രമേശ് ചെന്നിത്തലയും സമ്പൂര്‍ണ മദ്യ നിരോധനത്തിന്
തിരുവനന്തപുരം: കേരളത്തില്‍ സമ്പൂര്‍ണ മദ്യ വനിരോധനമാണ് വേണ്ടെതെന്ന എംഎം ഹസ്സന്റെ നിര്‍ദ്ദേശത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടേയും പിന്തുണ. തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണിത്.
ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്ന കാര്യത്തിലുള്ള ചര്‍ച്ചയില്‍ സമ്പൂര്‍ണ മദ്യനിരോധനത്തിലേക്ക് യുഡിഎഫ് യോഗം നീങ്ങുന്നു എന്ന സൂചനയാണ് ലഭിച്ചിരുന്നത്. എംഎം ഹസ്സന്റെ നിര്‍ദ്ദേശത്തിന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

മുസ്ലീം ലീഗും കേരള കോണ്‍ദഗ്രസ് മാണി ഗ്രൂപ്പും ഈ വിഷയത്തിലുള്ള പിന്തുണ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എക്‌സൈസ് മന്ത്രി കെ ബാബുവും സന്പൂര്‍ണ മദ്യ നിരോധനത്തെ എതിര്‍ത്തു എന്നാണ് വിവരം. ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കണം എന്ന നിലപാടാണ് തുടക്കം മുതലേ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും തുടക്കം മുതലേ ഉയര്‍ത്തിപ്പിടിച്ചിരുന്നത്.
ഇതിനിടെ ബാറുകളില്‍ പരിശോധന നടത്താനുള്ള ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ ടിഎന്‍ പ്രതാപന്‍ എംഎല്‍എ രംഗത്തെത്തിയിട്ടുണ്ട്. ഇത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നാണ് പ്രതാപന്‍ പറയുന്നത്.
ബാര്‍ വിഷയത്തില്‍ ക്രിസ്ത്യന്‍ സഭകളും സര്‍ക്കാരിനെതിരെ രംഗത്തെത്തി. പൂട്ടിയ ബാറുകള്‍ തുറന്നാല്‍ സര്‍ക്കാരിന്റെ അന്ത്യമായിരിക്കുമെന്നാണ് മാര്‍ ക്ലിമീസ് പറയുന്നത്. ഗാന്ധിത്തൊപ്പിയും ഖദറും ഇട്ടാല്‍ കോണ്‍ഗ്രസ് ആകില്ലെന്ന് സൂസ പാക്യവും പറഞ്ഞു.












Click it and Unblock the Notifications