വിഡി സതീശനെതിരായ നീക്കം വായടപ്പിക്കുന്ന നടപടി; കടുത്ത വിമര്‍ശനവുമായി ചെന്നിത്തല
കൊച്ചി: മാനദണ്ഡങ്ങള്‍ ലംഘിച്ച് വിദേശ സാമ്പത്തിക സഹായം സ്വീകരിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ അന്വേഷണം നടക്കുന്നതില്‍ പ്രതിഷേധവുമായി രമേശ് ചെന്നിത്തല. സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരുടെ വായ മൂടിക്കെട്ടാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയാണ് സതീശന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഈ കേസ് പലതവണ കോടതി തള്ളിയിട്ടുള്ളതാണ്. പലതവണ ചര്‍ച്ച ചെയ്ത കേസാണിത്. വീണ്ടും കേസ് ഉയര്‍ത്തി കൊണ്ടുവരാന്‍ കാരണം എഐ ക്യാമറ അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്. ഞാന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ അഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും ഇതൊന്നും വിലപ്പോകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ... പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെയുള്ള വിജിലന്‍സ് അന്വേഷണം തികച്ചും രാഷ്ട്രീയ പ്രേരിതം. സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടികാണിക്കുകയും, സര്‍ക്കാരിനെതിരെ സംസാരിക്കുകയും ചെയ്യുന്നവരുടെ വായടപ്പിക്കുന്ന നടപടിയുടെ ഭാഗമാണിതെല്ലാം.
ഇതു തന്നെയാണ് നരേന്ദ്ര മോദിയും ചെയ്യുന്നത്.
പല തവണ ഈ കേസ് ചര്‍ച്ച ചെയ്തതും കോടതി തള്ളി കളത്തിട്ടുള്ളതുമാണ്. വീണ്ടും ഇക്കാര്യം ഉയര്‍ത്തി കൊണ്ട് വരുന്നത് എ.ഐ. ക്യാമറ അഴിമതിയില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമാണ്. ഞാന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ 5 അന്വേഷണം പ്രഖ്യാപിച്ചു. ഒന്നില്‍ പോലും ഒരു നടപടിയും ഉണ്ടായില്ല.
ഇതൊന്നും കേരളത്തില്‍ വിലപോവില്ല...












Click it and Unblock the Notifications