കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മുസ്സിരിസ് ബിനാലെ വലിയൊരു ദൗത്യമെന്ന് കളക്ടര്‍ രാജമാണിക്യം

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: ഇന്ത്യയുടെ പാരമ്പര്യവും പൈതൃകവും സാധാരണക്കാരെ അറിയിക്കുന്ന വലിയൊരു ദൗത്യമാണ് കൊച്ചി മുസ്സിരിസ് ബിനാലെയിലൂടെ സംഘാടകര്‍ ഏറ്റെടുത്തിരിക്കുന്നത് എന്ന് എറണാകുളം ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യം. വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന ബിനാലെയുടെ അവസാനഘട്ട ഒരുക്കങ്ങള്‍ പരിശോധിക്കുന്നതിന്
ഇടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കലാസൃഷ്ടികളിലൂടെ പഴമയെ കുറിച്ച് ജനങ്ങള്‍ക്ക് അറിവു നല്‍കുന്ന ഒരു പരിപാടിയായിരിക്കും ഇത്തവണത്തെ ബിനാലെ. സമകാലീന കലയില്‍ നിന്നും ഒരുപാടു അകലെ ആണ് നമ്മുടെ സമൂഹം. അതുകൊണ്ടു തന്നെ ഇതിനെക്കുറിച്ചൊരു പഠനം ആയിരിക്കും കൊച്ചി മുസ്സിരിസ് ബിനാലെ എന്നും രാജമാണിക്യം പറഞ്ഞു.

rajamani

അതു ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കേണ്ട കര്‍ത്തവ്യം ഇതിന്റെ സംഘാടകര്‍ക്കാണ്. ഇതൊക്കെ എന്താണെന്നു അറിയാനുള്ള ആകാംക്ഷ ജനങ്ങള്‍ക്കു ഇതിനോടകം ഉണ്ടായിട്ടുണ്ടാകാം. ബിനാലെയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതിനുശേഷം ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ താന്‍ വീണ്ടും ഇവിടേയ്ക്ക് വരുമെന്നും കളക്ടര്‍ പറഞ്ഞു.

കലയെ ആസ്വദിക്കുന്നവര്‍ക്ക് ഈ പരിപാടി വേറിട്ട അനുഭവം ഉണ്ടാക്കട്ടെ എന്നും കലയെ ആസ്വദിക്കാനുള്ള ഒരു മനസ്സ് ഇതിലൂടെ ജനങ്ങള്‍ക്ക് സാധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

English summary
collector rajamanickam says kochi muziris biennale is a major attempt at updating the general public about global contemporary art
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X