കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതൃക റെയില്‍വേ സ്‌റ്റേഷന്‍ തിരൂരിന്റെ വികസനം കടലാസില്‍ത്തന്നെ; നവീകരിച്ച കെട്ടിടം നാളെ തുറക്കും

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയിലെ മാതൃകാ റെയില്‍വെ സ്റ്റേഷനെന്ന് ഒരു വ്യാഴവട്ടക്കാലം മുമ്പ് പ്രഖ്യാപിച്ച തിരൂര്‍ റെയില്‍വെ സ്റ്റേഷന്റെ സമഗ്ര വികസനം കടലാസില്‍ത്തന്നെ. മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിനു പടിഞ്ഞാറുള്ള റെയില്‍വെയുടെ ഭൂമിയില്‍ പുതിയ സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിച്ച് ബസ്റ്റാന്റില്‍ നിന്നും ട്രെയിന്‍ യാത്രക്കാര്‍ക്ക് റെയില്‍വെ സ്റ്റേഷനിലെത്താനുള്ള മാര്‍ഗ്ഗം സുഗമമാക്കുന്നതിന് അടക്കമുള്ള പദ്ധതികളാണ് വിഭാവനം ചെയ്തിരുന്നത്.

അസാധാരണ സംഭവങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് പാണക്കാട് സാദിഖലി തങ്ങള്‍അസാധാരണ സംഭവങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് പാണക്കാട് സാദിഖലി തങ്ങള്‍

ഒ രാജഗോപാല്‍ റെയില്‍വെ സഹമന്ത്രിയായിരിക്കെയാണ് തിരൂര്‍ റെയില്‍വെ സ്റ്റേഷന്റെ വികസനത്തിന് ചിറകു മുളച്ചത്. അതിനു ശേഷം ഇ.അഹമ്മദ് റെയില്‍വെ സഹമന്ത്രിയായപ്പോഴും പദ്ധതി മരവിപ്പിച്ചിരുന്നില്ല. തിരൂര്‍ മാര്‍ക്കറ്റ് കെട്ടിടം നില്‍ക്കുന്ന ഭൂമി റെയില്‍വെക്ക് വിട്ടുകൊടുക്കുന്ന മെന്നാവശ്യപ്പെട്ടപ്പോള്‍ നഗരസഭ അതിനു തയ്യാറായെങ്കിലും തുടര്‍നടപടികളുണ്ടാവാത്തതാണ് റെയില്‍വേ സ്റ്റേഷന്‍ വികസനം കടലാസിലൊതുങ്ങിയത്.

thiroor

നാളെ ഉല്‍ഘാടനം ചെയ്യാനിരിക്കുന്ന നവീകരിച്ച തിരൂര്‍ റെയില്‍വെ സ്റ്റേഷന്‍ കെട്ടിടം

ഈ പദ്ധതിയില്‍ പഴയ കെട്ടിടം പുതുക്കിപ്പണിയുക മാത്രം ചെയ്തു.റെയില്‍വെ സ്റ്റേഷന്‍ വികസനത്തില്‍ ജനപ്രതിനിധി കാര്യമായ ഇടപെടല്‍ നടത്താത്തതാണ് സ്റ്റേഷന്‍ വികസനം മുരടിച്ചതെന്ന ആരോപണവുമുണ്ട്. 2.25 കോടി രൂപ ചെലവില്‍ പഴയ കെട്ടിടം പുതുക്കിപ്പണിഞ്ഞു ടിക്കറ്റ് കൗണ്ടര്‍, റിസര്‍വേഷന്‍ കൗണ്ടര്‍ എന്നിവ പുതുക്കി. പുറത്തേക്കിറങ്ങാനുള്ള പടികള്‍ ചെരിഞ്ഞ പ്രതലമാക്കിയത് മാത്രമാണ് വികസനം.മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഒരു ടിക്കറ്റ് കൗണ്ടര്‍ കൂടി തുടങ്ങുമെന്നാണ് ഇ .ടി .മുഹമ്മത് ബഷീര്‍ എം.പി.പറയുന്നത്.പുതിയ മേല്‍പ്പാലം പണി ഉടനെ പൂര്‍ത്തിയാക്കു മെന്നും ഇതിന് 63 ലക്ഷം രൂപ വകയിരുത്തിയതായും വ്യക്തമാക്കിയ അദ്ദേഹം നവീകരിച്ച കെട്ടിടത്തിന്റെ ഉല്‍ഘാടനം നാളെ രാവിലെ 11 മണിക്ക് നടക്കുമെന്നും പറഞ്ഞു. ഇതോടൊപ്പ രാ വി ലെ 10.30 ന് താനൂര്‍ ദേവധാര്‍ അടിപ്പാലത്തിനേറെയും 9.30 ന്പരപ്പനങ്ങാടി റെയില്‍ വെ പുതിയ നടപ്പാലത്തിനേറെയും ഉല്‍ഘാടനം നടക്കും.

English summary
renovated buliding of railway station will open tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X