Get Updates
Get notified of breaking news, exclusive insights, and must-see stories!

108മലയാളികള്‍ തീവ്രവാദ പരിശീലനത്തിന് തയ്യാറെടുത്തു

കൊച്ചി: കേരളത്തില്‍ നിന്ന് തീവ്രവാദ പരിശീലനത്തിന് 180 യുവാക്കള്‍ തയ്യാറെടുത്തുവെന്ന് റിപ്പോര്‍ട്ട്. കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ എന്‍ഐഎ പ്രധാന സാക്ഷികളാക്കിയ തീവ്രവാദികളുടെ മൊഴിയില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് മനോരമ ന്യൂസാണ് പുറത്തുവിട്ടത്.

ലോലാബ് വനമേഖലയില്‍ നടന്ന ക്യാപില്‍ 2008 സെപ്തംബറിലാണ് കൊല്ലപ്പെട്ട നാല് പേരടക്കെ അഞ്ച് മലയാളികള്‍ എത്തപ്പെട്ടത്. ഇതിന് മുമ്പേ ക്യാപിലുണ്ടായിരുന്ന ഉറുദു കാശ്മീര്‍ ഭാഷ മാത്രമറിയാവുന്നവരാണ് കോടതിയില്‍ മൊഴി നല്‍കിയത്.

Terrorist

പാകിസ്താനില്‍ നിന്നുള്ള തീവ്രവാദി കമാന്റര്‍ അബ്ദുള്ള നേതൃത്വം നല്‍കിയ ക്യാപില്‍ എകെ 47 തോക്കടക്കമുള്ള ആയുധങ്ങളില്‍ പരിശീലനം നല്‍കിയിരുന്നത്രെ. തീവ്രവാദികളില്‍ പലരും ഇടക്കിടെ വന്നു പോകുമെന്നും ഷക്കീല്‍ എന്ന റഹിം, ഫയാസ് , ഫായിസ്, ജബ്ബാര്‍ യാസിന്‍ എന്നിവരാണ് കേരളത്തില്‍ നിന്ന് എത്തിയതെന്നും സാക്ഷികള്‍ വ്യക്തമാക്കി. ഇവരെ തിരിച്ചറിയാമോ എന്ന ചോദ്യത്തിന് അറിയാം എന്നായിരുന്നു മൊഴി.

ഭീകരപ്രവര്‍ത്തനത്തിന് കാശ്മിരിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത കേസില്‍ കഴിഞ്ഞ ദിവസമാണ് 13 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷം വിധിച്ചത്. രാജ്യ ദ്രോഹം, ഗൂഢാലോചന, മതസ്പര്‍ദ വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരി ചുമത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+