• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തലയില്‍ ഷാള്‍ ഇട്ടതിന് റിയാലിറ്റി ഷോ താരത്തെ ക്ഷേത്രത്തില്‍ കയറ്റിയില്ല.. മറുപടിയുമായി താരം.. വീഡിയോ

  • By Aami Madhu

മണ്ഡല തീര്‍ത്ഥാടനത്തിന് ഒരുമാസം മാത്രം ശേഷിക്കെ ശബരിമലയില്‍ സംഘര്‍ഷം മലയിറങ്ങിട്ടില്ല. സ്ത്രീപ്രവേശനം സാധ്യമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ ആറ് സ്ത്രീകള്‍ മലകയറാന്‍ എത്തിയെങ്കിലും പ്രതിഷേധക്കാര്‍ അവരെ സന്നിധാനത്തിനപ്പുറത്തേക്ക് കടത്തിവിട്ടില്ല. തിങ്കളാഴ്ച നട അടയ്ക്കാനിരിക്കെ ഇനിയും യുവതികള്‍ കയറാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.ഇന്നും ആന്ധ്രാ സ്വദേശികളായ രണ്ട് പേര്‍ ​എത്തിയെങ്കിലും പ്രായം പരിശോധിക്കണമെന്നും കയറാന്‍ അനുവദിക്കില്ലെന്നും ആക്രോശിക്കുകയായിരുന്നു പ്രതിഷേധക്കൂട്ടം. ഒടുവില്‍ അവര്‍ക്കും തങ്ങളുടെ യാത്ര അവസാനിപ്പിച്ച് മലയിറങ്ങേണ്ടി വന്നിരിക്കുകയാണ്.

വിശ്വാംസം സംരക്ഷിക്കാനെന്ന പേരില്‍ ഇത്തരം പ്രതിഷേധക്കാര്‍ കാട്ടികൂട്ടുന്ന ചെയ്തികളുടെ മറ്റൊരു ഉദാഹരണമാണ് മലപ്പുറത്ത് ഇപ്പോള്‍ നടന്നിരിക്കുന്നത്.

തലയില്‍ ഷോള്‍ ധരിച്ച് അമ്പലത്തില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് റിയാലിറ്റി ഷോ താരത്തെ ക്ഷേത്ര ദര്‍ശനത്തില്‍ നിന്ന് വിലക്കിയെന്നാണ് വാര്‍ത്ത. അഞ്ജന മേനോന്‍ എന്ന പാലക്കാട് സ്വദേശിയായ യുവതിയാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ലൈവില്‍ എത്തി വിവരിച്ചത്. സംഭവം ഇങ്ങനെ

 റിയാലിറ്റി ഷോ താരം

റിയാലിറ്റി ഷോ താരം

ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ താരമായ അഞ്ജനയാണ് മലപ്പുറത്തെ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനെതിരെ രംഗത്തെത്തിയത്. കോഴിക്കോടേക്കുള്ള യാത്രാ മധ്യേയാണ് അമ്പലത്തില്‍ കയറിയതെന്നും അപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്നും താരം ഫേസ്ബുക്ക് ലൈവില്‍ എത്തി വിവരിച്ചു.

 ക്ഷേത്രത്തിലേക്ക്

ക്ഷേത്രത്തിലേക്ക്

യാത്രയ്ക്കിടെ പെരിന്തല്‍മണ്ണയില്‍ എത്തിയപ്പോള്‍ തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ കയറുകയായിരുന്നു. ഈ സമയം ക്ഷേത്ര നട തുറക്കില്ലെന്ന് അറിയാമായിരുന്നെങ്കിലും ഒന്നു പുറത്ത് നിന്ന് തൊഴാം എന്ന് ഉദ്ദേശിച്ചായിരുന്നു ക്ഷേത്രത്തിലേക്ക് പോയതെന്ന് അഞ്ജന തന്‍റെ വീഡിയോയില്‍ പറയുന്നുണ്ട്.

 ഷാള്‍ ധരിച്ചു

ഷാള്‍ ധരിച്ചു

തലയില്‍ ഷാള്‍ ധരിച്ചായിരുന്നു കയറിപോയത്. എന്നാല്‍ തലയില്‍ തുണിയിട്ട് ക്ഷേത്രദര്‍ശനം അനുവദിക്കില്ലെന്ന് പറഞ്ഞ് തന്നെ ഒരുകൂട്ടം ആളുകള്‍ തടഞ്ഞെന്ന് അഞ്ജന തന്‍റെ ലൈവില്‍ പറഞ്ഞു. ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ഒരുകൂട്ടം സ്ത്രീകളാണ് യുവതിയെ തടഞ്ഞതത്രേ.

 അനുവദിക്കില്ല

അനുവദിക്കില്ല

ഷാള്‍ ഇട്ട് ക്ഷേത്ര ദര്‍ശനം അനുവദിക്കില്ലെന്നായിരുന്നു സ്ത്രീകള്‍ പറഞ്ഞത്. ഇവരുടെ ബഹളം കേട്ട് സെക്യൂരിറ്റി ജീവനക്കാര്‍ ക്ഷേത്രത്തില്‍ കയാറാന്‍ പാടില്ലെന്ന് തറപ്പിച്ച് പറഞ്ഞു.എന്നാല്‍ ക്ഷേത്രത്തില്‍ കയറാന്‍ നോക്കിയപ്പോള്‍ തിരിച്ചറിയല്‍ രേഖ ചോദിച്ചു.

 വെയില്‍ കൊള്ളാന്‍

വെയില്‍ കൊള്ളാന്‍

തലയില്‍ ഹിജാമ ട്രീറ്റ്മെന്‍റ് നടക്കുകയാണെന്നും വെയില്‍ കൊള്ളരുതെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അഞ്ജന ആവര്‍ത്തിച്ച് പറയുന്നുണ്ട്. എന്നാല്‍ എന്തൊക്കെ സംഭവിച്ചാലും ക്ഷേത്രത്തില്‍ നട അടച്ച സമയത്ത് തലയില്‍ തുണിയിട്ട് വലംവെയ്ക്കാന്‍ കഴിയില്ലെന്ന് ക്ഷേത്രം സെക്യൂരിറ്റികളായ രണ്ട് പേര്‍ ആവര്‍ത്തിച്ചു.

 തിരിച്ചറിയല്‍ രേഖ

തിരിച്ചറിയല്‍ രേഖ

ഇതിനിടെ അഞ്ജനയോട് തിരിച്ചറിയില്‍ രേഖ തരാന്‍ അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്‍റെ പേര് അഞ്ജന മേനോന്‍ ആണെന്നും താന്‍ ഹിന്ദുവാണെന്നും അഞ്ജന പറയുന്നുണ്ട്. തിരിച്ചറിയല്‍ രേഖ തന്ന് താന്‍ ഹിന്ദുവാണെന്ന് തെളിയിക്കേണ്ട ആവശ്യമില്ലെന്നും അഞ്ജന അവരോട് വാദിച്ചു.

 സമ്മതിച്ചില്ല

സമ്മതിച്ചില്ല

എന്നാല്‍ അനാവശ്യമാണ് വാശിയെന്നായിരുന്നു അവരുടെ പ്രതികരണം. അതേസമയം ട്രീറ്റ്മെന്‍റിന്‍റെ ഭാഗമായി തല ഷെയ്്വ് ചെയ്തത് അഞ്ജന അവരെ കാണിച്ചുകൊടുത്തെങ്കിലും അവര്‍ കേള്‍ക്കാന്‍ തയ്യാറായില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉള്‍പ്പെടെ വെയില്‍ കൊള്ളാതിരിക്കാന്‍ തലയില്‍ തുണി ഇടാറുണ്ടല്ലോയെന്നും അഞ്ജന ചോദിക്കുന്നുണ്ട്.

 മുസ്ലീമാകില്ല

മുസ്ലീമാകില്ല

അതേസമയം തലയില്‍ ഷാള്‍ ഇട്ടെന്ന് കരുതി മുസ്ലീം ആകുന്നില്ലെന്നം ശബരിമലയില്‍ ഏതെങ്കിലും ഒരുത്തി കയറിയെന്ന് വെച്ച് അമ്പലത്തില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തുന്നവരെ തടയുന്നത് ശരിയല്ലെന്നും അഞ്ജന പറഞ്ഞു. ഇതോടെ നട അടച്ചിരിക്കുമ്പോള്‍ ക്ഷേത്രത്തില്‍ കയറാനാകില്ലെന്നായി സെക്യൂരിറ്റി ജീവനക്കാര്‍.

 മടങ്ങി

മടങ്ങി

അതോടെ തട്ടം അഴിച്ചാല്‍ പ്രദക്ഷിണം വെച്ചോട്ടെ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയെങ്കില്‍ പോകാം എന്നും സെക്യൂരിറ്റി പറഞ്ഞു. എന്നാല്‍ തുണി തലയില്‍ ഇട്ടെന്ന് കരുതി കയറാന്‍ അനുവദിക്കില്ലേങ്കില്‍ താന്‍ അമ്പലത്തില്‍ കയറുന്നില്ലെന്ന് വ്യക്തമാക്കി അഞ്ജനയ്ക്ക് ക്ഷേത്രത്തില്‍ നിന്ന് മടങ്ങേണ്ടി വന്നു.

 ലൈവ് വീഡിയോ

ലൈവ് വീഡിയോ

അതേസമയം ലൈവ് വീഡിയോയില്‍ എന്തുവന്നാലും ക്ഷേത്രത്തില്‍ പോകണമെന്നും പ്രാര്‍ത്ഥിക്കണമെന്നും പലരും പറയുന്നുണ്ട്. എന്നാല്‍ ഇക്കൂട്ടരോട് പറഞ്ഞിട്ട് കാര്യമില്ലെന്നും ചിലര്‍ ലൈവില്‍ പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് വീഡിയോ

English summary
reality show participant anjana menons facebook live

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more