കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാഠപുസ്തകത്തില്‍ മഹാത്മാഗാന്ധിയില്ല; ചെന്നിത്തല യെച്ചൂരിക്ക് കത്തയച്ചു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുന്ന ത്രിപുരയില്‍ പാഠപുസ്തകത്തില്‍ നിന്ന് മഹാത്മാഗാന്ധിയെ കുറിച്ചുള്ള പാഠഭാഗം നീക്കം ചെയ്തതിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് നേതാവും നിയുക്ത പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു.

മഹാത്മാ ഗാന്ധിയെക്കുറിച്ചും സ്വാതന്ത്ര്യസമര ചരിത്രത്തെപ്പറ്റിയുമുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയത് തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ചെന്നിത്തലയുടെ കത്ത്. സര്‍ക്കാരിന്റെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് കത്തില്‍ പറയുന്നു. ബി.ജെ.പിയുടെ കാവിവത്കരണ ശ്രമങ്ങള്‍ക്ക് സമാനമാണ് ത്രിപുരയിലെ ചുവപ്പു വത്കരണമെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു.

 gandhi

ത്രിപുര സര്‍ക്കാര്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കിയത് വിവാദമായിരുന്നു. അതേസമയം, റഷ്യന്‍, ഫ്രഞ്ച് വിപ്ലവങ്ങളെ കുറിച്ചും കാള്‍ മാര്‍ക്‌സ്, അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്നിവരെക്കുറിച്ചുമുള്ള പാഠഭാഗങ്ങള്‍ നീക്കം ചെയ്തിട്ടില്ല. ഇത് സംസ്ഥാനത്തെ കമ്യൂണിസ്റ്റ് വത്കരണത്തിന്റെ ഭാഗമായി കുട്ടികളില്‍ അടിച്ചേല്‍ക്കുന്നതാണെന്നാണ് ആരോപണം.

ത്രിപുര ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യുക്കേഷന്റെ പത്താം ക്ലാസ് ഹിസ്റ്ററി പുസ്തകത്തില്‍ നിന്നാണ് മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഒഴിവാക്കിയത്. നേരത്തെ രാജസ്ഥാനിലെ പാഠപുസ്തകങ്ങളില്‍ നിന്ന് ബിജെപി സര്‍ക്കാര്‍ ജവഹര്‍ലാല്‍ നെഹ്രുവിനെ നീക്കം ചെയ്തത് വിവാദത്തിനിടയാക്കിയിരുന്നു.

English summary
Gandhi erased from Tripura textbook; ramesh chennithala sends letter to sitaram yechury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X