കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കട്ട പണവുമായി മേയറൂട്ടി കോഴിക്കോട്ടേക്ക് വിട്ടോ'; അധിക്ഷേപ പരാമര്‍ശവുമായി ജെബി മേത്തര്‍, വിവാദം

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ അധിക്ഷേപ പരാമര്‍ശവുമായി രാജ്യസഭ എംപിയും കോണ്‍ഗ്രസ് നേതാവുമായ ജെ ബി മേത്തര്‍. മഹിള കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് മേത്തര്‍ ആര്യയെ അധിക്ഷേപിച്ചത്. പോസ്റ്റര്‍ എഴുതി ഒട്ടിച്ച പെട്ടിയുമായാണ് മേത്തര്‍ പ്രതിഷേധത്തിന് എത്തിയത്. കട്ട പണവുമായി മേയറൂട്ടി കോഴിക്കോട്ടേക്ക് വിട്ടോ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

1

അതേസമയം, മേത്തറുടെ പരാമര്‍ശം വിവാദത്തിലേക്ക് നയിച്ചു. വിവാദമായതോടെ ഭര്‍ത്താവിന്റെ നാട് എന്ന നിലയിലേക്കല്ല ഉദ്ദേശിച്ച്് എന്ന് വിശദീകരിച്ച് ജെബി മേത്തര്‍ രംഗത്തെത്തി. ബാലുശേരി എം എല്‍ എ സച്ചിന്‍ ദേവുമായുള്ള വിവാഹം മാസങ്ങള്‍ക്ക് മുമ്പാണ് കഴിഞ്ഞത്. ഭര്‍ത്താവിന്റെ നാട് കോഴിക്കോടാണെന്ന നിലയിലാണ് ഇത്തരം ഒരു പരാമര്‍ശം ഉയര്‍ന്നതെന്നാണ് വിമര്‍ശനം.

2

അതേസമയം, കത്ത് വിവാദത്തില്‍ മേയര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇന്നും തലസ്ഥാനത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസും ബി ജെ പിയും പ്രതിഷേധവുമായി രംഗത്തുണ്ട്. ഇതിനിടെ വിവാദ കത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ, സി ബി ഐ അന്വേഷണമോ ആവശ്യപ്പെട്ട് കൗണ്‍സിലര്‍ ശ്രികുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ എന്തെങ്കിലും കേസെടുത്തിട്ടുണ്ടോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.

3

അതേസമയ, മേയര്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. തിരുവനന്തപുരം മേയറുടെ രാജിക്കായി പ്രക്ഷോഭം കോണ്‍ഗ്രസ് ശക്തിപ്പെടുത്തുമെന്ന് കെ സുധാകരന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. താന്‍ പറഞ്ഞ വസ്തുതയെ വളച്ചൊടിച്ച് സി പി എമ്മിന് അനുകൂലമായി വാര്‍ത്ത നല്‍കുന്നത് ഉചിതമല്ലെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു.

4

വഴിയില്‍ നിന്നും കിട്ടിയ ഈ പൂച്ചയെ പരിശോധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ പോലും ഞെട്ടിപ്പോയി;വഴിയില്‍ നിന്നും കിട്ടിയ ഈ പൂച്ചയെ പരിശോധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ പോലും ഞെട്ടിപ്പോയി;


അതേസമയം, മേയര്‍ രാജിവച്ചില്ലെങ്കില്‍ പൊതുജനങ്ങളോട് മാപ്പ് പറഞ്ഞാലും മതിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്വീകരിച്ചത്. രാജിവയ്ക്കണമെന്നാണ് പൊതുവായ ആവശ്യമെന്ന് സതീശന്‍ പ്രതികരിച്ചു.

5

മേയര്‍ രാജിവയ്ക്കണം അല്ലെങ്കില്‍ പൊതുമാപ്പ്. ജനങ്ങള്‍ക്ക് മാപ്പ് കൊടുക്കാലോ. പൊതു മാപ്പ് എന്ന് പറയുന്നത് സ്ഥാനം ഒഴിയുന്നതിനേക്കാള്‍ വലുതാണ് എന്നാണ് എന്റെ അഭിപ്രായം. മാപ്പ് പറഞ്ഞാല്‍ ഞങ്ങള്‍ സമരം അവസാനിപ്പിച്ചേക്കും. ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് കെ സുധാകരന്‍ പറഞ്ഞത്.

6

7 കോണ്‍ഗ്രസ് നേതാക്കള്‍, ജഡേജയുടെ ഭാര്യ, ഹാര്‍ദിക് പട്ടേല്‍... ഗുജറാത്തില്‍ ബിജെപി സ്ഥാനാര്‍ഥികള്‍7 കോണ്‍ഗ്രസ് നേതാക്കള്‍, ജഡേജയുടെ ഭാര്യ, ഹാര്‍ദിക് പട്ടേല്‍... ഗുജറാത്തില്‍ ബിജെപി സ്ഥാനാര്‍ഥികള്‍

എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി കെ സുധാകരന്‍ രംഗത്തെത്തി. രാജിവയ്ക്കേണ്ട എന്ന് ഞാന്‍ പറഞ്ഞിട്ടില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. ചുരുങ്ങിയത് മാപ്പെങ്കിലും പറയണം എന്നാണ് ആവശ്യപ്പെട്ടത്. മാപ്പ് പറഞ്ഞാല്‍ പ്രശ്നം തീരുമോ എന്ന് നിങ്ങള്‍ ചോദിച്ചപ്പോള്‍, ആ വേളയില്‍ പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്ന് ഞാന്‍ മറുപടി നല്‍കുകയാണ് ചെയ്തതെന്ന് സുധാകരന്‍ പറഞ്ഞു.

English summary
Rajya Sabha MP Jebi Mether made abusive remarks against Mayor Arya Rajendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X