പുസ്തകം പോലും കൊടുക്കാത്ത ജയിലിൽ പെൻഡ്രൈവെന്തിന്? മനുഷ്യാവകാശ പ്രവർത്തകരെ കുടുക്കിയത് കള്ളക്കേസിൽ!!

  • By: അക്ഷയ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: ജനകീയ മനുഷ്യാവകാശം സംസ്ഥാന പ്രസിഡന്റ് സിപി റഷീദിനെയും ഹരിഹരശർമ്മയെയും കുടുക്കിയത് കള്ളക്കേസിലെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം. കോയമ്പത്തൂർ ജയിലിൽ കഴിയുന്ന സിപിഐ മോവേയിസ്റ്റ് പ്രവർത്തകരായ ഷൈനയെയും അനൂപിനെയും കാണാൻ പോയപ്പോഴാണ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും തടവിലടച്ച തമിഴ്നാട് പോലീസിന്റെ നടപടിയിൽ ജനകായ മനുഷ്യാവകാശ പ്രസ്ഥാന സമിതി പ്രതിഷേധം രേഖപ്പെടുത്തി.

അനൂപിനെയും ഷൈനയെയും സന്ദർശിക്കുന്നതിനായി ചെന്ന റഷീദും ഹരിഹരശർമ്മയും തടവുകാർക്ക് കൈമാറിയ വസ്തരത്തിൽ പെൻഡ്രൈവ് ഒഴിപ്പിച്ചുവെച്ചു കൈമാറാൻ ശ്രമിച്ച‌ു എന്നാരോപിച്ചാണ് തമിഴ്നാട് പോലീസ് കേസെടുത്തിട്ടുള്ളത്. പ്രഥമദൃഷ്ട്യാ തന്നെ കെട്ടിച്ചമച്ച ആരോപണമാണെന്ന് ആർക്കും ബോധ്യപ്പെടുന്ന ഒന്നാണ് ഇതെന്ന് മനുഷ്യാവകാശ പ്രസ്ഥാനം ആരോപിച്ചു. മനുഷ്യാവകാശ പ്രവർത്തകരെയും അഭിഭാഷകരെയും 'വൈറ്റ് കോളർ മാവോയിസ്റ്റുകൾ' എനന് വിശേഷിപ്പിച്ച് ശക്തമായി അടിച്ചമർത്തുക എന്ന കേന്ദ്ര സർക്കാരിന്റെ അജണ്ട നടപ്പിലാക്കാനാണ് തമിഴ്നാട് സർക്കാർ ശ്രമിക്കുന്നതെന്നും സമിതി ആരോപിക്കുന്നു.

Harihara Sharma and Rasheed

കമ്പ്യൂട്ടർ പോയിട്ട് പുസ്തകങ്ങൾ പോലും ലഭ്യമല്ലാത്ത വിധം കഠിനമായി അവസ്ഥയിൽ തടവിൽ കഴിയുന്ന തടവുകാർക്കാണഅ പെൻഡ്രൈവ് കൈമാറാൻ ശ്രമിച്ചു എന്ന് ആരോപിക്കുന്നത്. സിപി റഷീദിന്റെയും ഹരിഹര ശർമ്മയുടെയും മേൽ ചുമത്തിയ കളഅളക്കേസ് പിൻവലിക്കാനും അവരെ നിരുപാധികം വിട്ടയക്കാനും തയ്യാറാവണമെന്നാവശ്യപ്പെട്ട് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു.

English summary
Rights organisation claims duo visiting maoist in Coimbatore prison were arrested on false charge
Please Wait while comments are loading...