കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള പൊലീസിന്‍റെ ഫോണ്‍ ചോര്‍ത്താനുള്ള സംവിധാമില്ല; ചെന്നിത്തല

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: പൊലീസിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന വാദം അടിസ്ഥാന രഹിതമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല . കോരളത്തിലെ പൊലീസിന്റെ ഫോണ്‍ ചോര്‍ത്താന്‍ ആര്‍ക്കും ആകില്ല. മാവോയിസ്റ്റുകളുടെ വാദം അടിസ്ഥാന രഹിതമാണെന്നും ചെന്നിത്തല .

പൊലീസിന്റെ ഫോണ്‍ ചോര്‍ത്താനുള്ള സംവിധാനം നിലവിലില്ല. ജനങ്ങള്‍ക്കൊപ്പം നിന്ന് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്നുവെന്ന പ്രതീതിയുണ്ടാക്കാനാണ് മാവോയിസ്റ്റുകള്‍ ശ്രമിയ്ക്കുന്നത്. ജനങ്ങളും മാധ്യങ്ങളും ഇത്തരം ശ്രമങ്ങളില്‍പെട്ട് വഞ്ചിതരാകരുതെന്നും ചെന്നിത്തല പറഞ്ഞു. ആദിവാസകളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ട മനസിലാക്കാന്‍ ഡിസംബര്‍ 31 നും ജനവരി ഒന്നിനും ആദിവാസി മേഖലയില്‍ താമസിയ്ക്കും . പുതുവര്‍ഷം താന്‍ ആദിവാസികള്‍ക്കൊപ്പമാണ് ചെലവഴിയ്ക്കുക എന്നും രമേശ് ചെന്നിത്തല പറഞ്ഞു .

Chennithala

മാവോയിസ്റ്റ് പ്രസിദ്ധീകരണമായ കാട്ടുതീയിലാണ് പൊലീസുകാരുടെ ഫോണ്‍ തങ്ങള്‍ ചോര്‍ത്തിയെന്നും ഇതിനായി പ്രത്യേക സംഘം തങ്ങളിലുണ്ടെന്നും മാവോയിസ്റ്റുകള്‍ പറഞ്ഞത് . ഓപ്പറേഷന്‍ കുബേര നാടകമാണെന്നും ബ്‌ളേഡ് മാഫിയയെ ഉന്മൂലനം ചെയ്യാന്‍ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും മാവോയിസ്റ്റ് ലേഖനത്തില്‍ ആഹ്വാനം ചെയ്തിരുന്നു. ചോര്‍ത്തിയെന്ന അവകാശപ്പെടുന്ന ഫോണ്‍രേഖ ഉള്‍പ്പടെയാണ് ലേഖനം പ്രസിദ്ധീകരിച്ചത് .

English summary
Ramesh Chennithala said that Maoists didn't get Kerala police phone call details.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X