Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാല്‍ പറഞ്ഞത് പച്ചക്കള്ളം... രേഖകള്‍ പുറത്ത്; ഡബ്ല്യുസിസി പറഞ്ഞതാണ് സത്യം..., ലാലിന് നാണക്കേട്

Recommended Video

cmsvideo
    മോഹന്‍ലാല്‍ പറഞ്ഞത് പച്ചക്കള്ളം ഡബ്ല്യുസിസി പറഞ്ഞതാണ് സത്യം | Oneindia Malayalam

    കൊച്ചി: ദിലീപ് വിഷയം താരസംഘടനയായ എഎംഎംഎയുടെ ജനറല്‍ ബോഡി യോഗത്തിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നു എന്നാണ് കൊച്ചിയില്‍ മോഹന്‍ലാല്‍ പറഞ്ഞത്. അമ്മ ഭാരവാഹികള്‍ മുമ്പ് പറഞ്ഞതിന് കടകവിരുദ്ധമാണ് മോഹന്‍ലാലിന്റെ വിശദീകരണം. എന്നാല്‍ മോഹന്‍ലാല്‍ പറഞ്ഞത് ശുദ്ധ നുണ തന്നെ ആയിരുന്നോ എന്നാണ് ഇപ്പോഴുയരുന്ന ചോദ്യം.

    താരസംഘടനയായ എഎംഎംഎയുടെ വാര്‍ഷിക ജനറല്‍ ബോഡിയുടെ അജണ്ടയില്‍ ദിലീപ് വിഷയത്തെ കുറിച്ച് പരാമര്‍ശം പോലും ഉണ്ടായിരുന്നില്ല എന്നാണ് പുറത്ത് വരുന്ന വിവരം. എഎംഎംഎ ജനറല്‍ ബോഡി അജണ്ടയുടെ കോപ്പി ദ ന്യൂസ് മിനിട്‌സ് ആണ് പുറത്ത് വിട്ടത്.

    തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു മോഹന്‍ലാലിന്റെ വിശദീകരണം എന്ന് വ്യക്തമാക്കുന്നതാണ് ഈ രേഖകള്‍. ഇങ്ങനെ ഒരു കാര്യം അറിയാതെ എങ്ങനെയാണ് ഡബ്ല്യുസിസി അംഗങ്ങള്‍ ആ യോഗത്തിലെത്തി എതിര്‍പ്പ് പ്രകടിപ്പിക്കുക?

    അറിഞ്ഞിരുന്നില്ല

    അറിഞ്ഞിരുന്നില്ല

    ദിലീപിനെ തിരിച്ചെടുക്കാന്‍ ഉള്ള തീരുമാനം എടുത്ത എഎംഎംഎ ജനറല്‍ ബോഡി യോഗത്തില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ ആരും തന്നെ പങ്കെടുത്തിരുന്നില്ല. ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം അജണ്ടയില്‍ ഉണ്ടായിരുന്നില്ല എന്നാണ് അവര്‍ നല്‍കിയ വിശദീകരണം. തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടി അടക്കം നാല് പേര്‍ താരസംഘടനയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തിരുന്നു.

    പുറത്ത് വന്ന വിവരങ്ങളും

    പുറത്ത് വന്ന വിവരങ്ങളും

    ദിലീപ് വിഷയം ചര്‍ച്ച ചെയ്യുക എന്നത് ജനറല്‍ ബോഡി യോഗത്തിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നില്ല എന്ന് തന്നെ ആയിരുന്നു പുറത്ത് വന്ന വിവരങ്ങളും. ആര്‍ക്കെങ്കിലും എന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന് പറഞ്ഞപ്പോള്‍ താന്‍ ആയിരുന്നു ദിലീപ് വിഷയം എടുത്തിട്ടത് എന്ന് ഊര്‍മിള ഉണ്ണിയും വ്യക്തമാക്കിയിരുന്നു. സമാനമായ പ്രതികരണം തന്നെ ആയിരുന്നു സംഘടന വൈസ് പ്രസിഡന്റ് ആയ സിദ്ദിഖും നടത്തിയത്.

    അജണ്ടയില്‍ ഉണ്ടായിരുന്നെന്ന് ലാല്‍

    അജണ്ടയില്‍ ഉണ്ടായിരുന്നെന്ന് ലാല്‍

    എന്നാല്‍ ദിലീപ് വിഷയം ജനറല്‍ ബോഡി യോഗത്തിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നു എന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മോഹന്‍ലാല്‍ പറഞ്ഞത്. ഉച്ചയ്ക്ക് ശേഷം ചര്‍ച്ച ചെയ്യാം എന്നായിരുന്നു ധാരണ. എന്നാല്‍ അതിന് മുമ്പ് തന്നെ ആ വിഷയം ഉയര്‍ന്നുവരികയായിരുന്നു എന്നും മോഹന്‍ലാല്‍ പറഞ്ഞു.

    ഒരൊറ്റ ആള്‍ എതിര്‍ത്തില്ല

    ഒരൊറ്റ ആള്‍ എതിര്‍ത്തില്ല

    ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ ഒരു വനിത അംഗം പോലും എതിര്‍ത്തില്ല എന്നായിരുന്നു മോഹന്‍ലാലിന്റെ വിശദീകരണം. ഡബ്ല്യുസിസി അംഗങ്ങളും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. ഡബ്ല്യുസിസി അംഗങ്ങള്‍ ആരും യോഗത്തില്‍ പങ്കെടുത്തില്ലെന്നും മോഹന്‍ലാല്‍ കുറ്റപ്പെടുത്തി.

    എവിടേയും ഇല്ല, ദിലീപ്

    എവിടേയും ഇല്ല, ദിലീപ്

    എന്നാല്‍ ന്യൂസ് മിനിട്‌സ് പുറത്ത് വിട്ട രേഖയില്‍ ഒരിടത്ത് പോലും ദിലീപിന്റെ പേര് പരാമര്‍ശിക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എഎംഎംഎ ജനറല്‍ ബോഡി സംബന്ധിച്ച രേഖയുടെ 24 പേജുകളിലെ മൂന്നാമത്തെ പേജ് ആണ് ന്യൂസ് മിനിട്‌സ് പുറത്ത് വിട്ടിരിക്കുന്നത്.

    ചര്‍ച്ച എന്തൊക്കെ

    ചര്‍ച്ച എന്തൊക്കെ

    എന്തൊക്കെ കാര്യങ്ങളാണ് യോഗത്തിന്റെ അജണ്ടയില്‍ എന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്നിട്ടുള്ള രേഖ. പ്രവര്‍ത്തന റിപ്പോര്‍ട്ട് അംഗീകരിക്കല്‍ മുതല്‍ ഓഡിറ്ററെ നിയമിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ അതില്‍ പറയുന്നുണ്ട്. എന്നാല്‍ ദിലീപിനെ തിരിച്ചെടുക്കുന്നതിനെ കുറിച്ച് ഒരു വരി പോലും അതില്‍ ഇല്ല.

    അവര്‍ക്കറിയില്ല

    അവര്‍ക്കറിയില്ല

    ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം പെട്ടെന്ന് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നതാണ് എന്ന ഡബ്ല്യുസിസി വാദത്തെ കുറിച്ചും മോഹന്‍ലാലിനോട് ചോദ്യം ഉയര്‍ന്നിരുന്നു. ഡബ്ല്യുസിസിയ്ക്ക് അത് അറിയില്ലായിരിക്കാം. എന്നാല്‍ അജണ്ടയില്‍ അത് ഉണ്ടായിരുന്നു എന്നായിരുന്നു മോഹന്‍ലാല്‍ നല്‍കിയ മറുപടി.

    അറിയില്ലെങ്കില്‍ പിന്നെങ്ങനെ

    അറിയില്ലെങ്കില്‍ പിന്നെങ്ങനെ

    ദിലീപിനെ തിരിച്ചെടുക്കതില്‍ എതിര്‍പ്പുള്ളവര്‍ക്ക് യോഗത്തില്‍ എത്തി അക്കാര്യം പറയാമായിരുന്നു എന്നാണ് മോഹന്‍ലാല്‍ ആവര്‍ത്തിച്ച് കുറ്റപ്പെടുത്തിയത്. എന്നാല്‍ അത് അജണ്ടയില്‍ ഉണ്ടെന്ന് അറിയാത്തവര്‍ എങ്ങനെ ആ യോഗത്തില്‍ എത്തി എതിര്‍പ്പ് പ്രകടിപ്പിക്കും എന്ന് കൂടി മോഹന്‍ലാല്‍ വ്യക്തമാക്കേണ്ടതാണ്.

    ബ്ലാക്ക് ഹ്യൂമര്‍

    ബ്ലാക്ക് ഹ്യൂമര്‍

    അമ്മയുടെ സ്‌റ്റേജ് ഷോയില്‍ അവതരിപ്പിച്ച സ്‌കിറ്റിനെ കുറിച്ചും മോഹന്‍ലാല്‍ പറഞ്ഞത് വിവാദം ആയിട്ടുണ്ട്. അതൊരു ബ്ലാക്ക് ഹ്യൂമര്‍ മാത്രം ആയിരുന്നു എന്നാണ് മോഹന്‍ലാലിന്റെ വിശദീകരണം. ആരേയും ലക്ഷ്യം വച്ച് തയ്യാറാക്കിയതല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

    നടിക്കൊപ്പം, പ്രാര്‍ത്ഥന ദിലീപിന്

    നടിക്കൊപ്പം, പ്രാര്‍ത്ഥന ദിലീപിന്

    ആക്രമിക്കപ്പെട്ട നടിക്കൊപ്പം ആണ് താന്‍ എന്ന് ആവര്‍ത്തിച്ച മോഹന്‍ലാല്‍ മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു. ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നതായിരുന്നു അത്. ഇരയ്ക്കും വേട്ടക്കാരനും വേണ്ടി നിലകൊള്ളുന്ന ഇരട്ടത്താപ്പാണ് മോഹന്‍ലാലിന് എന്ന രീതിയിലും ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+