനും ഇല്ലാതെ നടത്തുന്ന റബർ ഇറക്കുമതിയുടെ ഫലമായി റബ്ബറിനുണ്ടായ വിലയിടിവ് കൊണ്ട് ദുരിതത്തിലായ റബർ കൃഷിക്കാരെ സംസ്ഥാന സർക്കാരിന്റെ പരിമിതിക്കകത്തു നിന്നുകൊണ്ട് പരമാവധി സഹായിക്കാനാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ തയ്യാറായത്.

വില സ്ഥിരതാ ഫണ്ട് ഇനത്തിൽ 1807 കോടി രൂപ സംസ്ഥാന സർക്കാർ റബ്ബർ കൃഷിക്കാർക്ക് നൽകി. കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കണക്കാണിത്. 1 kg റബ്ബറിന് 170 രൂപ താങ്ങ് വില നിശ്ചയിച്ച്, വിപണി വിലയും സർക്കാർ തീരുമാനിച്ച വിലയും തമ്മിലുള്ള വ്യത്യാസമാണ് വില സ്ഥിരത ഫണ്ട് ഇനത്തിൽ കർഷകരുടെ അക്കൗണ്ടുകളിൽ എത്തുന്നത്. 6 ലക്ഷത്തിലധികം കർഷകർക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്നുവെന്നും ആനാവൂർ നാഗപ്പന്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+