ലീഗില്‍ തമ്മിലടി..മലപ്പുറം സീറ്റിന് വേണ്ടി കുഞ്ഞാലിക്കുട്ടിയും സമദാനിയും കൊമ്പുകോര്‍ക്കുന്നു..!!

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ഇ അഹമ്മദിന്റെ മരണത്തോടെയാണ് മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ ഇനി ആരുമത്സരിക്കും എന്ന തര്‍ക്കം മുസ്ലിം ലീഗില്‍ ഉടലെടുത്തത്. ആദ്യം പാണക്കാട് കുടുംബത്തിലെ മുനവ്വറലിയുടെ പേര് പറഞ്ഞുകേട്ടെങ്കിലും ഒടുവിലത് പികെ കുഞ്ഞാലിക്കുട്ടിയില്‍ ചെന്നെത്തി നില്‍ക്കുകയായിരുന്നു.

കൂവത്തൂരിലെ റിസോര്‍ട്ടില്‍ മസാജ് ഗേള്‍സും മദ്യവും കരകാട്ടവും ?? എംഎല്‍എമാരുടെ കൂത്താട്ടം..!

എന്നാല്‍ മലപ്പുറം സീറ്റ് കുഞ്ഞാലിക്കുട്ടിക്ക് അത്ര എളുപ്പം സ്വന്തമാക്കാന്‍ കഴിഞ്ഞെന്നു വരില്ല. എംപി, അബ്ദുള്‍ സമദ് സമദാനി കൂടി മലപ്പുറം സീറ്റിനായി രംഗത്തെത്തിയതോടെ ലീഗില്‍ തര്‍ക്കം രൂക്ഷമായിരിക്കുന്നതായാണ് വാര്‍ത്തകള്‍.

തർക്കം മുറുകുന്നു

മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ കൂടിയായ പികെ കുഞ്ഞാലിക്കുട്ടിക്ക് മുന്‍ രാജ്യസഭാംഗമായ എംപി അബ്ദുസമദ് സമദാനിയെ കൂടാതെ ദേശീയ അസി. സെക്രട്ടറി സിറാജ് സേട്ടും എതിരാളികളായുണ്ട്. മലപ്പുറത്ത് ഇ അഹമ്മദിന് ആര് പകരക്കാരനാകും എന്നതില്‍ തര്‍ക്കം മുറുകുകയാണ്.

ഇടിക്കെതിരെ കുഞ്ഞാപ്പ

കഴിഞ്ഞ ദിവസം ചേര്‍ന്ന ലീഗ് സംസ്ഥാന നിര്‍വ്വാഹക സമിതി യോഗത്തില്‍ മലപ്പുറത്തെ സ്ഥാനാര്‍ത്ഥി പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നില്ല. പക്ഷേ പാര്‍ട്ടിയുടെ അകത്തളങ്ങളില്‍ ചര്‍ച്ച തുടങ്ങിയിട്ട് കുറേയേറെയായി. ഇടി മുഹമ്മദ് ബഷീറിന് എതിരായിട്ടാണ് ഒരു വിഭാഗം കുഞ്ഞാലിക്കുട്ടിയെ ഉയര്‍ത്തിക്കാണിക്കുന്നത്.

സമദാനിക്കെതിരെയും

അബ്ദുസമദ് സമദാനിക്ക് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ലീഗ് സീറ്റ് നല്‍കിയിരുന്നില്ല. സമദാനി മലപ്പുറത്ത് വന്നാല്‍ വരുന്ന പൊതുതിരഞ്ഞെടുപ്പിലും സീറ്റ് നല്‍കേണ്ടി വരുമെന്ന വിലയിരുത്തലും കുഞ്ഞാലിക്കുട്ടിക്ക് പിന്തുണയേറ്റുന്നു. തനിക്ക് ദേശീയ രാഷ്ട്രീയം താല്‍പര്യമുണ്ടെന്ന തരത്തില്‍ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിരുന്നു.

ലീഗിൽ രണ്ടഭിപ്രായം

കുഞ്ഞാലിക്കുട്ടി മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവണമെന്നും ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ട്ടിയെ നയിക്കണമെന്നും ലീഗിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. . എന്നാല്‍ പാര്‍ലമെന്‍റിന് ഇനി രണ്ട് വര്‍ഷ കാലാവധിയേ ഉള്ളു. അതിനാല്‍ കുഞ്ഞാലിക്കുട്ടിക്ക് അടുത്ത പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെന്ന അഭിപ്രായവും ഒരു പക്ഷം ഉയര്‍ത്തുന്നുണ്ട്.

വേങ്ങരയിൽ പകരമാര്?

കുഞ്ഞാലിക്കുട്ടി നിലവില്‍ വേങ്ങര നിയമസഭാമണ്ഡലത്തിലെ ജനപ്രതിനിധിയാണ്. ദേശീയ രാഷ്ട്രീയം ലക്ഷ്യമിട്ട് കുഞ്ഞാലിക്കുട്ടി മലപ്പുറത്ത മത്സരിക്കുകയാണ് എങ്കില്‍ വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതായും വരും. അങ്ങനെയെങ്കില്‍ വേങ്ങരയില്‍ സാധ്യത അബ്ദുറഹ്മാന്‍ രണ്ടത്താണിക്കാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പുഷ്പം പോലെ ജയിക്കും

മലപ്പുറത്തെ മിക്ക സീറ്റുകളുടേയും അവസ്ഥ എന്ന പോലെ ലീഗിന് ഉറച്ച സീറ്റാണ് മലപ്പുറം ലോകസഭാ മണ്ഡലവും. കഴിഞ്ഞ തവണ ആരോഗ്യപ്രശ്‌നങ്ങളാല്‍ ഇ അഹമ്മദ് കാര്യമായി പ്രചരണത്തിന് ഇറങ്ങാഞ്ഞിട്ട് പോലും പാട്ടുംപാടി ജയിച്ച മണ്ഡലം. ഇവിടെ ലീഗ് ആരെ ഇറക്കിയാലും പുഷ്പം പോലെ ജയിക്കുമെന്നുറപ്പാണ്.

English summary
Rift in Muslim league over the selection of candidate for Malappuram Parliamentary Seat.
Please Wait while comments are loading...