'കുട്ടൂസനും ഡാകിനിയും കൊല്ലത്ത് കീഴടങ്ങി', കാണൂ
ആലപ്പുഴ: ബാലരമയിലെ മായാവി കഥയിലെ കുട്ടൂസനേയും ഡാകിനിയേയും ഓര്‍മ്മയില്ലേ. ചക്കിയ്‌ക്കൊത്ത ചങ്കരന്‍ പ്രയോഗം അന്വര്‍ഥമാക്കിയ പങ്കാളികള്‍. കുട്ടൂസനും ഡാകിനിയും തമ്മിലുള്ള ബന്ധം ഇപ്പോഴും അവ്യക്തമാണ്. എന്നാല്‍ കൊല്ലത്ത് നിന്നുള്ള ഒരു കുട്ടൂസനേയും ഡാകിനിയേയും പരിചയപ്പെടാം. മന്ത്രവാദത്തിലൂടെ കോടികള്‍ തട്ടുന്ന ഇവര്‍ക്ക് കഥയിലെ കുട്ടുസനും ഡാകിനിയുമായി ചില സാമ്യങ്ങളൊക്കെയുണ്ട്.
മന്ത്രവാദത്തിലൂടെ പണം തട്ടുന്ന ഒരു സാമിയും കൂട്ടാളിയായ മാതായുമാണ് അറസ്റ്റിലായത്. തെക്കേവിള സ്വദേശി മധുസൂദനന്‍ പിള്ള, പോരുവഴി സ്വദേശി ശാലിനി എന്നിവരാണ് അറസ്റ്റിലായത്. മന്ത്രവാദത്തിന്റെ പേരില്‍ 33 ലക്ഷം രൂപയും ഒരു കോടി രൂപ വിലവരുന്ന വിഗ്രഹവും തട്ടിയതിനാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ജീവിതത്തിലെ കുട്ടൂസന്റേയും ഡാകിനിയുടേയും കഥയറിയാം

തട്ടിപ്പ്
കായംകുളം പത്തിയൂര്‍ സ്വദേശി വിജയന്റെ വീട്ടിലെ കുടുംബക്ഷേത്രം പണിയുന്നതുമായി ബന്ധപ്പെട്ട ദോഷങ്ങള്‍ മാറ്റാമെന്ന് പറഞ്ഞാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. 33 ലക്ഷം രൂപയും ക്ഷേത്രത്തിലെ ഒരു കോടി രൂപ വിലമതിയ്ക്കുന്ന വിഗ്രഹവും തട്ടിയെടുത്താണ് മധുസൂദനനും ശാലിനിയും മുങ്ങിയത്

ഇനിയും
കരുനാഗപ്പള്ളി സ്വദേശി മോഹനനെ കബളിപ്പിച്ച് 25 ലക്ഷം രൂപയും ശൂരനാട് സ്വദേശി രാധാകൃഷ്ണനെ കബളിപ്പിച്ച് 32 ലക്ഷം രൂപയും തട്ടിയെടുത്തു

സ്വാമിയും മാതയും
മധുസൂദനന്‍ പിള്ള സ്വാമിയെന്ന പേരിലും ശാലിനി മാതാ എന്ന പേരിലുമാണ് അറിയപ്പെട്ടിരുന്നത്.

സ്ഥലങ്ങള്‍
കൊല്ലം, ആലപ്പുഴ ഭാഗങ്ങളിലായിരുന്നു ഇവരുടെ തട്ടിപ്പ്. ശാസ്താംകോട്ടയില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്












Click it and Unblock the Notifications