കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാനെറ്റ് ന്യൂസ് ഉടമ കേന്ദ്രമന്ത്രിസഭയിലേക്ക്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഉടമയും പ്രമുഖ വ്യവസായിയും ആയ രാജീവ് ചന്ദ്രശേഖര്‍ നരേന്ദ്ര മോദിയുടെ മന്ത്രിസഭയില്‍ അംഗമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കര്‍ണാകത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ് രാജീവ് ചന്ദ്രശേഖര്‍.

മലയാളിയാണ് രാജീവ് ചന്ദ്രശേഖര്‍. ഒരു പാര്‍ട്ടിയിലും അംഗമല്ല. രാജ്യസഭയിലെ സ്വതന്ത്ര അംഗമാണ്. ബിപിഎല്‍ മൊബൈലിന്റെ സ്ഥാപകനായിരുന്നു.

Rajeev Chandrasekhar

ബിജെപിയോട് എപ്പോഴും അടുത്തു നില്‍ക്കുന്ന ആളാണ് രാജീവ് ചന്ദ്രശേഖര്‍. അതിന്റെ പേരില്‍ കേരളത്തിലെ ഏഷ്യാനെറ്റ് ന്യൂസ് ഒരു പാട് പഴി കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. മികച്ച ബിസിനസ്സുകാരനായ രാജീവ് ചന്ദ്രശേഖര്‍ രണ്ട് തവണ തുടര്‍ച്ചയായി കര്‍ണാടകത്തില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഏകകണ്‌ഠേനെയായിരുന്നു തിരഞ്ഞെടുപ്പ്.

കര്‍ണാടകത്തിനും കേരളത്തിനും കൂടി ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രി എന്ന ഫോര്‍മുലയിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് ഉയര്‍ന്ന് വന്നത് എന്ന് കേള്‍ക്കുന്നു. കേരളത്തിന് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാകുമെന്ന് ഒ രാജഗോപാലും വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് ഒരു പാര്‍ട്ടി അംഗം ആകണമെന്ന് നിര്‍ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തില്‍ രണ്ട് സാധ്യതകളാണ് ഉള്ളത്. ഒന്നുകില്‍ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര മന്ത്രിസഭയില്‍ എത്തും. അല്ലെങ്കില്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന അല്‍ഫോന്‍സ് കണ്ണന്താനം സഹമന്ത്രിയാകും. എന്തായാലും തീരുമാനങ്ങളറിയാന്‍ അധികനാള്‍ കാത്തിരിക്കേണ്ടി വരില്ലെന്നുറപ്പാണ്.

English summary
Rajeev Chandrasekhar may included in Modi's cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X