കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ അവഗണന? എട്ട് തീവണ്ടികള്‍ രണ്ട് മാസത്തേക്ക് റദ്ദാക്കുന്നു

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  കേരളത്തിലോടുന്ന എട്ട് ട്രെയിനുകള്‍ റദ്ദാക്കി | Oneindia Malayalam

  തിരുവനന്തപുരം: റെയില്‍വേ ഏറ്റവും അധികം ലാഭമുണ്ടാക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. എന്നാല്‍ അങ്ങനെയൊരു മമത കേരളത്തിനോട് റെയില്‍ കാണിക്കാറില്ല എന്നത് സത്യം.

  ഇപ്പോഴിതാ എട്ട് തീവണ്ടികള്‍ കൂടി റദ്ദാക്കിയിരിക്കുകയാണ് റെയില്‍വേ. മതിയായ ജീവനക്കാരില്ല എന്ന ന്യായം പറഞ്ഞാണ് തീവണ്ടികള്‍ റദ്ദാക്കുന്നത്. ഡിസംബര്‍ 9, ശനിയാഴ്ച മുതല്‍ രണ്ട് മാസത്തേക്കാണ് തീവണ്ടികള്‍ റദ്ദാക്കുന്നത്.

  Train

  എന്തായാവും എക്‌സ്പ്രസ് തീവണ്ടികളേയും ദീര്‍ഘദൂര വണ്ടികളേയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാസഞ്ചര്‍, മെമു തീവണ്ടികളാണ് റദ്ദാക്കുന്നത്. തെക്കന്‍ കേരളത്തെ ആണ് ഇത് വലിയ തോതില്‍ ബാധിക്കുക. മലബാര്‍ മേഖലയില്‍ ഉള്ള പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കിയിട്ടില്ല.


  കൊല്ലം-കോട്ടയം മെമ്മു, കൊല്ലം-എറണാകുളം മെമ്മു, കോട്ടയം-കൊല്ലം പാസഞ്ചര്‍, കായംകുളം-എറണാകുളം പാസഞ്ചര്‍, കൊല്ലം-കോട്ടയം പാസഞ്ചര്‍, എറണാകുളം-കൊല്ലം പാസഞ്ചര്‍
  എന്നിവയാണ് രണ്ട് മാസത്തേക്ക് റദ്ദാക്കിയിരിക്കുന്നത്

  English summary
  Railway cancels 8 trains in Kerala for two months

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്