ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ 1000 കോടി

  • By: Nihara
Subscribe to Oneindia Malayalam

തിരുവനന്തപുരം: ശമ്പളദിന പ്രതിസന്ധി മറികടക്കാന്‍ കേരളത്തിനു റിസര്‍വ് ബാങ്ക് അനുവദിച്ച 1000 കോടി രൂപ ട്രഷറികളിലും ബാങ്കിലും എത്തിക്കും. സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ബാങ്കിങ് മേധാവികളുടെ യോഗത്തില്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് 1000 കോടി ലഭ്യമാക്കുന്നത്. 500 കോടി ബാങ്കുകള്‍ക്കും 500 കോടി ട്രഷറിക്കും നല്‍കും. നിലവിലെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആഴ്ചയില്‍ 24000 രൂപയേ ഒരാള്‍ക്ക് പിന്‍വലിക്കാന്‍ കഴിയൂ. ശമ്പളത്തിലെ ബാക്കി പിന്നീടുള്ള ആഴ്ചയില്‍ പിന്‍വലിക്കാം. 10 ലക്ഷം പേര്‍ക്കാണ് ഒരാഴ്ചയ്ക്കിടെ ശമ്പളവും പെന്‍ഷനും നല്‍കാനുള്ളത്.

5 ലക്ഷം പേര്‍ ബാങ്കുകളില്‍ നിന്നും 5 ലക്ഷം പേര്‍ ട്രഷറിയില്‍ നിന്നുമാണ് ശമ്പളം വാങ്ങുന്നത്. ട്രഷറിയിലേക്കും ബാങ്കിലേക്കും വേണ്ട പണം വ്യഴാഴ്ച രാവിലെ എത്തിക്കും. ശമ്പളത്തെക്കുറിച്ച് ജീവനക്കാര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചിട്ടുണ്ട്. 11 മണിയോടെ ട്രഷറിയില്‍ പണമെത്തിക്കും. ബുധനാഴ്ച നടന്ന ചര്‍ച്ചയില്‍ 24,000 പരമാവധിയെന്നത് കുറയ്ക്കണമെന്ന് ബാങ്ക് പ്രതിനിധികള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. ട്രഷറിയില്‍ നിന്നു വകുപ്പുകള്‍ വഴി പണമായി ശമ്പളം കൈപ്പറ്റുന്നവര്‍ക്കും 24,000 രൂപ വീതം ആദ്യ ആഴ്ച നല്‍കും.

Currency

പോലീസ് സഹായം ആവശ്യപ്പെട്ട ബാങ്കുകള്‍ക്കും ട്രഷറികള്‍ക്കും സുരക്ഷ ഉറപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പുറമെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ശമ്പളത്തിന് ബാങ്കുകളില്‍ എത്തും.

English summary
The Reserve Bank of India (RBI) has informed that it will provide Rs 1000 crore on Thursday for the distribution of the salary and pension to state government.
Please Wait while comments are loading...