കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് അക്കാദമിയില്‍ ബീഫ് വിലക്ക്; എല്‍ഡിഎഫ് വിജയത്തില്‍ ബീഫ് വിളമ്പിയവര്‍ക്കെതിരെ നടപടി

Google Oneindia Malayalam News

തൃശ്ശൂര്‍: ബീഫ് വിവാദം ഇതുവരെ കെട്ടടങ്ങിയില്ല. കഴിഞ്ഞ കുറച്ചു കാലങ്ങളായി തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ നിലനിന്നിരുന്ന അപ്രഖ്യാപിത ബീഫ് നിരോധനം മറികടന്ന് ചില പോലീസുകാര്‍ കഴിഞ്ഞ ദിവസം അക്കാദമിയില്‍ ബീഫ് കൊണ്ടു വന്നതിന് പിന്നാലെ, ബീഫ് കഴിച്ചവര്‍ക്കെതിരെ നടപടിക്കൊരുങ്ങി ഐജി.

തൃശ്ശൂര്‍ രാമവര്‍മ്മപുരം കേരള പോലീസ് അക്കാദമിയിലാണ് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയാഘോഷത്തില്‍ ബീഫ് വിളമ്പിയത് അന്വേഷിക്കണമെന്ന് ഐജി സുരേഷ് രാജ് പുരോഹിത് ആവശ്യപ്പെട്ടത്. കാന്റീനില്‍ ആരാണ് ബീഫ് എത്തിച്ചതെന്നും ബീഫ് എത്തിക്കാന്‍ നിര്‍ദേശം കൊടുത്ത ഉദ്യോഗസ്ഥന്‍ ആരാണെന്നും അന്വേഷിക്കാന്‍ ഐജി ഉത്തരവിട്ടിട്ടുണ്ട്.

Police Cap

തൃശ്ശൂരിലെ ട്രെയിനിങ് അക്കാദമിയുടെ തലവന്‍ ഐജി സുരേഷ് രാജ് പുരോഹിത് ആണ്. നേരത്തെ കേരള ബ്രാഹ്മണ സഭയുടെ സമ്മേളനത്തില്‍ ബ്രാഹ്മണ്യത്തിന്റെ മഹത്വത്തെ കുറിച്ച് ഐജി പ്രസംഗിച്ചത് വന്‍ വിവാദമായിരുന്നു. മഹത്തായ ഋഷി പരമ്പരയില്‍ പെട്ടവരാണ് ബ്രാഹ്മണരെന്നും ആ കുലത്തില്‍ ജനിച്ചതില്‍ അഭിമാനം കൊള്ളുന്നുവെന്നും മനുഷ്യകുലത്തില്‍ ശ്രേഷ്ഠമായത് ബ്രാഹ്മണന്റെ ജന്മമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പാരമ്പര്യ ഋഷിമാര്‍ നാം എങ്ങിനെ ജീവിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും അതു മനസിലാക്കാതെ മാക്‌സ് മുള്ളറെ പോലുള്ളവരെ നമ്മള്‍ പിന്തുടരുന്നത് ലജ്ജാവഹമാണെന്നും പുരോഹിത് വ്യക്തമാക്കിയിരുന്നു. കളഴിഞ്ഞ ഒന്നര വര്‍ഷമായി പോലീസ് അക്കാദമിയിലെ ഭക്ഷണമെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കപ്പെട്ടിരിക്കുകയാണെന്നും പര്‍ച്ചേസ് രജിസ്റ്റര്‍ പരിശോധിച്ചാല്‍ ഇത് മനസിലാകുമെന്നും എംപി രാജേഷ് എംപി നേരത്തെ പറഞ്ഞിരുന്നു.

മകനെകൊണ്ട് ഔദ്യോഗിക വാഹനം ഓടിപ്പിച്ച കേസിലും, നിയന്ത്രണം ലംഘിച്ച് പോലീസ് അക്കാദമിയില്‍ തന്നെ കാണാന്‍ മാതാ അമൃതാനന്ദമയിക്ക് അനുവാദം കൊടുത്ത കേസിലുമെല്ലാം ആരോപണ വിധേയനായ പുരോഹിത് തന്റെ വിലക്ക് ലംഘിച്ച് ആരോപണ വിധേയരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ്.

സുരേഷ് പുരോഹിത് ചുമതലയെടുത്ത ശേഷം അക്കാദമിയില്‍ ഉണ്ടായ വിവാദങ്ങള്‍ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയതോടെ മാധ്യമങ്ങള്‍ക്കും ഇപ്പോള്‍ അക്കാദമി പരിസരത്ത് കടുത്ത നിരോധനങ്ങള്‍ ഉണ്ട്.

English summary
Raj Purohith to take action againt beef eaters in academy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X