പരാതിയുമായി രമേശ് കേന്ദ്രത്തിലേക്ക്!! തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന്...

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: കോഴ വിവാദത്തില്‍ ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് കേന്ദ്രത്തെ സമീപിക്കുന്നു. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് അദ്ദേഹം. കോഴ വിവാദമുയര്‍ത്തി തന്നെ തേജോവധം ചെയ്യാനാണ് ശ്രമമെന്ന് രമേശ് അമിത് ഷായെ അറിയിക്കും.

സിനിമയില്‍ ഡ്രൈവേഴ്‌സ് ക്ലബ്ബ് (ക്വട്ടേഷന്‍ ടീം)!! തലവന്റെ പേര് ഞെട്ടിക്കും!! പല നടിമാരെയും....

1

വിവാദത്തിനു ശേഷം പാര്‍ട്ടിയുടെ സഹകരണ സെല്‍ സംസ്ഥാന കണ്‍വീനര്‍ ആര്‍ എസ് വിനോദിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു നീക്കിയിരുന്നു. കേന്ദ്രമന്ത്രി ജെ പി നദ്ദ സംഭവത്തെക്കുറിച്ച് ബിജെപിയുടെ സംസ്ഥാന ഘടകത്തോട് വിശദീകരണം തേടിയിട്ടുണ്ട്.

2

പാര്‍ട്ടി തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷനാണ് മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കാന്‍ ചില ബിജെപി നേതാക്കള്‍ കോളേജ് ഉടമയില്‍ 5.6 കോടി രൂപ കോഴയായി കൈപ്പറ്റിയതായി ചൂണ്ടിക്കാട്ടിയത്. രമേശിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. രമേശിനെക്കുറിച്ചു പരാതിക്കാരന്‍ നല്‍കിയ മൊഴിയാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് വിവരം. പണം നല്‍കിയിട്ടും കാര്യം നടക്കാതായതോടെയാണ് കോളേജ് ഉടമ ബിജെപി നേതൃത്വത്തിനു പരാതി നല്‍കിയത്. തുടര്‍ന്ന് പാര്‍ട്ടി ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കുകയായിരുന്നു.

English summary
BJP medical college scam:MT ramesh to give complaint to amit shah
Please Wait while comments are loading...