ശബരിമല: മോദിയുടേത് കള്ളക്കണ്ണീര്‍: വിശ്വാസികള്‍ക്കൊപ്പം നിന്നത് യുഡിഎഫ്: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി കള്ളക്കണ്ണീരൊഴുക്കുകയാണെന്ന്് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരി മല യുവതീ പ്രവേശന വിഷയത്തില്‍ വിശ്വാസികള്‍കളുടെ വികാരങ്ങള്‍ മാനിക്കാന്‍ കേരള സര്‍ക്കാരിനെ പോലെ തന്നെ കേന്ദ്ര സര്‍ക്കാരും തെയ്യാറായില്ല. വിശ്വാസസംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് കേരളത്തില്‍ വന്ന് പ്രസംഗിച്ച് പോയ പ്രധാനമന്ത്രി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ചുവട് മാറ്റി. നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തെയ്യാറായില്ലന്ന് മാത്രമല്ല പാര്‍ലമെന്റില്‍ വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട്് സ്വകാര്യബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച എന്‍ കെ പ്രേമചന്ദ്രനെ അതിന് അനുവദിച്ചുമില്ല.
എന്നിട്ടും തിരഞ്ഞെടുപ്പടുത്തപ്പോള്‍ വിശ്വാസികളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ് ബി ജെ പിയും പ്രധാനമന്ത്രിയും. സ്വര്‍ണ്ണക്കളളക്കടത്ത് കേസില്‍ സി പിഎമ്മിനെയും പിണറായിയും സംരക്ഷിക്കുന്നത് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരുമാണ്്. ഈ തിരഞ്ഞെടുപ്പില്‍ സി പി എമ്മും ബി ജെ പിയുമായി ഡീല്‍ ഉറപ്പിച്ചുവെന്ന് വെളിപ്പെടുത്തിയത്് ആര്‍ എസ് എസ് നേതാവായിരുന്നു.

പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം
ആ ഡീല്‍ മറച്ച് പിടിക്കാനാണ് പ്രധാനമന്ത്രി കേരളത്തിലെത്തി മൈതാന പ്രസംഗം നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ സി പിഎമ്മിനെ നിലനിര്‍ത്തുന്ന ശക്തി കേന്ദ്ര സര്‍ക്കാരും ബി ജെ പിയുമാണ്. ലാവ്‌ലിന്‍ കേസ് തുടര്‍ച്ചയായി സുപ്രിം കോടതിയില്‍ മാറ്റിവയ്പിക്കപ്പെടുന്നതിന് പിന്നിലും പിണറായി - ബി ജെ പി രഹസ്യബാന്ധവമാണ്. ഇതെല്ലാം ജനങ്ങള്‍ക്ക് മുന്നില്‍ മറച്ച് വക്കുന്നതിനുളള ശ്രമമാണ് പ്രധാനമന്ത്രി തന്റെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ നടത്തുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
സാരിയില്‍ അതീവ ഗ്ലാമറസായി ശ്രദ്ധ ദാസ്, ആരാധകര്‍ ഞെട്ടലില്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications