കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഖിയുടെ കൊലപാതകം; അഖിൽ മുങ്ങിയതായി സംശയം, സംഭവത്തിൽ ഗൂഢാലോചന, വീട്ടുകാർക്കും പങ്ക്?

Google Oneindia Malayalam News

തിരുവനന്തപുരം: അമ്പൂരിൽ രാഖിയെ കൊലപ്പെടുത്തി വീട്ടു വളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ വൻ ഗൂഢാാലോചന നടന്നതായി സംശയം. അഖിൽ എസ് നായർ ഒളിവിലാണെന്നായിരുന്നു പോലീസ് ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാൽ താൻ ഒളിവിൽ അല്ലെന്നും കഴിഞ്ഞ 29 ന് ജോലിയിൽ തിരികെ പ്രവേശിച്ചുവെന്നും ലഡാക്കിലെ സൈനിക കേന്ദ്രത്തിലാണെന്ന് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

<strong>അമ്പൂരിലെ കൊലപാതകം; രാഖിയും അഖിലും വിവാഹിതർ, ഉപയോഗിച്ച വാഹനം സൈനീകന്റേത്, കൂടുതൽ വെളിപ്പെടുത്തലുകൾ!</strong>അമ്പൂരിലെ കൊലപാതകം; രാഖിയും അഖിലും വിവാഹിതർ, ഉപയോഗിച്ച വാഹനം സൈനീകന്റേത്, കൂടുതൽ വെളിപ്പെടുത്തലുകൾ!

എന്നാൽ ഇതെല്ലാം കള്ളമാണെന്നാണ് സംശയം. അവധി ലഭിച്ചിട്ടുണ്ടെന്നും നാട്ടിലെത്തിയാലുടൻ‍ പൊലീസിന് കീഴടങ്ങുമെന്നും അഖിൽ പറഞ്ഞിരുന്നു. എന്നാൽ അഖിൽ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നതെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. അഖിൽ രണ്ട് ദിവസത്തിനകം കീഴടങ്ങുമെന്ന് പിതാവ് മണികണ്ഠനും വ്യക്തമാക്കിയിരുന്നു.

മുഖ്യപ്രതിയെ പിടികൂടാനായില്ല

മുഖ്യപ്രതിയെ പിടികൂടാനായില്ല

കഴിഞ്ഞ ദിവസം അഖിലിന്റെ സഹോദരൻ രാഹുലിനെ ഒളിയിടത്തിൽ നിന്ന് പോലീസ് പിടികൂടിയിരുന്നെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു. രാഖിയുടെ മൃതദേഹം കണ്ടെത്തിയിട്ട് മൂന്ന് ദിവസമായിട്ടും മുഖ്യപ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല എന്നത് പോലീസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. കേസിൽ അഖിലിന്‍റെ ബന്ധുക്കൾ ഉൾപ്പെടെയുളളവരെയും പൊലീസ് സംശയിക്കുന്നുണ്ട്.

വൻ ഗൂഢാലോചന

വൻ ഗൂഢാലോചന

കൊലപാതകത്തിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. മകൻ പട്ടാല ഉദ്യോഗസ്ഥരുമായി നാട്ടിലെത്തമെന്നും മകൻ നിരപരാധിയാണെന്നുമാണ് മണികണ്ഠന്റെ വാദം. . അഖിലും രാഖിയും സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞിട്ടും കസ്റ്റഡിയിലെടുക്കാനോ ഫൊറൻസിക് പരിശോധനയ്ക്കോ പോലീസ് ഇതുരെ തയ്യാറായിട്ടില്ല.

സിസിടിവി ദൃശ്യം

സിസിടിവി ദൃശ്യം

കൊലപാതകം നടന്ന ദിവസം രാഖി നെയ്യാറ്റിന്‍കരയിലെത്തിയെന്ന് സ്ഥിരീകരിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. വൈകിട്ട് ആറേമുക്കാലോട് കൂടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തൂടെ നടക്കുന്ന ദൃശ്യങ്ങളാണ് ശേഖരിച്ചത്. രാഖിയും അഖിലും വിവാഹിതരായിരുന്നുവെന്ന് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പോലീസ് വെളിപ്പെടുത്തിയിരുന്നു. ഭാര്യാഭര്‍ത്താക്കന്‍മാരായി കഴിയുന്നതിനിടെ അഖിലിന്റെ മറ്റൊരു വിവാഹത്തിനുള്ള ശ്രമം രാഖി തടഞ്ഞതാണ് കൊലപാതക കാരണം. അഖിലും സഹോദരനും ചേർന്നാണ് രാഖിയെ കൊലപ്പെടുത്തിയത്.

അന്വേഷണത്തിൽ തൃപ്തിയില്ല

അന്വേഷണത്തിൽ തൃപ്തിയില്ല


അതേസമയം അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് രാഖിയുടെ പിതാവ് രാജൻ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളറട അമ്പൂരിയിലെ വീട്ടിൽ വെച്ച് കൊലപാതകം നടന്നിട്ടും അഖിലിന്റെ മാതാപിതാക്കൾ അറിഞ്ഞിട്ടില്ലെന്നത് ഞെട്ടിക്കുന്നതാണ്. കൊലപാതക കേസിൽ അഖിലിന്റെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് രാഖിയുടെ രാജൻ ആരോപിച്ചു.

ദുരൂഹത

ദുരൂഹത

പ്രതികളെ അറസ്റ്റ് ചെയ്യാത്തത്തിൽ ദുരൂഹതയണ്ടെന്നും രാജൻ ആരോപിക്കുന്നു. വീടിനുള്ളിൽ ഇത്ര ക്രൂരമായ കൊലപാതകം നടന്നത് അഖിലിന്റെ മാതാപിതാക്കളുടെ അറിവോടെയല്ലാതെ നടക്കില്ല. കൊലപാതകത്തിൽ അഖിലിന്റെ മാതാപിതാക്കളെ മുഖ്യപ്രതികളാക്കണം. വ്യക്തമായ തെളിവുകൾ നൽകിയെങ്കിലും ഇവരെ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും രാജൻ ആരോപിച്ചു.

ഐഎംഇഐ നമ്പർ

ഐഎംഇഐ നമ്പർ


കേസില്‍ പോലീസിനു തുണയായത് ഫോണിന്റെ ഐഎംഇഐ(ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്റ് ഐഡെന്റിറ്റി) നമ്പര്‍. 24 ന് വീട്ടിലേക്ക് സന്ദേശങ്ങൾ അയച്ചതായി അറിഞ്ഞ പോലീസ് സന്ദേശം ഇഴകീറി പരിശോധിച്ചപ്പോള്‍ ഐഎംഇഐ നമ്പര്‍ രാഖിയുടെ ഫോണിന്റേത് അല്ലായിരുന്നു. രാഖിമോള്‍ ജീവിച്ചിരിക്കുന്നു എന്നു വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനാണ് അഖില്‍ പുതിയ ഫോണ്‍ വാങ്ങി രാഖിയുടെ സിം അതിലിട്ട് വീട്ടിലേക്ക് സന്ദേമയച്ചത്. ഇത് അഖിലിന് തന്നെ വിനായായി.

Recommended Video

cmsvideo
സഹോദരങ്ങള്‍ ചേര്‍ന്ന് രാഖിയുടെ ജീവന്‍ എടുത്തു | Oneindia Malayala,
കുഴിയെടുക്കാൻ മണികണ്ഠനും...

കുഴിയെടുക്കാൻ മണികണ്ഠനും...


അമ്പൂരി കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തൽ. മുഖ്യപ്രതി അഖിലിന്റെ അച്ഛൻ മണിയനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപണം ശക്തമാകുന്നു. രാഖിയെ മറവ് ചെയ്ത കുഴിയെടുക്കാൻ അച്ഛനും പങ്കുചേർന്നുവെന്നും ഇത്രയും ആഴമേറിയ കുഴി എന്തിനാണെന്ന ചോദ്യത്തിന് മരം നടാനാണെന്ന് മറുപടി നൽകിയതായും പ്രദേശവാസികൾ പറയുന്നു. സ്ഥലം കൃഷി പണി നടത്തുന്നതിനായതിനാൽ ആർക്കും സംശയം തോന്നിയതുമില്ല.

English summary
Rakhi murder case; Father of prime accused also involved
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X