Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസാരിക്കുന്ന 'മൂക'ന് സര്‍ക്കാര്‍ ജോലി!

PSC
വയനാട്: ഇതെന്തൊരത്ഭുതം! ഞാന്‍ മൂകനാണെന്ന് പറഞ്ഞയാള്‍ക്ക് വികലാംഗ സര്‍ട്ടിഫിക്കറ്റില്‍ സര്‍ക്കാര്‍ ജോലി. വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കി നിരവധിപേര്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട്. ഏഷ്യനെറ്റ് ന്യൂസ് ചാനല്‍ നടത്തിയ അന്വേഷണത്തിലാണ് കേരളത്തില്‍ നടക്കുന്ന വ്യാജ സര്‍ക്കാര്‍ ജോലി നിയമനത്തെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തു വന്നത്.

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി വയനാട് ജില്ലയില്‍ മാത്രം അനധികൃതമായി ഇരുപത് പേര്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസാരിക്കാന്‍ ശേഷിയില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചയാളെ ഫോണില്‍ വിളിച്ചപ്പോള്‍ നേരിയ 'വിക്ക്' പോലുമില്ലാതെ സംസാരിക്കുന്നു.

കേരള പബ്‌ളിക് സര്‍വീസ് കമ്മീഷന്റെ അഡൈ്വസ് മെമ്മോയും നിയമന ഉത്തരവും വ്യാജമായി നിര്‍മിച്ചു നിരവധി പേര്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിക്കു കയറിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ഈ തട്ടിപ്പ് വയനാട്ടിലോ കൊല്ലത്തോ മാത്രം ഒതുങ്ങുന്നില്ല. അന്വേഷിച്ച് ചെല്ലുമ്പോള്‍ കേരളം മുഴുവന്‍ അത് വ്യാപിച്ചതായി കാണാം. എന്നാല്‍ ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണവും അതിന്റെ റിപ്പോര്‍ട്ടുകളും പിന്നീട് എങ്ങും കണ്ടതേയില്ല. മാറിമാറി വരുന്ന സര്‍ക്കാര്‍ ഇടപെട്ട് ഇതെല്ലാം പൂഴ്ത്തുകയായിരുന്നു.

പിഎസി സി അംഗങ്ങളായി രാഷ്ട്രീയക്കാരെ നിയമിച്ചതോടെ ആ സ്ഥാപനത്തിന്റെ വിശ്വാസ്യതയില്‍ മങ്ങലേറ്റെന്നു പറഞ്ഞാല്‍ തെറ്റില്ല. ഇന്റവ്യുയില്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് വാരിക്കോരി മാര്‍ക്ക് നല്‍കിയും മറ്റും നിയമന ലീസ്റ്റില്‍ പേര് കുത്തികേറ്റുമ്പോള്‍ കഷ്ടപ്പെട്ട് പഠിച്ച് മാര്‍ക്ക് വാങ്ങിയവര്‍ വെറും നോക്കുകുത്തികള്‍. സര്‍ക്കാര്‍ ഓഫീസിലുണ്ടാകുന്ന ഒഴിവുകളെ പിഎസി സിയെ അറിയിക്കാതെയും ചിലര്‍ അതിനിടയില്‍ തിരിമറി നടത്തുന്നു എന്നതും സര്‍ക്കാര്‍ നിയമനങ്ങളില്‍ പിഎസ് സി ഉണ്ടാക്കിയ സുതാര്യതയെ തകര്‍ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+