Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈനത്താത്ത മുതല്‍ റഹ്മത്ത് വരെ: മുഹബത്തില്‍ ചാലിച്ച കോഴിക്കോടിന്റെ കൊതിയൂറും രുചികള്‍

രുചിയൂറും കോഴിക്കോട്...
മുഹബത്ത് തുടിക്കണ്ട...
മൊ‍‍‍ഞ്ചുള്ള വിഭവങ്ങള്‍..
നാടകമൊരുക്കണ് കോഴിക്കോട്...
നാവില് പൂന്തപ്പലിറക്കണ് കോഴിക്കോട്

പാട്ടിലുമുണ്ട് കോഴിക്കോടന്‍ രുചി. കോഴിക്കോടന്‍ ബിരിയാണി തേടിയുള്ള യാത്രയില്‍ നമ്മെ കാത്തിരിക്കുന്നത് ബിരിയാണി മാത്രമല്ല, ഒട്ടെറെ കോഴിക്കോടന്‍ വിഭവങ്ങള്‍ തന്നെയാണ്. കോഴിക്കോട് എന്ന സാംസ്കാരിക നഗരം, വിഭിന്നമായ ഭക്ഷണത്തിന്റെയും പുതുമയേറിയ രുചികളുടെയും കൂട്ടായ്മയുടെയാണ്. ആഥിത്യമര്യാദയിലും സാമൂഹികമര്യാദയിലും ഇഴുകിചേര്‍ന്നതാണ് കോഴിക്കോട്.

ഭക്ഷണ സംസ്കാരം

ഭക്ഷണ സംസ്കാരം

ഒരു നാടിന്‍റെ സാംസ്കാരിക രൂപീകരണത്തില്‍ ഏറെ പങ്കുവഹിക്കുന്ന ഒന്നാണ് ഭക്ഷണം. ഭക്ഷണത്തിന് വേണ്ടിതന്നെയാണ് മനുഷ്യന്‍ ജീവിക്കുന്നതും . ഒരു നേരത്തെ ആഹാരത്തിന് വേണ്ടി കടിപിടി കൂടുന്നവരെയും നമ്മുക്ക് കാണാനാവും. കോഴിക്കോടും അതിന്‍റെ രുചിയും ഏറെ പെരുമ നിറഞ്ഞതാണ്. എന്തിന് കൂടുതല്‍ പറയണം കോഴിക്കോടന്‍ രുചിയുടെ ഉസ്താദായ ദം ബിരിയാണി പൊട്ടിക്കുമ്പോഴുള്ള മണം ആഘോഷമാക്കിയ ചലചിത്രം ഉസ്താദ്ഹോട്ടല്‍ നമുക്കെല്ലാം സുപരിചിതമാണ്.

മനം നിറയെ

മനം നിറയെ

തിന്നും കുടിച്ചും വയര്‍ നിറച്ച് പോവുന്നതല്ല,വയറിനൊപ്പം മനസ്സും നിറക്കാന്‍ കഴിയുന്നതായിരിക്കണം ഭക്ഷണം ​എന്നതാണ് ആ ചിത്രം പറ‍‍‍ഞ്ഞുവെക്കുന്നത്. ഭക്ഷണത്തിന് വേണ്ടി കോഴിക്കോടെത്തുന്നവരെ നിരാശപ്പെടുത്താതെ മനവും വയറും നിറച്ച് വിടുന്നു എന്നത് തന്നെയാണ് കോഴിക്കോടിന്‍റെ പ്രത്യേകത.

മിഠായിത്തെരുവ്

മിഠായിത്തെരുവ്

കോഴിക്കോടന്‍ രുചികളില്‍ മിഠായിതെരുവിന്‍റെ മധുരം നുണയാത്തവര്‍ ആരുമുണ്ടാവില്ല.ഇരുവശങ്ങളിലും നിറയെ തുണികടകളുള്ള മിഠായിത്തെരുവിന് നിറം പകരുന്നത് മഞ്ഞയും പച്ചയും ചുവപ്പും കലര്‍ന്ന ഹലുവാക്കടകളാണ്. കൂട്ടത്തില്‍ എരിവും മധുരവും നിറഞ്ഞ കയുപ്പേരിയും കൊതിയൂറുന്ന ബിരിയാണിയും മി​ഠായിത്തെരുവിന്‍റെ മൊഞ്ച് കൂട്ടുന്നതായി തോന്നി.

റഹ്മത്ത് ഹോട്ടല്‍

റഹ്മത്ത് ഹോട്ടല്‍

കോഴിക്കോടിന്‍റെ മണം മുഴുവന്‍ പരക്കുന്നത് റഹ്മത്ത് ഹോട്ടലിലെ ബിരിയാണി ചെമ്പുകളില്‍ നിന്നാണ്.നല്ല ബിരിയാണി എവിടക്കിട്ടുമെന്ന ചോദ്യത്തിനുളള ​ഏക ഉത്തരമാണ് റഹ്മത്ത് ഹോട്ടല്‍.ബിരിയാണിക്കു വേണ്ടിയുളള നീണ്ട ക്യൂകള്‍ ബിവറേജസിനെ കടത്തി വെട്ടി.ദം ബിരിയാണിയുടെ കോഴിക്കോടന്‍ സപെഷല്‍ ഇഫക്ടിനോടപ്പം അളവില്ലാത്ത സ്നേഹവും അവര്‍ വിളമ്പി.

ആദാമിന്‍റെ ചായക്കട

ആദാമിന്‍റെ ചായക്കട

പഴയ ചായക്കടകള്‍ ഓരോ നാട്ടിലെയും പ്രധാകേന്ദ്രങ്ങളാണ്.അത്തരത്തില്‍ കോഴിക്കോടിന്‍റെ നോമ്പുകാലങ്ങളെ വിസ്മയിപ്പിച്ച് കൊണ്ടു വന്നതാണ് ആദാമിന്‍റെ ചായക്കടയും. തനത് മലബാര്‍ വിഭവങ്ങളുടെ പൊടികൈകള്‍ നന്നായി ഉപയോഗിച്ച ഈ ചായക്കടക്ക് ഒരു ന്യൂജന്‍ ലുക്കുമുണ്ട്. മലബാര്‍ വിഭവങ്ങളില്‍ പ്രധാനപ്പെട്ട ഇനമാണ് കോഴി. ​എന്നാല്‍ ചിക്കന്‍ പൊട്ടിതെറിച്ചതും ചീറിപ്പാഞ്ഞതും കഴിക്കണമെങ്കില്‍ ആദാമിന്‍റെ ചായക്കടയില്‍ തന്നെ പോകണം. ഇരുപത് തരം ചിക്കന്‍ വെറൈറ്റികള്‍ ഇവിടെയുണ്ട്.മാത്രമല്ല അസ്സല്‍ വെജിറ്റേറിയന്‍സിന് വേണ്ട വിഭവങ്ങളും ഈ ചായക്കട ഒരുക്കിയിട്ടുണ്ട്.

സൈനത്താത്ത

സൈനത്താത്ത

കടല്‍ക്കാറ്റിന്‍റെ ഉപ്പുരസത്തോടൊപ്പം കോഴിക്കോടിന്‍റെ വൈകുന്നേരങ്ങളില്‍ മാത്രം കിട്ടുന്ന വിഭവങ്ങളാണ് കല്ലുമ്മക്കായ പൊരിച്ചതും മടക്കിപത്തിരിയും ഉന്നക്കായയും കിളിക്കൂടും മുട്ട ബിരിയാണിയും മീന്‍ ബിരിയാണിയുമെല്ലാം. ബീച്ചിനടുത്തുള്ള സൈനാത്താത്തയുടെ കടയിലെ ചൂടുള്ള പത്തിരീം കോഴിക്കറീം കഴിച്ചാല്‍ പിന്നെ ചുറ്റുള്ളതൊന്നും കാണാന്‍ കഴിയൂല. കടല്‍ത്തിരകളില്‍ കളിച്ചുല്ലസിച്ച് തളര്‍ന്നു വരുമ്പോള്‍ തണുത്ത ചെരണ്ടി ഐസുകള്‍ ആശ്വാസമായി വരും. കൂടെ കപ്പലണ്ടിയും ഉപ്പിലിട്ട മാങ്ങയും കടല്‍ക്കരയെ കൊതിപ്പിച്ച് കൊണ്ടേയിരിക്കും.

ഉന്തുവണ്ടികള്‍

ഉന്തുവണ്ടികള്‍

ഇതൊക്കെത്തന്നെയാണ് കോഴിക്കോട്.കേരളത്തില്‍ മറ്റു നഗരങ്ങളില്‍ നിന്നും വ്യത്യസ്ഥമായ ഒരു രാത്രി ജീവിതമുണ്ട് കോഴിക്കോടിന്.അത് മുക്കിലും മൂലകളിലുമുള്ള ആവിപറക്കുന്ന ഉന്തുവണ്ടികളും അതില്‍ നിന്നും വരുന്ന കൊതിയൂറുന്ന മണങ്ങളുമാണ്.രുചിയേറിയ വിഭവങ്ങള്‍ പുതിയ അതിഥികളെയും കാത്ത് എന്നും ഇവിടയുണ്ടാവും.അവര്‍ക്ക് ജാതിയോ മതമോ ഇല്ല. പകരം ഒരായിരം നിറങ്ങളും രുചികളും വിളമ്പിക്കൊണ്ടിരിക്കുന്ന ബര്‍ക്കത്തുള്ള കൈകള്‍ മാത്രമാണുളളത്. അതില്‍ സ്നേഹത്തിന്‍റെ മസാലക്കൂട്ടുകള്‍ പറ്റിപിടിച്ചിരിക്കും.....

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+