മഴ കേരളം വിട്ടോ ? ഇതാണ് ഉത്തരം...എല്ലാം വ്യക്തമാക്കി കാലാവസ്ഥാ വിഭാഗം

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: കേരളത്തില്‍ കാലവര്‍ഷം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദുര്‍ബലപ്പെട്ടതിനെ തുടര്‍ന്ന് ആശങ്കയിലായിരുന്നു മലയാളികള്‍. എന്നാല്‍ രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തില്‍ മഴയെത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു.

സുകുമാരന്റെ ശബ്ദമായി തുടങ്ങി...മണിക്കൊപ്പം കസറി!! ഒടുവില്‍ ആരുമറിയാതെ സാജന്‍ പോയി!!

'ഭാര്യ' പുറത്തു പോയപ്പോള്‍ 11 കാരിയായ സഹോദരിയെ പീഡിപ്പിച്ചു!! 21കാരന്‍ അറസ്റ്റില്‍

1

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ ഗതി ഇന്ത്യയുടെ വടക്കു കിഴക്കന്‍ ഭാഗത്തേക്കു മാറിയതാണ് കേരളത്തില്‍ മഴ കുറയാന്‍ കാരണം. അസ്സം, മണിപ്പൂര്‍ എന്നീവിടങ്ങളില്‍ കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചിരുന്നു.

2

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യാഴാഴ്ചയോടെ കേരളത്തില്‍മഴ വീണ്ടും ശക്തമാവുമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ സംസ്ഥാനത്തിന്റെ തീരദേശങ്ങളില്‍ മാത്രമാണ് പ്രതീക്ഷിച്ച തോതില്‍ മഴ ലഭിച്ചത്. ഇടവിട്ട് മഴ കുറയാന്‍ സാധ്യതയുണ്ടെങ്കിലും ഈ വര്‍ഷം സംസ്ഥാനത്ത് ശരാശരി കാലവര്‍ഷം ലഭിക്കും.

3

കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ ശക്തമായ മഴയാണ് കേരളത്തില്‍ ലഭിച്ചത്. പിന്നീട് ഇത് അപ്രതീക്ഷിതമായി കുറയുകയായിരുന്നു. 20 മുതല്‍ 25 മില്ലി ലിറ്റര്‍ വരെ മഴ ലഭിക്കേണ്ടയിടത്ത് 10 ശതമാനം മാത്രം മഴയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം മഴയുടെ ലഭ്യതയില്‍ 60 ശതമാനം കുറവുണ്ടായിരുന്നു.

English summary
rain will hit soon in kerala
Please Wait while comments are loading...