കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി രാജീവ് സെക്രട്ടറി സ്ഥാനം ഒഴിയും; സിഎന്‍ മോഹനന്‍ ജില്ലാ സെക്രട്ടറിയാകും

  • By Desk
Google Oneindia Malayalam News

കൊച്ചി: പിരാജീവ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്കെത്തിയതോടെ ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ അമരക്കാരന് നീക്കം. നിലവില്‍ സെക്രട്ടറിയായ പി രാജീവ് സംസ്ഥാന സെക്രട്ടറിയേറ്റിലെത്തിയതോടെ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയും. സംസ്ഥാന സെന്റര്‍ കേന്ദ്രീകരിച്ചും സംസ്ഥാനതലത്തിലും കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതിന് സെക്രട്ടറി സ്ഥാനം ഒഴിയണമെന്നാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം. അങ്ങനെയെങ്കില്‍ സിഎന്‍ മോഹനന്‍ ജില്ലാ സെക്രട്ടറിയാകും. ജില്ലയിലെ ഔദ്യോഗിക പക്ഷത്തിന്റെ കരുത്തനായ നേതാവായിരുന്നു സിഎന്‍ മോഹനന്‍. നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്. സിഎന്‍ ദിനേശ് മണി ജില്ലാ സെക്രട്ടറി സ്ഥാനമൊഴിയുന്ന സമയം മോഹനനേയും പരിഗണിച്ചിരുന്നെങ്കിലും പിരാജീവിനെ ജില്ലാ സെക്രട്ടറിയാക്കുകയായിരുന്നു.

നിലവില്‍ ജിസിഡിഎ ചെയര്‍മാനാണെന്നതും സിഎന്‍ മോഹനന് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കെത്തുന്നതില്‍ വെല്ലുവിളിയാകും. ജിസിഡിഎ ചെയര്‍മാന്‍ സ്ഥാനം രാജിവെപ്പിച്ച ശേഷം സിഎന്‍ മോഹനനെ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടു വരുമോയെന്നതിനും സാധ്യതകളേറെയാണ്. അങ്ങനെയെങ്കില്‍ സിഎന്‍ ദിനേശ് മണി ജിസിഡിഎ ചെയര്‍മാനാകും.

cpi

അതേസമയം, ദേവസ്വം ബോര്‍ഡ് അംഗവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പിആര്‍ മുരളീധരനും സാധ്യതകളുണ്ട്. എറണാകുളം ഏരിയ കമ്മിറ്റിയില്‍ നിന്നുള്ള അംഗമെന്നനിലയിലും ദേവസ്വം ബോര്‍ഡ് അംഗമെന്ന നിലയിലുള്ള പ്രവര്‍ത്തനവുമാണ് പിആര്‍ മുരളീധരന് ഗുണാമാകുന്നത്. നിലവില്‍ ജില്ലയിലെ വര്‍ഗബഹുജന സംഘടനകളുടെ ചുമതലക്കാരനുമാണ് പിആര്‍ മുരളീധരന്‍. കൂടാതെ അഡ്വ.എന്‍സി മോഹനന്‍, ടികെ മോഹന്‍ എന്നിവരുടേയും പേരുകള്‍ പരിഗണനയിലുണ്ട്.

എന്നാല്‍ മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറക്കലിനെ മടക്കി കൊണ്ടുവന്നേക്കുമെന്ന പ്രതീക്ഷയും ഒരു വിഭാഗം നേതാക്കള്‍ പങ്കുവെക്കുന്നു. ജില്ലാ സെക്രട്ടറിയായിരിക്കെ ഗ്രൂപ്പ് പോരിന്റെ ഭാഗമായുള്ള ഒളിക്യാമറ വിവാദത്തെ തുടര്‍ന്നാണ് ഗോപി കോട്ടമുറക്കലിന് ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടമായത്. തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടി തരം താഴ്ത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ സമ്മേളന കാലത്ത് സംസ്ഥാന സമ്മേളന പ്രതിനിധി പോലുമല്ലായിരുന്ന അദ്ദേഹത്തെ പ്രത്യേക ക്ഷണിതാവായി സംസ്ഥാന സമ്മേളത്തില്‍ പങ്കെടുപ്പിച്ച് സംസ്ഥാന കമ്മിറ്റിയില്‍ എത്തിക്കുകയായിരുന്നു. ഗോപി കോട്ടമുറക്കലിന്റെ തിരിച്ചു വരവില്‍ സംസ്ഥാന സമ്മേളത്തില്‍ ഒരു തരത്തിലുള്ള എതിര്‍പ്പും രേഖപ്പെടുത്തിയിരുന്നില്ല. നിലവില്‍ എറണാകുളം ജില്ലയിലെ വി എസ് പക്ഷം ക്ഷയിച്ച് ഇല്ലാതായതും ഗോപി കോട്ടമുറക്കലിന്റെ മടങ്ങി വരവിന് കളമൊരുക്കുന്നതാണ്.

English summary
Replacement of CPI secratary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X