നഴ്സിംഗ് ബില്ലിനെ കേരളത്തിലെ സംഘടന എതിർക്കുന്നതെന്തുകൊണ്ട്? അംഗത്വവും എൻട്രൻസ് പരീക്ഷകളും വെല്ലുവിളി
ദില്ലി: മിഡ്‌വൈഫറി കമ്മീഷൻ ബില്ലിനെ കേരളത്തിലെ നഴ്സുമാരുടെ സംഘടന. കേരളത്തിലെ നിരവധി നഴ്സിംഗ് അസോസിയേഷനുകളും വ്യക്തികളും ബില്ലിനെ എതിർത്ത് കേന്ദ്രസർക്കാരിന് കത്തയച്ചിട്ടുണ്ട് . കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം മുന്നോട്ടുവച്ച ദേശീയ നഴ്‌സിംഗ്, മിഡ്‌വൈഫറി കമ്മീഷൻ ബിൽ 2020 ലെ കരട് സംബന്ധിച്ച് പൊതുജനങ്ങൾക്കും പങ്കാളികൾക്കും അഭിപ്രായം അയയ്ക്കാനുള്ള അവസാന ദിവസമായിരുന്നു ഡിസംബർ 6 ഞായറാഴ്ച. ബിൽ അന്തിമരൂപത്തിലായാൽ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന് പകരം നാഷണൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കമ്മീഷനാണ് നിലവിൽ വരിക.

അംഗങ്ങളെ തിരഞ്ഞെടുക്കുന്നതെങ്ങനെ?
കമ്മീഷനിലെ അംഗങ്ങളെ എങ്ങനെ തിരഞ്ഞെടുക്കും എന്ന് തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ട്. ബിൽ അന്തിമമായി പ്രാബല്യത്തിൽ വന്നാൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് ഇനി തിരഞ്ഞെടുപ്പ് പ്രക്രിയ ഉണ്ടാകില്ല. പകരം അവരെ കേന്ദ്ര സർക്കാർ നാമനിർദ്ദേശം ചെയ്യുമെന്നും" ടി സുബ്രഹ്മണ്യൻ, കേരള സർക്കാർ നഴ്സസ് അസോസിയേഷൻ ജനറൽ സെക്രട്ടറി വ്യക്തമാക്കി. പുതിയ കമ്മീഷൻ പ്രാബല്യത്തിൽ വരുന്നതോടെ "നഴ്സിംഗ്, മിഡ്‌വൈഫറി വിദ്യാഭ്യാസം, പരിശീലനം എന്നിവ നിയന്ത്രിക്കുന്നതിനുള്ള നയങ്ങൾ രൂപപ്പെടുത്തുകയും മാനദണ്ഡങ്ങൾ നിയന്ത്രിക്കുകയും ചെയ്യും", ഗവേഷണവും മറ്റുള്ള കാര്യങ്ങളും നിയന്ത്രിക്കും.

കൌൺസിലുകൾക്ക് പ്രശ്നം
കമ്മീഷനെ ദേശീയ തലത്തിൽ മാറ്റിസ്ഥാപിക്കുന്നതോടെ സംസ്ഥാനതല കൗൺസിലുകളും പ്രവർത്തനരഹിതമാകും. ഒരു വർഷത്തിനുള്ളിൽ പുതിയ സംസ്ഥാന കമ്മീഷൻ രൂപീകരിക്കുകയും ചെയ്യും."ഫെഡറൽ സംവിധാനത്തെ പൂർണമായും ബാധിക്കുകയും ചെയ്യും. സംസ്ഥാന കൗൺസിലിന് പകരമായി രൂപീകരിക്കുന്ന സംസ്ഥാന കമ്മീഷനിലെ എല്ലാ അംഗങ്ങളെയും കേന്ദ്രസർക്കാർ നേരിട്ടായിരിക്കും നാമനിർദ്ദേശം ചെയ്യുന്നതാണ് "കേരള നഴ്സിംഗ് കൗൺസിൽ പ്രസിഡന്റ് ഉഷാ ദേവിയുടെ പ്രതികരണം.

എങ്ങനെ ബാധിക്കും?
രാജ്യത്തെ 20 മുതൽ 22 ലക്ഷം വരെയുള്ള നഴ്‌സുമാരിൽ 12 ലക്ഷം പേർ കേരളത്തിൽ നിന്നുള്ളവരാണെന്നും അവർ പറയുന്നു. ഇവരിൽ ഭൂരിഭാഗവും സംസ്ഥാനത്തിനോ രാജ്യത്തിനോ പുറത്താണ് ജോലി ചെയ്യുന്നത്. "പുതിയ ബിൽ എല്ലാവരെയും എങ്ങനെ ബാധിക്കും എന്നത് ഒരു വലിയ ചോദ്യമാണെന്നും" ഉഷ പറയുന്നു. മറ്റൊരു വലിയ ചോദ്യം നഴ്സുമാരുടെ ശമ്പളത്തെക്കുറിച്ചാണ് മറ്റൊരു ആശയക്കുഴപ്പം നിലനിൽക്കുന്നത്. നഴ്സുമാർ ഉയർത്തിക്കാണിച്ച പല പ്രശ്നങ്ങളും ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യവും ബില്ലിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു.

റൊട്ടേഷൻ അടിസ്ഥാനത്തിൽ
പുതിയ കമ്മീഷനിൽ ആറ് സോണുകളിലായാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ഓരോ സോണിലും നാലോ അഞ്ചോ സംസ്ഥാനങ്ങളെയാണ് ഉൾപ്പെടുത്തുക. ഓരോ സോണി നിന്നും രണ്ട് അംഗങ്ങളെ വീതം തിരഞ്ഞെടുക്കും. രണ്ട് വർഷത്തേക്ക് റൊട്ടേഷൻ അടിസ്ഥാനത്തിലാണ് അംഗത്വം അനുവദിക്കുക. അതായത് കേരളത്തിൽ നിന്നുള്ള ഒരാൾക്ക് അംഗത്വം ലഭിക്കണമെങ്കിൽ നിരവധി വർഷം കാത്തിരിക്കേണ്ടതായി വരുമെന്നാണ് സുബ്രഹ്മണ്യൻ പറയുന്നത്. രാജ്യത്ത് കേന്ദ്രസർക്കാരിന്റെ അംഗീകാരമുള്ള നിരവധി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ളവരാണ് കമ്മീഷനിൽ അംഗങ്ങളാവുക. ഇതിൽ കേരളത്തിൽ നിന്നുള്ള ഒറ്റ സ്ഥാപനം മാത്രമേ ഉൾപ്പെടുന്നുള്ളൂ എന്നും ശ്രദ്ധേയമാണ്. ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി മാത്രമാണ് കേരളത്തിലെ ഏക സ്ഥാപനം. ദക്ഷിണേന്ത്യയിൽ നിന്ന് മൂന്ന് സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

എൻട്രൻസ്- എക്സിറ്റ് പരീക്ഷകൾ
നഴ്സിംഗിനുള്ള സിംഗിൾ എൻട്രൻസ്- എക്സിറ്റ് പരീക്ഷകളാണ് മറ്റൊരു പ്രശ്നമായി നഴ്സിംഗ് സംഘടനകൾ ഉയർത്തിക്കാണിക്കുന്നത്. നഴ്സിംഗ് പ്രവേശനത്തിനായി പത്ത് വർഷം മുമ്പ് എൻട്രൻസ് പരീക്ഷ സമ്പ്രദായം നടപ്പിലാക്കിയിരുന്നു. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കോച്ചിംഗ് ക്ലാസുകളിൽ പങ്കെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് പിന്നീട് ഇത് നിർത്തലാക്കിയിട്ടുള്ളതെന്നും സുബ്രഹ്മണ്യൻ ചൂണ്ടിക്കാണിക്കുന്നു. തുടർന്നാണ് പ്ലസ്ടുവിന് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ നഴ്സിംഗ് പ്രവേശനം അനുവദിച്ചത്. നഴ്സിംഗ് പ്രവേശനത്തിന് പ്രവേശന പരീക്ഷ വീണ്ടും നിർബന്ധമാക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് തിരിച്ചടിയാവും. ഇത്തരമൊരു നീക്കം കോച്ചിംഗ് സ്ഥാപനങ്ങളെ മാത്രമേ സഹായിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഈ സംവിധാനത്തിൽ പാവപ്പെട്ടവർക്ക് മത്സരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമയക്രമം എന്ത്?
ഇതിനെല്ലാം പുറമേ നഴ്സിംഗ് കോഴ്സിന് ശേഷം വിദ്യാർത്ഥികൾ എടുക്കേണ്ട ഒരു എക്സിറ്റ് ടെസ്റ്റും ഉണ്ട്. എക്സിറ്റ് പരീക്ഷ പാസായെങ്കിൽ മാത്രമേ നഴ്സിംഗ് കൌൺസിലിലിൽ ഒരു വിദ്യാർത്ഥിയ്ക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. ഇതെല്ലാം പൂർത്തിയാക്കിയ ശേഷമാണ് ഒരു നഴ്സിംഗ് വിദ്യാർത്ഥിയ്ക്ക് നഴ്സായി ജോലി ചെയ്യാൻ സാധിക്കുകയുള്ളൂ. ഒരു വിദ്യാർത്ഥിയ്ക്ക് എത്ര തവണ പരീക്ഷയെഴുതാൻ കഴിയുമെന്ന കാര്യവും ബില്ലിൽ പരാമർശിക്കേണ്ടതുണ്ട്.

അധികാര കൈമാറ്റം
നഴ്സിംഗ് കോളേജുകളെയും റേറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളെയും പരിശോധിക്കുന്നതിനായി നിയുക്ത ഏജൻസികൾക്ക് അധികാരം കൈമാറുന്നതിൽ പ്രശ്‌നമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേരള നഴ്സിംഗ് കൗൺസിൽ ഇതുവരെ ഇതെല്ലാം നിയന്ത്രണത്തിലാക്കിയിട്ടുണ്ട്, പുതിയ ഏജൻസികൾ നിയമിക്കപ്പെടുന്നത് അഴിമതിയിലേക്ക് നയിച്ചേക്കാം, സുബ്രഹ്മണ്യൻ ഭയം.
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില് ഒരുവന് വിജയ്; പേരമ്പൂരില് കോടികള് ചെലവിട്ട് വീട്, സര്വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications