
കേരളത്തില്‍ ചൊവ്വാഴ്ച റമദാന്‍ വ്രതാരംഭം; കോഴിക്കോട് മാസപ്പിറവി കണ്ടു
കോഴിക്കോട്: കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ റമദാന്‍ വ്രതം ആരംഭിക്കും. റമദാന്‍ മാസപ്പിറവി കോഴിക്കോട് ദര്‍ശിച്ചതായി ഖാസിമാര്‍ അറിയിച്ചു. കോഴിക്കോടും കാപ്പാടും വെള്ളയിലുമാണ് മാസപ്പിറവി കണ്ടത്. ചൊവ്വാഴ്ച റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് കോഴിക്കോട് വലിയ ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, പാളയം ഇമാം വിപി സുഹൈബ് മൗലവി എന്നിവര്‍ അറിയിച്ചു.
സൗദി അറേബ്യയില്‍ ഇന്ന് ശഅബാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് സുപ്രീം കമ്മിറ്റി ഞായറാഴ്ച അറിയിച്ചിരുന്നു. സൗദിയില്‍ തറാവീഹ് നമസ്‌കാരം റക്കഅത്തുകള്‍ കുറയ്ക്കാന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു. മക്കയിലെയും മദീനയിലെയും ഹറമുകളില്‍ 20ന് പകരം 8 റക്കഅത്തുകളാക്കുമെന്നാണ് സൂചന. കൊറോണ രോഗ വ്യാപന ആശങ്ക നിലനില്‍ക്കുന്നതിനിലാണിത്. കൂടുതല്‍ നേരം ആരാധനാലയങ്ങളില്‍ വിശ്വാസികളെ പ്രാര്‍ഥനയ്ക്ക് അനുവദിക്കില്ല.
യുഡിഎഫിനൊപ്പം കേന്ദ്രം; എല്‍ഡിഎഫിനൊപ്പം സംസ്ഥാനം... ഷാഫി പറമ്പിലും പത്മജയും ജയിക്കും, ബിജെപിക്ക് 2