ഇരട്ടച്ചങ്കന്റെ നെഞ്ചിടിപ്പ് കൂട്ടി തത്തയുടെ മാസ് ഡയലോഗ്! കാര്യവും കാരണങ്ങളുമെല്ലാം പിന്നീട് പറയാം..

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: രണ്ടരമാസത്തെ അവധിക്ക് ശേഷം ഡിജിപി ജേക്കബ് തോമസ് സർവ്വീസിൽ തിരികെ പ്രവേശിച്ചു. വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സർക്കാർ ജീവനക്കാർക്ക് വിദഗ്ദ പരിശീലനം നൽകുന്ന ഐഎംജിയുടെ ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്.

നടനും മിമിക്രി കലാകാരനുമായ കലാഭവൻ സാജൻ അന്തരിച്ചു; അന്ത്യം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ...

താലിക്കെട്ടിന് ശേഷം നാണിച്ചുനിന്ന വധുവിനെ പോലീസ് പൊക്കി!കുടുങ്ങിയത് 5 യുവാക്കളെ കബളിപ്പിച്ച യുവതി

അവധി കഴിഞ്ഞ് പുതിയ പദവി ഏറ്റെടുത്ത ജേക്കബ് തോമസ് സർക്കാരിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നരീതിയിലാണ് മാധ്യമ പ്രവർത്തകരോട് സംസാരിച്ചത്. വിജിലൻസ് തലപ്പത്ത് നിന്നും തന്നെ മാറ്റാനുള്ള കാരണവും കാര്യങ്ങളുമെല്ലാം പിന്നീട് പറയാമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇക്കാര്യം താനാണോ സർക്കാരാണോ ആദ്യം പറയുകയെന്ന് നോക്കാമെന്നും കൂട്ടിച്ചേർത്തു.

jacobthomas

ഒരു വർഷത്തേക്ക് നിയമിതനായ താൻ കാലവധി തികയ്ക്കുമെന്ന് ഒരുറപ്പുമില്ലെന്നും ജേക്കബ് തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഐഎംജി ഡയറക്ടറായതോടെ താൻ ഇപ്പോൾ കൂട്ടിലടച്ച തത്തയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അവധിയിൽ പോയത്. പിന്നീട് ടിപി സെൻകുമാർ ഡിജിപിയായി തിരികെ നിയമിതനായതോടെ, ലോക്നാഥ് ബെഹ്റയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു.

അവധി കഴിഞ്ഞെത്തുന്ന ജേക്കബ് തോമസിന് എന്ത് സ്ഥാനം നൽകുമെന്ന അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതിനിടെ തന്റെ പദവി ഏതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നൽകുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയോടെയാണ് ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടറായി നിയമിച്ചുള്ള ഉത്തരവിറങ്ങിയത്. ഇതിനു പിന്നാലെ അദ്ദേഹം പുതിയ പദവിയിൽ ചുമതലയേൽക്കുകയും ചെയ്തു.

English summary
reasons will be say later;Jacob Thomas.
Please Wait while comments are loading...