കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഭാ തര്‍ക്കം: ഗവര്‍ണര്‍ എന്ത് ചെയ്യണമെന്ന് ചെന്നിത്തല തന്നെ പഠിപ്പിക്കേണ്ടെന്ന് ശ്രീധരന്‍പിള്ള!!

Google Oneindia Malayalam News

തിരുവനന്തപുരം: സഭാ തര്‍ക്ക വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മിസോറം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ളയും തമ്മില്‍ വാക്‌പോര്. ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കത്തില്‍ ശ്രീധരന്‍പിള്ള ഇടപെടുന്നത് ബിജെപിക്കാരനെ പോലെയെന്ന് ചെന്നിത്തല പറഞ്ഞു. സാധാരണ ഇത്തരമൊരു കാര്യത്തില്‍ ഗവര്‍ണര്‍ ഇടപെടാറില്ല. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ നേരെ തിരിച്ചാണ്. തര്‍ക്കം പരിഹരിക്കാന്‍ ഗവര്‍ണര്‍ ഇടപെടുന്നത് ചട്ടലംഘനമാണെന്ന് ചെന്നിത്തല സൂചിപ്പിക്കുകയും ചെയ്തു. അതേസമയം ഈ പ്രസ്താവന പിള്ളയെ ചൊടിപ്പിച്ചിരിക്കുകയാണ്.

1

താന്‍ കേരളത്തിലേക്ക് എപ്പോഴൊക്കെ വരണമെന്ന് രമേശ് ചെന്നിത്തല തീരുമാനിക്കേണ്ടെന്ന് ശ്രീധരന്‍ പിള്ള മറുപടി നല്‍കി. ചെന്നിത്തലയ്ക്ക് ഗവര്‍ണര്‍ പദവിയെ കുറിച്ച് കടുത്ത അജ്ഞതയുണ്ട്. ഗവര്‍ണര്‍ എന്ത് ചെയ്യണമെന്നൊക്കെയുള്ള കാര്യത്തില്‍ തനിക്ക് ചെന്നിത്തലയേക്കാള്‍ വിവരമുണ്ട്. അതൊന്നും തന്നെ പഠിപ്പിക്കേണ്ട. സഭാ വിഷയങ്ങളില്‍ ഇടപെടുന്നതില്‍ തെറ്റില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. അതേസമയം പിള്ള സഭാ തര്‍ക്കത്തില്‍ ഇടപെട്ടതില്‍ യുഡിഎഫ് നേതൃത്വം ആശങ്കയിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് സഭാ നേതൃത്വുമായി അടുക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്.

കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ ബിജെപിയുടെ ഇടപെടലിലൂടെ തകരുമെന്നാണ് കരുതുന്നത്. പാര്‍ട്ടിക്ക് അതീതമായി ബന്ധങ്ങളുള്ള ശ്രീധരന്‍പിള്ളയെ സഭാ നേതൃത്വം വിശ്വാസത്തിലെടുക്കാനും സാധ്യതയുണ്ട്. സഭയുടെ ആശങ്കകള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയിലെത്തിക്കാന്‍ മുന്‍കൈയ്യെടുത്തിരുന്നത് ശ്രീധരന്‍പിള്ളയായിരുന്നു. കേരളത്തിലെത്തുന്ന സമയം മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച്ച നടത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത് കോണ്‍ഗ്രസിനെ ശരിക്കും അലട്ടുന്നുണ്ട്. ഇത് ഗവര്‍ണര്‍ക്ക് ചേര്‍ന്ന പണിയല്ലെന്നും ചെന്നിത്തല പറയുന്നു.

അതേസമയം പ്രധാനമന്ത്രി തന്നെ ചുമതലപ്പെടുത്തിയതിനാല്‍ ചര്‍ച്ചകള്‍ക്കുള്ള വഴിതുറക്കുക മാത്രമാണ് തന്റെ ഉത്തരവാദിത്തമെന്ന് ശ്രീധരന്‍പിള്ള പറയുന്നു. അതിനപ്പുറം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ ലക്ഷ്യം ഇതിലുണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. നേരത്തെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സഭാ ആസ്ഥാനത്ത് ചര്‍ച്ചകള്‍ക്കായി എത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി സഭാ തര്‍ക്കത്തില്‍ ഇടപെടാതിരുന്നതില്‍ ക്രിസ്ത്യന്‍ സഭകള്‍ ചൊടിച്ച് നില്‍ക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍ വലിയ തിരിച്ചടി കോണ്‍ഗ്രസിന് നേരിട്ടത് ഇതുകൊണ്ടാണെന്ന് സൂചനയുണ്ട്.

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

English summary
ramesh chennithala dont know the role of governor says ps sreedharan pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X