കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനകീയ പ്രശ്‌നങ്ങളില്‍ പ്രതികരിക്കുന്നില്ല; പിണറായി കേരളം കണ്ട ദുര്‍ബലനായ മുഖ്യമന്ത്രി

ന്യൂനപക്ഷ പ്രീണനം വഴി അധികാരത്തിലെത്തിയ ഇടത് സര്‍ക്കാരാണ് മുസ്ലീംപണ്ഡിതന്മാര്‍ക്കെതിരെ യുഎപിഎ ചുമത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

  • By Akshay
Google Oneindia Malayalam News

കോഴിക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ജനകീയ പ്രശ്‌നങ്ങളില്‍ പ്രതികരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്എസിന്റെ വാക്കുകള്‍ കേട്ട് മുസ്ലീം മതപണ്ഡിതന്‍മാര്‍ക്കെതിരെ കരിനിയമം ചുമത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

ജനകീയ പ്രശ്‌നങ്ങളില്‍ ഒന്നും ഇടപെടാതെ ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി. ന്യൂനപക്ഷ പ്രീണനം വഴി അധികാരത്തിലെത്തിയ ഇടത് സര്‍ക്കാരാണ് മുസ്ലീംപണ്ഡിതന്മാര്‍ക്കെതിരെ യുഎപിഎ ചുമത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു. കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ ഗാന്ധി അനുസ്മരണ പരിപാടിയില്‍ സംസാരിക്കവെ ചെന്നിത്തല കുറ്റപ്പെടുത്തി.

Ramesh Chennithala

സര്‍ക്കാരിന്റെ ഭരണപരാജയം മറച്ചുവെക്കാന്‍ സിപിഎം കൊലപാതകങ്ങള്‍ നടത്തുകയാണ്. ലോ അക്കാദമി പ്രശ്‌നം പോലും പരിഹരിക്കാന്‍ കഴിയാത്ത ദുര്‍ബലനായ മുഖ്യമന്ത്രിയാണ് നാടുഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാലാകാരന്മാര്‍ക്കെതിരെയും സാഹിത്യ പ്രവര്‍ത്തകര്‍ക്കെതിരെയും യുഎപിഎ ചുമത്തിയതില്‍ വന്‍ പ്രതിഷേധം നേരിട്ടിരുന്നു.

English summary
Ramesh Chennithala against Chief Minister Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X