Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃത്താലയിലല്ല, പുതുപ്പള്ളിയിലും മത്സരിയ്ക്കാന്‍ സുരേന്ദ്രന്‍ തയ്യാര്‍... പോര് തീരുന്നില്ല

തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമും ബിജെപി നേതാവ് കെ സുരേന്ദ്രനും തമ്മിലുള്ള ഫേസ്ബുക്ക് യുദ്ധത്തിന് ഇനിയും അവസാനമായില്ല. കെ സുരേന്ദ്രനെ അടുത്ത തിരഞ്ഞെടുപ്പില്‍ തൃത്താലയില്‍ മത്സരിയ്ക്കാന്‍ വെല്ലുവിളിച്ച ബല്‍റാമിന് മറുപടി കിട്ടി. ഉടന്‍ തന്നെ വന്നു ബല്‍റാമിന്റെ മറുപടിയും.

തൃത്താലയില്‍ മാത്രമല്ല, വേണമെങ്കില്‍ പുതുപ്പള്ളിയിലും മത്സരിയ്ക്കാന്‍ തയ്യാറാണെന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്. തൃത്താലയില്‍ വന്ന് ബല്‍റാമിനെ തോല്‍പിച്ച് കളയാം എന്ന വിചാരം കെ സുരേന്ദ്രനും ഇല്ല.

ഭാഷയുടെ കാര്യത്തില്‍ രണ്ട് നേതാക്കളും അല്‍പം കൂടി മെച്ചപ്പെട്ടതുപോലെ തോന്നും ഇപ്പോഴത്തെ ഫേസ്ബുക്ക് പോസ്റ്റുകള്‍ കണ്ടാല്‍. എന്നാല്‍ തന്റെ പരിഹാസം ഒരിക്കലും അവസാനിപ്പിയ്ക്കില്ലെന്നാണ് ബല്‍റാം പറയുന്നത്.

പ്രിയപ്പെട്ട ബല്‍റാം

പ്രിയപ്പെട്ട ബല്‍റാം

ബലരാമാ എന്ന് വിളിച്ച കെ സുരേന്ദ്രന്‍ ഇപ്പോള്‍ പ്രിയപ്പെട്ട വിടി ബല്‍റാം എന്ന് വിളിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങിയിരിയ്ക്കുന്നത്. അവസാനത്തെ പോസ്റ്റില്‍ ബല്‍റാം മാന്യവും സംസ്‌കാര സമ്പന്നവുമായ വാക്കുകള്‍ ഉപയോഗിക്കാന്‍ ബല്‍റാമിനെ പ്രേരിപ്പിച്ചതില്‍ സുരേന്ദ്രന് സന്തോഷവും ഉണ്ട്.

സ്ഥിരം പോസ്റ്റ് വായന

സ്ഥിരം പോസ്റ്റ് വായന

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പിണറായി വിജയന്‍, വി മുരളീധരന്‍ തുടങ്ങി ബല്‍റാം വരെയുള്ള നേതാക്കളുടെ ഫേസ്ബുക്ക് പേജുകള്‍ വായിക്കുന്ന ആളാണ് താനെന്ന് സുരേന്ദ്രന്‍ പറയുന്നു.

നിവൃത്തികെട്ട് പ്രതികരണം

നിവൃത്തികെട്ട് പ്രതികരണം

ബിജെപി, ആര്‍എസ്എസ് നേതാക്കളെ തന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ അപമാനിയ്ക്കുന്നത് കണ്ട് സഹിയ്ക്കാന്‍ കഴിയാതെയാണ് താന്‍ പ്രതികരിയ്ക്കാന്‍ തയ്യാറായതെന്ന് സുരേന്ദ്രന്‍ പറയുന്നു.

ഭൂഷണമല്ല

ഭൂഷണമല്ല

അമിട്ട് ഷാജി, ഡംഭുമാമ, രായപ്പന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ ഒരു പരിഷ്‌കൃത സമൂഹത്തിലെ ജനപ്രതിനിധിയ്ക്ക് ചേരുന്നതെല്ലാണ് സുരേന്ദ്രന്റെ ഉപദേശം.

തൃത്താലയിലെന്നല്ല

തൃത്താലയിലെന്നല്ല

തന്റെ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തൃത്താലയില്‍ എന്നല്ല, പുതുപ്പള്ളിയില്‍ മത്സരിയ്ക്കാനും താന്‍ തയ്യാറാണെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിയ്ക്കുന്നത്.

സുരേന്ദ്രന്റെ പോസ്റ്റ്

സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്.

നല്ല മലയാളം

നല്ല മലയാളം

ഹിന്ദിയ്ക്ക് ശേഷം നല്ല മലയാളത്തെ കുറിച്ചുള്ള ട്യൂഷനും നന്ദി എന്ന് പരിഹസിച്ചാണ് ബല്‍റാം സുരേന്ദ്രന് മറുപടി നല്‍കുന്നത്.

രാഹുല്‍ ഗാന്ധിയെ എന്തും വിളിയ്ക്കാമോ

രാഹുല്‍ ഗാന്ധിയെ എന്തും വിളിയ്ക്കാമോ

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വെറും പപ്പുമോന്‍ എന്ന് വിളിയ്ക്കുന്ന താങ്കള്‍ തന്നെയാണ് ഭാഷാ പ്രയോഗങ്ങളെ കുറിച്ച് ക്ലാസ്സെടുക്കാന്‍ യോഗ്യനെന്നും പരിഹാസം.

പരിഹസിച്ചുകൊണ്ടേയിരിയ്ക്കും

പരിഹസിച്ചുകൊണ്ടേയിരിയ്ക്കും

മാന്യതയും മര്യാദയും ഒക്കെ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അത്തരം മര്യാദകള്‍ ഒന്നും അര്‍ഹിയ്ക്കാത്തവരാണ് ഫാസിസ്റ്റുകളെന്നും ബല്‍റാം പറയുന്നു.

മോദി ചക്രവര്‍ത്തിയല്ല

മോദി ചക്രവര്‍ത്തിയല്ല

നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, അല്ലാതെ ചക്രവര്‍ത്തിയല്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ ഭരണ വീഴ്ചകള്‍ നിരന്തരം വിമര്‍ശിയ്ക്കപ്പെട്ടുകൊണ്ടേയിരിയ്ക്കും.

ബുദ്ധിമോശം കാണിയ്ക്കില്ല!

ബുദ്ധിമോശം കാണിയ്ക്കില്ല!

തൃത്താലയില്‍ വന്ന് മത്സരിയ്ക്കാനുള്ള ബുദ്ധിമോശം കെ സുരേന്ദ്രന്‍ കാണിയ്ക്കില്ലെന്നാണ് ബല്‍റാമിന്റെ കണ്ടെത്തല്‍.ഇനി മനസ്സ് മാറി മത്സരിയ്ക്കാന്‍ വന്നാല്‍ സ്വാഗതമെന്നും പറയുന്നു.

ബല്‍റാമിന്റെ പോസ്റ്റ്

ഇതാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+