• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പള്ളിയും കൈവിട്ടു; രണ്ട് വഴിക്കെന്നുറപ്പിച്ച് കേരള കോണ്‍ഗ്രസ്, ഭാവിയിലെ മന്ത്രി പദവിയിലും തര്‍ക്കം

പാലാ: ചെയര്‍മാന്‍ സ്ഥാനത്തിന്‍റെ കാര്യത്തില്‍ ഇരുവിഭാഗങ്ങളും വിട്ടുവീഴ്ച്ചക്കില്ലെന്ന നിലപാട് തുടരന്നതിനാല്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ രൂപപ്പെട്ട പ്രതിസന്ധി അയവില്ലാതെ തുടരുന്നു. ഇരുവിഭാഗം നേതാക്കള്‍ തമ്മില്‍ നടത്തിവന്നിരുന്ന വാക്പോരിന് അല്‍പം മയം വന്നിട്ടുണ്ടെങ്കിലും പ്രശ്നങ്ങള്‍ പഴയത് പോലെ തന്നെ തുടരുകയാണ്. ഇരുവിഭാഗവുമായി സഭാ നേതൃത്വം ഒന്നിലധികം തവണ ചര്‍ച്ച നടത്തിയെങ്കിലും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.

ഇങ്ങനെ ഒറ്റപ്പെടുത്തുന്നത് വേദനിപ്പിക്കുന്നു: വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പിസി ജോര്‍ജ്ജ്

എത്രയുംവേഗം പ്രശ്നം പരിഹരിക്കണെന്ന് യുഡിഎഫ് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. പക്ഷെ ഒരു വിട്ടുവീഴ്ചയ്ക്കും ഇരുവിഭാഗവും തയ്യാറായിട്ടില്ല. ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ ജോസഫും ജോസ് കെ മാണിയും കടുംപിടുത്തം തുടരുകയാണ്.നേതാക്കള്‍ക്കിടയില്‍ സമവായമുണ്ടാക്കാനുള്ള ശ്രമങ്ങളും ഇതോടെ പരാജയപ്പെട്ടിരിക്കുയാണ്.. വിശദാംശങ്ങള്‍ ഇങ്ങനെ..

സഭയുടെ ഇടപെടല്‍

സഭയുടെ ഇടപെടല്‍

കേരളാ കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം പരിഹരിക്കാനുള്ള മധ്യസ്ഥശ്രമം കത്തോലിക്ക സഭ ഉപേക്ഷിച്ചു കഴിഞ്ഞു. പിജെ ജോസഫ്-ജോസ്കെ മാണി വിഭാഗങ്ങല്‍ നിലപാടുകളില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാവാത്തതിനാലാണ് പാല ബിഷപ്പ് ഉള്‍പ്പടേയുള്ള സഭാ നേതൃത്വം പിന്‍വാങ്ങിയത്. ഇരു വിഭാഗവുമായി സഭാ നേതൃത്വം ഒന്നിലേറെ തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ജോസഫ് അറിയിച്ചത്

ജോസഫ് അറിയിച്ചത്

പിജെ ജോസഫിനെയോ സിഎഫ് തോമസിനെയോ ചെയര്‍മാനാക്കാത്ത ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നാണ് ജോസഫ് വിഭാഗം സഭാനേതൃത്വത്തെ അറിയിച്ചത്. പിജെ ജോസഫ് ചെയര്‍മാനും സിഎഫ് തോമസ് നിയമസഭാ കക്ഷി നേതാവും ജോസ് കെ മാണി ഡെപ്യൂട്ടി ലീഡറുമായുള്ള ഫോര്‍മുലയാണ് പ്രശ്നപരിഹാരത്തിന് ശ്രമിച്ച സഭാനേതൃത്വത്തിന് മുന്നില്‍ ജോസഫ് വിഭാഗം പ്രധാനമായും മുന്നോട്ടുവെച്ചത്.

അംഗീകരിക്കില്ലെന്ന് ജോസ് കെ മാണി

അംഗീകരിക്കില്ലെന്ന് ജോസ് കെ മാണി

സിഎഫ് തോമസിനെ ചെയര്‍മാനാക്കുകയാണെങ്കില്‍ പിജെ ജോസഫ് നിയമസഭാ കക്ഷി നേതാവും വര്‍ക്കിങ് ചെയര്‍മാനും, ജോസ് കെ മാണി ഡെപ്യൂട്ടി ചെയര്‍മാനുമെന്ന ഫോര്‍മുലയ്ക്കു തയ്യാറെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കി. എന്നാല്‍ ഇത് രണ്ടും അംഗീകരിക്കാന്‍ തയ്യാറല്ലെന്നും ജോസ് കെ മാണിക്ക് ചെയര്‍മാന്‍ പദവി വേണമെന്നതില്‍ വിട്ടുവീഴ്ച്ചയില്ലെന്നും ജോസ് വിഭാഗവും സഭാ നേതൃത്വത്തെയെ അറിയിച്ചു.

അവസാന വാതിലും

അവസാന വാതിലും

ഇരുവിഭാഗങ്ങളും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവാതെ മുന്‍ നിലപാടുകളില്‍ ഉറച്ചു നിന്നതോടെ മധ്യസ്ഥ ശ്രമത്തില്‍ നിന്ന് സഭാനേതൃത്വം പിന്‍വാങ്ങുകയായിരുന്നു. ഇതോടെ സമവായത്തിനുള്ള അവസാന വാതിലും അടയുകയും ചെയ്തു. ജോസ് കെ മാണിയെ ചെയര്‍മാനാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നത് എട്ടു ജില്ലാ പ്രസിഡന്‍റുമാരാണ്.

ജോസഫിന്‍റെ തന്ത്രം

ജോസഫിന്‍റെ തന്ത്രം

ജോസ് കെ മാണിയെ ഒരു കാരണവശാലും ചെയര്‍മാനാക്കരുതെന്ന ജോസഫിന്‍റെ നിര്‍ബന്ധ ബുദ്ധിയാണ് സിഎഫ് തോമസിനെ ഉയര്‍ത്തിക്കാട്ടുന്നതിന് പിന്നിലെന്നാണ് ആരോപണം. അനാരോഗ്യം വലയക്കുന്ന സിഎപ് തോമസിനെ ചെയര്‍മാനാക്കിയാല്‍ പാര്‍ട്ടി പൂര്‍ണ്ണമായി കൈക്കലാക്കാമെന്നാണ് ജോസഫിന്‍റെ തന്ത്രം. ഈ നീക്കത്തില്‍ ജോയ് എബ്രഹാമിന്‍റെ പിന്തുണയും ജോസഫിനുണ്ടെന്ന് ജോസ് കെ മാണി വിഭാഗം ആരോപിക്കുന്നു.

മന്ത്രി പദവിയിലും തര്‍ക്കം

മന്ത്രി പദവിയിലും തര്‍ക്കം

പാര്‍ട്ടി ചെയര്‍മാന്‍ പദവിയെക്കുറിച്ചുള്ള തര്‍ക്കമാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് പ്രധാനമായി ഉയര്‍ന്നു കേള്‍ക്കുന്നതെങ്കിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ലഭിക്കുന്ന മന്ത്രിപദങ്ങളുടെ വീതം വെപ്പും ഇപ്പോഴത്തെ തര്‍ക്കങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ധാരണ വേണം

ധാരണ വേണം

പാര്‍ട്ടി നേതൃത്വത്തിലെ പ്രശ്നം പരിഹരിക്കുന്നതിനോടൊപ്പം തന്നെ ഇക്കാര്യത്തില്‍ കൂടി ധാരണ വേണമെന്ന നിലപാടും ഇരുവിഭാഗങ്ങള്‍ക്കുമുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറില്‍ രണ്ട് മന്ത്രിസ്ഥാനവും ക്യാബിറ്റ് റാങ്കോടെ ചീഫ് വിപ്പ് സ്ഥാനവുമായിരുന്നു പാര്‍ട്ടിക്ക് ലഭിച്ചത്. മൂന്ന് മന്ത്രിപദവിയായി ഇതിനെ കാണാം. അടുത്ത തവണ യുഡിഎഫിന് അധികാരം ലഭിക്കുകയാണെങ്കില്‍ 2 മന്ത്രി പദവി തന്‍റെ വിഭാഗത്തിന് വേണമെന്നാണ് ജോസഫിന്‍റെ നിലപാട്. ഇതിന് ജോസ് കെ മാണി വിഭാഗം ഒരിക്കലും തയ്യാറുമല്ല.

English summary
rift in kerala congress-follow up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X