താരരാജാക്കന്മാരെ ഞെട്ടിച്ച് റിമ കല്ലിങ്കൽ.. പ്രമുഖർ സാക്ഷി.. ദിലീപിനെതിരെ യുദ്ധപ്രഖ്യാപനം!

  • Posted By: Anamika
Subscribe to Oneindia Malayalam

കൊച്ചി: തിരുവോണത്തിന് ദിലീപിന് ഓണക്കോടിയുമായി ആലുവ സബ് ജയിലിലേക്ക് ജയറാമെത്തി. സിനിമാക്കാര്‍ ദിലീപിന്റെ വേദന ജയിലിനകത്തെത്തിയും പുറത്തും പങ്കുവെച്ചു. ഗണേഷ് കുമാര്‍ ദിലീപിന്റെ ഔദാര്യം പറ്റിയവര്‍ അയാളെ പിന്തുണയ്ക്കണം എന്നാവശ്യപ്പെട്ടു. ആലുവ ജയിലില്‍ നിന്നും ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിലേക്ക് വലിയ ദൂരമൊന്നുമില്ല. അവിടേക്ക് പക്ഷേ ഇവരാരും ഓണക്കോടിയുമായി ചെന്നുകണ്ടില്ല. സിനിമാക്കാര്‍ ജയിലേക്ക് ഒഴുകിയപ്പോള്‍ തങ്ങള്‍ അവള്‍ക്കൊപ്പമാണ് എന്ന തുറന്ന പ്രഖ്യാപനം നടന്നിരിക്കുകയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വേദിയില്‍.

ദിലീപിന് വേണ്ടി ചെറിയ കലാപമെങ്കിലും നടത്തണം.. ദിലീപ് പാവാടാ'ക്കാരെ പൊളിച്ചടുക്കി ആഷിഖ് അബു!

മുൻനിരക്കാരില്ലാതെ

മുൻനിരക്കാരില്ലാതെ

തലശ്ശേരിയില്‍ വെച്ചാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം നടന്നത്. വിനായകനും രജിഷയും മികച്ച നടീനടന്മാര്‍ക്കുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങി. മലയാളത്തിലെ മുന്‍നിര താരങ്ങളൊന്നും പങ്കെടുക്കാത്തതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിക്കുകയും ചെയ്തു

ഞെട്ടിച്ച് റിമ

ഞെട്ടിച്ച് റിമ

ചലച്ചിത്ര പുരസ്‌ക്കാര വേദിയില്‍ അപ്രതീക്ഷിതമായ നീക്കമാണ് നടിക്ക് വേണ്ടി ഉണ്ടായത്. അതാകട്ടെ നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കലിന്റെ വകയും. ചടങ്ങില്‍ റിമ കല്ലിങ്കല്‍ നൃത്തം അവതരിപ്പിച്ചിരുന്നു.

അവള്‍ക്കൊപ്പം

അവള്‍ക്കൊപ്പം

നൃത്തത്തിന്റെ ഒടുവില്‍ റിമ വേദിയില്‍ പ്രത്യക്ഷപ്പെട്ടത് കയ്യില്‍ ഒരു ബാനറുമായിട്ടായിരുന്നു. അവള്‍ക്കൊപ്പം എന്നായിരുന്നു ആ ബാനറിലെ വാചകം. ആക്രമണത്തിന് ഇരയായ നടിക്ക് തുറന്ന പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു റിമ

നിറഞ്ഞ കയ്യടി

നിറഞ്ഞ കയ്യടി

ചലച്ചിത്ര പുരസ്‌കാര വിതരണത്തിന് സാക്ഷികളാവാന്‍ എത്തിയ സിനിമാ പ്രവര്‍ത്തകും മറ്റ് കാണികളും നിറഞ്ഞ കയ്യടികളോടെയാണ് റിമയുടെ ഈ നിലപാടിനെ സ്വീകരിച്ചത്. തുടക്കം മുതല്‍ നടിക്കൊപ്പം നില്‍ക്കുന്ന റിമ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ സജീവ അംഗം കൂടിയാണ്

നടിക്ക് വേണ്ടി ഒപ്പ്ശേഖരണം

നടിക്ക് വേണ്ടി ഒപ്പ്ശേഖരണം

ചലച്ചിത്ര പുരസ്‌ക്കാര വേദിക്ക് പുറത്ത് ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ തേടി വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രവര്‍ത്തകര്‍ ഒപ്പ് ശേഖരണം നടത്തിയിരുന്നു. വേദിക്ക് സമീപം ക്യാന്‍വാസ് സ്ഥാപിച്ചായിരുന്നു ഒപ്പ് ശേഖരണം.

 കേരളത്തിലെ ജനങ്ങള്‍ അവള്‍ക്കൊപ്പം

കേരളത്തിലെ ജനങ്ങള്‍ അവള്‍ക്കൊപ്പം

സംവിധായക വിധു വിന്‍സെന്റ്, നടി സജിതാ മഠത്തില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒപ്പ് ശേഖരണം. കേരളത്തിലെ ജനങ്ങള്‍ അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗും വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രവര്‍ത്തകര്‍ പുരസ്‌ക്കാര വേദിയില്‍ പ്രചരിപ്പിക്കുകയുണ്ടായി.

സര്‍ക്കാരിന് അഭിവാദ്യങ്ങള്‍

സര്‍ക്കാരിന് അഭിവാദ്യങ്ങള്‍

മാത്രമല്ല സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിക്കാനും വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകര്‍ മറന്നില്ല. ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതി ഉറപ്പാക്കുന്ന ജനകീയ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ എന്ന ബോര്‍ഡ് വേദിക്ക് സമീപം സ്ഥാപിച്ചിരുന്നു

നടിക്ക് പിന്തുണയില്ലേ

നടിക്ക് പിന്തുണയില്ലേ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് അനുകൂല തരംഗം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതേസമയം നടിക്ക് സിനിമാ പ്രവര്‍ത്തകരില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല എന്നൊരു ആക്ഷേപം ഉയരുന്നുണ്ട്.

ദിലീപ് അനുകൂലികൾക്ക് മറുപടി

ദിലീപ് അനുകൂലികൾക്ക് മറുപടി

ഇതിന് മറുപടിയായിട്ടാണ് വനിതാ സിനിമാ പ്രവര്‍ത്തകര്‍ ചലച്ചിത്ര പുരസ്‌ക്കാര വിതരണച്ചടങ്ങില്‍ തങ്ങളുടെ പിന്തുണ ഒന്നുകൂടെ ഉറക്കെ പ്രഖ്യാപിച്ചത്. ദിലീപിന് വേണ്ടി രംഗത്തിറ്ങ്ങിയ ഗണേഷ് കുമാറിനെതിരെ പരാതിപ്പെടാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

പൊളിച്ചടുക്കി ആഷിഖ് അബു

പൊളിച്ചടുക്കി ആഷിഖ് അബു

ദിലീപിന് പിന്തുണയുമായി ജയിലില്‍ എത്തിയവരെ കൂടാതെ നടന്‍ ശ്രീനിവാസന്‍, അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ പോള്‍ എന്നിവരും നടന് അനുകൂലമായി സംസാരിച്ചിരുന്നു. ഇരുവരേയും പൊളിച്ചടുക്കി സംവിധായകന്‍ ആഷിഖ് അബുവും രംഗത്ത് വന്നിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Rima Kallingal extended her support to actress in State film Award Distribution venue

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്