എ ഐ ക്യാമറ ഇടപാടിൽ അടിമുടി ദുരൂഹതയെന്ന് ചെന്നിത്തല, 'പകൽ കൊള്ളയാണ്, പിടിച്ചുപറിയാണ്'
തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചതിന് പിന്നാലെ ദുരൂഹത ആരോപിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ ഐ ക്യാമറ ഇടപാടിൽ അവ്യക്തത ഉണ്ടെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്. മാത്രമല്ല ഈ ഇടപാട് പാവപ്പെട്ടവരെ പിഴിയാൻ വേണ്ടി മാത്രമുളളതാണ് എന്നും ചെന്നിത്തല ആരോപിച്ചു.
ഫേസ്ബുക്കിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം: 'സംസ്ഥാനത്തെ എ ഐ ക്യാമറ ഇടപാടിൽ അടിമുടി ദുരൂഹതയാണ്. ഇതു സംബന്ധിച്ച് വിവരാശ പ്രകാരമുള്ള ചോദ്യങ്ങൾക്ക് പോലും സർക്കാർ മറുപടി നൽകുന്നില്ല. അവ്യക്തത നിറഞ്ഞ ഈ ഇടപാടിൽ ടെൻഡർ വിളിച്ചിട്ടുണ്ടോ എന്ന് സർക്കാർ വ്യക്തമാക്കണം. ഉണ്ടെങ്കിൽ എത്ര കമ്പനികൾ ടെൻഡറിൽ പങ്കെടുത്തിട്ടുണ്ട്? അവ ഏതെല്ലാം എന്ന് വ്യക്തമാക്കണം.

ഈ പദ്ധതി നടപ്പിലാക്കുന്ന കമ്പനിക്ക് പിരിച്ചെടുക്കുന്ന തുകയിൽ നിന്നും എത്ര ശതമാനമാണ് ലഭിക്കുന്നത് എന്നു കൂടി പൊതുജനങ്ങൾക്കറിയണം. സർക്കാരിന്റെ ഈ ഇടപാട് പാവപ്പെട്ട വരെ മാത്രം പിഴിയാൻ ലക്ഷ്യം വെച്ചിട്ടുള്ളതാണ്. വി ഐ പി കളുടെ വാഹനങ്ങൾ ഈ ക്യാമറകളുടെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയത് എന്തടിസ്ഥാനത്തിലാണ്?
വി ഐ പി കളുടെ വാഹനം അപകടത്തിൽപ്പെട്ടാൽ നടപടിയില്ല എന്നും അല്ലാത്തവർക്കെതിരെ നടപടിയെന്നുമുള്ള തീരുമാനം ഒരേ പന്തിയിൽ രണ്ടുതരം വിളമ്പൽ പോലെയാണ്. നീതി നടപ്പിലാക്കുന്നതിൽ രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്ന ഏർപ്പാടിൽ നിന്നും സർക്കാർ പിൻമാറണം. റോഡ് സുരക്ഷാ സംബന്ധിച്ച് പൊതുജനങ്ങൾക്ക് ബോധവത്ക്കരണം നടത്തിയ ശേഷം മാത്രം നടപ്പിലാക്കേണ്ട ഒരു പദ്ധതി ധൃതി പിടിച്ചു നടപ്പിലാക്കുന്നതിൽ ദൂരൂഹതയുണ്ട്. ഇത് പകൽ കൊള്ളയാണ് , പിടിച്ചുപറിയാണ്...'
അതേസമയം ഒരു മാസം എ ഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴയീടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണിരാജു വ്യക്തമാക്കി. മേയ് 19 വരെയാണ് പിഴയിൽ ഇളവ് നൽകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ ഉൾപ്പെടുന്ന ഡിജിറ്റൽ എൻഫോഴ്സ്മെന്റ് പദ്ധതിയുടെയും പിവിസി പെറ്റ്ജി കാർഡ് ഡ്രൈവിംഗ് ലൈസൻസുകളുടെയും ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കാലയളവ് ബോധവത്ക്കരണ മുന്നറിയിപ്പ് മാസമായി ആചരിക്കും. ഈ സമയം നിയമം ലംഘിക്കുന്നവരുടെ മൊബൈലിൽ ഇതേക്കുറിച്ച് സന്ദേശമെത്തും. നിയമലംഘനത്തിന്റെ പിഴ എത്രയാണെന്ന അറിയിപ്പുമുണ്ടാവും.
ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേർ യാത്ര ചെയ്യരുതെന്നത് കേന്ദ്ര നിയമമാണെന്നും ഇതിൽ മാറ്റം വരുത്താനുള്ള അധികാരം സംസ്ഥാനത്തിനില്ലെന്നും മന്ത്രി വ്യക്തമാക്കി. അമിത വേഗത കണ്ടെത്താനുള്ള നാലു മൊബൈൽ യൂണിറ്റുകളും നിരത്തിലെത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രം നിശ്ചയിച്ചിരിക്കുന്ന പിഴ തുകയേക്കാൾ കുറവാണ് സംസ്ഥാനം ഈടാക്കുന്നത്.
കേരളത്തിൽ 2007 ൽ 40 ലക്ഷം വാഹനം ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 1.67 കോടി വാഹനങ്ങളുണ്ട്. ഒരു വർഷം ശരാശരി 40,000 വാഹനാപകടങ്ങൾ ഉണ്ടാകുന്നു. ഇതിൽ 4000 മരണം സംഭവിക്കുന്നുണ്ട്. 58 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്. 25 ശതമാനം കാൽനടയാത്രക്കാരാണ്. ഹെൽമെറ്റും സീറ്റ്ബെൽറ്റും ധരിക്കാത്തതിനാലാണ് മരണത്തിൽ പകുതിയും സംഭവിക്കുന്നതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
-
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം












Click it and Unblock the Notifications