കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയേക്കും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തിൽ ജാഗ്രത നിർദേശം | Oneindia Malayalam

തിരുവനന്തപുരം: അറബിക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദത്തില്‍ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ച വൈകുന്നേരമോ ഞായറാഴ്ച പുലര്‍ച്ചെയോ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. ന്യൂനമര്‍ദ്ദം കാരണം കേരള തീരത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ലക്ഷദ്വീപില്‍ നിന്ന് കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങുന്നത് കേരളത്തിന് രക്ഷയാകും.

<strong>ഇടുക്കി അണക്കെട്ട് ശനിയാഴ്ച തുറക്കും; പുറത്തേക്ക് ഒഴുകുക സെക്കന്‍ഡില്‍ 50 ക്യുമെക്സ് വെള്ളം</strong>ഇടുക്കി അണക്കെട്ട് ശനിയാഴ്ച തുറക്കും; പുറത്തേക്ക് ഒഴുകുക സെക്കന്‍ഡില്‍ 50 ക്യുമെക്സ് വെള്ളം

അതേസമയം ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ ഇടുക്കി മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, വയനാട്, ജില്ലകളില്‍ ഞായറാഴ്ച വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലും തിങ്കളാഴ്ച വരെ ഓറഞ്ച് അലര്‍ട്ടാണുള്ളത്. നേരത്തെ കടലില്‍ പോയ മത്സ്യതൊഴിലാളികളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനാണ് നിര്‍ദേശിച്ചിരുന്നതെങ്കില്‍ ശനിയാഴ്ച കടലില്‍ പോകരുതെന്ന മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്.

rain

മഴ ശക്തമാകുന്നതോടെ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായും സ്വകാര്യ കാലാവസ്ഥാ ഏജന്‍സി നിരീക്ഷിച്ചിരുന്നു. സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് മഴ തുടരുന്നതിനാല്‍ 45 അംഗ ദുരന്തനിവാരണ സേന കേരളത്തിലെത്തിയിട്ടുണ്ട്. മഴക്കെടുതി നാശം വിതച്ച ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളില്‍ നാല് സംഘങ്ങളെയും ഒരു സംഘത്തെയുമാണ് വിന്യസിക്കുക.

അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപത്തായി രൂപമെടുത്ത ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് മാറിയാല്‍ കേരളത്തിനുള്ള ഭീഷണി ഒഴിവാകുമെന്നായിരുന്നു കാലവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്. അതേസമയം കന്യാകുമാരിയ്ക്ക് താഴെ നിന്ന് മഴമേഘങ്ങള്‍ രൂപമെടുക്കുന്നത് തമിഴ്നാടിന് പുറമേ കേരളത്തിലെ മലയോര മേഖലകളില്‍ മഴയുണ്ടാകുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. അതേസമയം ഒഡീഷയിലും ന്യൂനമര്‍ദ്ദം രൂപമെടുക്കുന്നുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

English summary
rain alert in kerala after flood warning for fishermen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X