Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതി ഭരണത്തിലൂടെ കേരളത്തെ വരുതിയിലാക്കാൻ ശ്രമം; പിണറായി ഓച്ഛാനിച്ചുനിന്നെന്ന് ചെന്നിത്തല!

തിരുവനന്തപുരം: മതേതരത്വത്തിന്റെ കാവല്‍ഭടന്മാര്‍ ശക്തരായ കേരളത്തില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താനോ എം എല്‍ എ മാരെ ചാക്കിട്ട് പിടിക്കാനോ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ സംഘപരിവാര്‍, രാഷ്ട്രപതി ഭരണത്തിലൂടെ കേരളത്തെ വരുതിയിലാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനുള്ള വേദിയൊരുക്കാനാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് വിളിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പ്രതിഷേധം അറിയിച്ചത്. മമത ബാനര്‍ജിയടക്കമുള്ള മറ്റു മുഖ്യമന്ത്രിമാര്‍ ഇത്തരം കുല്‍സിത പ്രവര്‍ത്തനങ്ങളോട് കലഹിച്ചപ്പോള്‍ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ച് നില്‍ക്കുകയാണ് പിണറായി വിജയന്‍ ചെയ്തത്.കേരളം അടുത്തിടെ കണ്ട ഏറ്റവും ലജ്ജാകരമായ ദൃശ്യമായിരുന്നു ഇതെന്നും രമേശ് ചെന്നിത്തല ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

Ramesh Chennithala

ക്രമസമാധാനത്തെക്കുറിച്ച് മാത്രമല്ല കേരളത്തിലെ ബിജെപി നേതാക്കള്‍ നടത്തിയ മെഡിക്കല്‍ കോളേജ് അഴിമതി,ഹവാല ഇടപാട് ,വ്യാജ രസീത് പിരിവ് തുടങ്ങിയ കാര്യങ്ങള്‍ എന്നിവയെകുറിച്ച് കൂടി അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ആര്‍എസ്എസ് അഖിലേന്ത്യ നേതാക്കള്‍ എത്തി രാഷ്ട്രപതിഭരണത്തിനായി വഴിയൊരുക്കുന്നതും സ്മൃതി ഇറാനി മുതല്‍ മീനാക്ഷി ലേഖി വരെയുള്ളവര്‍ പാര്‍ലമെന്റില്‍ കേരളത്തെ കുറിച്ച് അസത്യവും അര്‍ത്ഥസത്യവും പുലമ്പുന്നതും ഗൗരവത്തോടെ കാണണം. പാർലമെന്റിൽ നടന്ന വിഷയത്തിന്റെ തുടർച്ചയായാണ് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ കേരള സന്ദർശനമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+