Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിന്റെ കത്ത് ചോര്‍ത്തിയത് ഔദ്യോഗിക പക്ഷത്തിന്റെ ഗൂഢാലോചന?

ആലപ്പുഴ: വിഎസ് അച്യുതാനന്ദന്‍ സംസ്ഥാന സമിതിക്ക് നല്‍കിയ കത്ത് ചോര്‍ത്തിയത് ഔദ്യോഗിക പക്ഷത്തിന്റെ ഗൂഢാലോചനയാണോ... ചില വിഎസ് അനുയായികള്‍ പറയുന്നത് അങ്ങനെയാണ്.

സംസ്ഥാന സമ്മേളം തുടങ്ങുന്നതിന്റെ തലേന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഎസിനെതിരെ കുറ്റപത്രം തയ്യാറാക്കിയത് വ്യക്തമാക്കുന്നത് ഗൂഢാലോചന തന്നെയാണെന്നാണ് ആക്ഷേപം. കത്ത് എങ്ങനെ ചോര്‍ന്നു എന്ന് അന്വേഷിക്കാന്‍പോലും നില്‍ക്കാതെ വിഎസിന് മേല്‍ കുറ്റം ചാര്‍ത്തുകയായിരുന്നു എന്നും ഇവര്‍ പറയുന്നു.

VS Achuthanandan

സിപിഎമ്മിന്റെ ചരിത്രത്തില്‍ തന്നെ അസാധാരണമായ സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം ആലപ്പുഴ സാക്ഷ്യം വഹിച്ചത്. സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ത്തേണ്ട മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയിലേക്ക് തരംതാണു എന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റ് വിലയിരുത്തുമ്പോള്‍ അത് വിഎസിന് നേര്‍ക്കുള്ള അച്ചടക്ക നടപടിക്ക് തുല്യമാണ്.

പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് ഒഴിയുമ്പോള്‍ വിഎസിനെ പൂര്‍ണമായും അസ്ത്രപ്രജ്ഞനാക്കുക എന്ന ലക്ഷ്യം വച്ചിട്ടുളള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് ചിലര്‍ പറയുന്നു. കത്ത് മനോരമക്ക് ചോര്‍ത്തിക്കൊടുത്തത് ഔദ്യോഗിക പക്ഷം തന്നെ ആയിരിക്കുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.

എന്നാല്‍ കത്ത് ചോര്‍ന്നതിനെപ്പറ്റി പ്രതികരക്കാന്‍ വിഎസ് അച്യുതാനന്ദന്‍ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കത്ത് പുറത്ത് വിട്ടത് താനാണെന്ന ആക്ഷേപത്തെ വിഎസ് നിഷേധിച്ചിട്ടും ഇല്ല.

പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ചകള്‍ ഔദ്യോഗിക പക്ഷവും പലസമയത്തും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്. വിഎസിനെ പുതിയ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താതിരിക്കാനാണ് ഇപ്പോഴത്തെ നടപടികളെന്നും ഇവര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+