Get Updates
Get notified of breaking news, exclusive insights, and must-see stories!

റിമി ടോമിയുടെ രഹസ്യമൊഴി.. ദിലീപുമൊത്തുള്ള വിദേശയാത്ര.. നടിയുമായി തര്‍ക്കം.. എല്ലാം പറഞ്ഞു?

Recommended Video

cmsvideo
    റിമി ടോമി രഹസ്യമൊഴി നൽകി | Oneindia Malayalam

    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ചുവെങ്കിലും ദിലീപിന് ആശ്വസിക്കാന്‍ കാരണങ്ങള്‍ കുറവാണ്. ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും ശക്തമായ, പഴുതടച്ച കുറ്റപത്രം സമര്‍പ്പിക്കാനും പോലീസിന് അധിക സമയം കിട്ടുകയാണ്.

    കേസിലെ സാക്ഷികളെ സ്വാധീനിക്കാതിരിക്കാന്‍ പോലീസ് ദിലീപിനെ നിരീക്ഷിക്കുന്നുണ്ട് എന്നാണ് അറിയുന്നത്. അതിനിടെ കേസിലെ നിര്‍ണായക വഴിത്തിരിവായേക്കാവുന്ന വിവരങ്ങള്‍ ഗായികയും നടിയുമായ റിമി ടോമി രഹസ്യമൊഴിയായി നല്‍കിക്കഴിഞ്ഞു. അരമണിക്കൂറോളം നേരമാണ് മൊഴി രേഖപ്പെടുത്തിയത്.

     കേസന്വേഷണം അന്തിമഘട്ടത്തിൽ

    കേസന്വേഷണം അന്തിമഘട്ടത്തിൽ

    നടി ആക്രമിക്കപ്പെട്ട കേസന്വേഷണം അന്തിമഘട്ടത്തിലെത്തിക്കഴിഞ്ഞു. റിമി ടോമി അടക്കം സിനിമാ രംഗത്തെ ചിലരുടെ രഹസ്യമൊഴി രേഖപ്പെടുത്താനുണ്ടെന്ന് പോലീസ് നേരത്തെ തന്നെ കോടതിയെ അറിയിച്ച് അനുവാദം വാങ്ങിയിരുന്നു. ആ നടപടി പൂര്‍ത്തിയാക്കിയിരിക്കുന്നു.

    നിര്‍ണായക രഹസ്യമൊഴി

    നിര്‍ണായക രഹസ്യമൊഴി

    കേസുമായി ബന്ധപ്പെട്ട് റിമി ടോമിയുടെ നിര്‍ണായക രഹസ്യമൊഴി രേഖപ്പെടുത്തി. കോതമംഗലം സിജെഎം കോടതിയിലാണ് റിമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. റിമി നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

    തെളിവായി പരിഗണിക്കും

    തെളിവായി പരിഗണിക്കും

    ഈ മൊഴി ഉറപ്പിക്കാനാണ് ഇപ്പോള്‍ സെക്ഷന്‍ 164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മൊഴി കേസിലെ നിര്‍ണായക തെളിവായി പരിഗണിക്കപ്പെടും. റിമി അടക്കം നാല് പേരുടെ രഹസ്യമൊഴിയാണ് പോലീസ് രേഖപ്പെടുത്തുന്നത്.

    അമേരിക്കൻ യാത്രയെക്കുറിച്ച്

    അമേരിക്കൻ യാത്രയെക്കുറിച്ച്

    ദിലീപിന്റെയും കാവ്യാ മാധവന്റേയും അടുത്ത സുഹൃത്താണ് റിമി ടോമി.കഴിഞ്ഞ ജൂലൈ 27ന് റിമി ടോമിയെ ഫോണില്‍ വിളിച്ച് പോലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ദിലീപിനൊപ്പം പങ്കെടുത്ത അമേരിക്കന്‍ യാത്രയെക്കുറിച്ചാണ് പോലീസ് വിവരം ശേഖരിച്ചത് എന്നാണ് റിമി തന്നെ അന്ന് മാധ്യമങ്ങളോട് വിശദീകരിച്ചത്.

    പ്രചരിക്കപ്പെട്ട വാർത്തകൾ

    പ്രചരിക്കപ്പെട്ട വാർത്തകൾ

    ദിലീപുമായി റിമിയ്ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും റിമിയുടെ അക്കൗണ്ടിലേക്ക് ദിലീപ് പണം ഒഴുക്കിയെന്നും ഉള്ള തരത്തില്‍ അക്കാലത്ത് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ദിലീപുമായി ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളെ കുറിച്ചും പോലീസ് അന്ന് വിശദീകരണം തേടിയെന്നാണ് സൂചന.

    കുരുക്കായത് ഫോൺവിളികൾ

    കുരുക്കായത് ഫോൺവിളികൾ

    റിമി നടത്തിയ ചില ഫോൺ വിളികളാണ് ഗായികയെ സംശയത്തിന്റെ മുനയില്‍ നിർത്തിയത്. നടി ആക്രമിക്കപ്പെട്ട ദിവസം റിമി കാവ്യയേയും ദിലീപിനേയും രണ്ട് തവണ വിളിച്ചതില്‍ പോലീസിന് സംശയമുണ്ട് എന്ന് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് കൊച്ചിയില്‍ വെച്ച് പ്രമുഖനടി ആക്രമിക്കപ്പെട്ടത്.

    സംഭവ ദിവസത്തെ ഫോൺവിളികൾ

    സംഭവ ദിവസത്തെ ഫോൺവിളികൾ

    അന്ന് രണ്ട് തവണ റിമി ദിലീപിനേയും കാവ്യയേയും ബന്ധപ്പെട്ടിട്ടുണ്ട് എന്നും അന്ന് വൈകിട്ട് 5 മണിക്കും രാത്രി 12.30നും റിമി ദിലീപിനെ ഫോണില്‍ വിളിച്ചിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഗൂഢാലോചനയുമായി റിമിക്ക് ബന്ധമുണ്ടോ എന്ന് പോലീസ് സംശയിച്ചിരുന്നുവെന്നും വാർത്ത പ്രചരിച്ചു.

    സാമ്പത്തിക ഇടപാടില്ലെന്ന് റിമി

    സാമ്പത്തിക ഇടപാടില്ലെന്ന് റിമി

    ദിലീപുമായോ കാവ്യയുമായോ തനിക്ക് ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടോ സ്ഥലം ഇടപാടോ ഇല്ലെന്ന് റിമി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. തന്റെ അക്കൗണ്ടിലേക്ക് ദിലീപ് വഴി ലക്ഷങ്ങള്‍ ഒഴുകിയെന്ന ആരോപണവും റിമി ടോമി തള്ളിക്കളഞ്ഞു.

    അന്നത്തെ അമേരിക്കൻ പരിപാടികൾ

    അന്നത്തെ അമേരിക്കൻ പരിപാടികൾ

    ദിലീപുമൊത്ത് താന്‍ രണ്ട് അമേരിക്കന്‍ പരിപാടികളിലാണ് പങ്കെടുത്തിട്ടുള്ളത്. 2010ലേയും 2017ലേയും അമേരിക്കന്‍ പരിപാടികളേക്കുറിച്ചാണ് പോലീസ് ചോദിച്ചത്. 2010ലെ അമേരിക്കന്‍ പരിപാടിയില്‍ ആക്രമണത്തിന് ഇരയായ നടി, ദിലീപ്, കാവ്യ എന്നിവരടക്കം പങ്കെടുത്തിരുന്നു. ഷോയില്‍ പങ്കെടുത്തവരെക്കുറിച്ചും പോലീസ് ചോദിച്ചുവെന്ന് റിമി പറഞ്ഞിരുന്നു.

    ആ മാഡം താനല്ല

    ആ മാഡം താനല്ല

    കേസിന് പിന്നലെ നിഗൂഢ സാന്നിധ്യമായ മാഡം റിമി ആണെന്നും പ്രചരിക്കപ്പെട്ടിരുന്നു. മാഡം താനല്ലെന്നും റിമി വ്യക്തമാക്കി. ക്രൂരമായ ഒരു കാര്യത്തിനും താന്‍ കൂട്ട് നിന്നിട്ടില്ലെന്നും റിമി പറയുന്നു. അടുത്തിടെ മാഡം കാവ്യാ മാധവൻ ആണെന്ന് ഒന്നാം പ്രതി പൾസർ സുനി വെളിപ്പെടുത്തിയിരുന്നു.

    നടിയുമായി പ്രശ്നങ്ങളില്ലെന്ന്

    നടിയുമായി പ്രശ്നങ്ങളില്ലെന്ന്

    ആക്രമണത്തിന് ഇരയായ നടിയുമായി റിമി അത്ര നല്ല ബന്ധത്തില്‍ അല്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. ആ നടിയുമായി തനിക്കൊരു പ്രശ്‌നവും ഇല്ല. ആക്രമണ വിവരം അറിഞ്ഞ ശേഷം ആ നടിക്ക് മെസ്സേജ് അയക്കുകയും സുഹൃത്തായ രമ്യയോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട് എന്നും ചോദ്യം ചെയ്യലിന് ശേഷം റിമി വെളിപ്പെടുത്തുകയുണ്ടായി.

    ദിലീപുമായി സംസാരിച്ചത്

    ദിലീപുമായി സംസാരിച്ചത്

    നടി ആക്രമിക്കപ്പെട്ട വിവരം താനറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നുമാണ്. അന്ന് സുഹൃത്തുക്കള്‍ എന്ന നിലയിലാണ് ഇക്കാര്യത്തെ കുറിച്ച് കാവ്യയും ദിലീപുമായി ഫോണില്‍ സംസാരിച്ചത്. അന്ന് മാത്രമേ ഈ വിഷയം സംസാരിച്ചിട്ടുമുള്ളൂ എന്നും റിമി പറഞ്ഞിരുന്നു.

    കേസുമായി ഒരു ബന്ധവുമില്ല

    കേസുമായി ഒരു ബന്ധവുമില്ല

    കേസുമായി ബന്ധപ്പെട്ട് തന്റെ പേര് അനാവശ്യമായി പലയിടത്തും വലിച്ചിഴയ്ക്കപ്പെടുകയാണ് എന്നും റിമി ടോമി ആരോപിച്ചിരുന്നു. മുന്‍പൊരു തവണ നികുതി അടയ്ക്കാത്തതിന്റെ പേരില്‍ പിഴയൊടുക്കേണ്ടി വന്നിട്ടുണ്ട് എന്നല്ലാതെ ഒരു കുറ്റകൃത്യവുമായും തനിക്ക് ബന്ധമില്ലെന്ന് റിമി വ്യക്തമാക്കി

    പോലീസ് പറയുന്ന കാരണം

    പോലീസ് പറയുന്ന കാരണം

    ദിലീപിന്റെ കുടുംബപ്രശ്‌നത്തില്‍ ഇടപെട്ടതാണ് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുക്കാനുള്ള കാരണം എന്നാണ് പോലീസ് വാദം. നടിയും ദിലീപും തമ്മില്‍ അമ്മയുടെ പരിപാടിക്കിടെ തര്‍ക്കമുണ്ടായി എന്നും അതിന് ശേഷമാണ് ക്വട്ടേഷന്‍ നല്‍കാന്‍ ഗൂഢാലോചന നടത്തിയതെന്നും പോലീസ് പറയുന്നുണ്ട്. നടി കൂടി പങ്കെടുത്ത അമേരിക്കൻ സ്റ്റേജ് ഷോയ്ക്ക് ശേഷമാണ് ദിലീപുമായി പ്രശ്നമുണ്ടായതെന്നും പോലീസ് പറഞ്ഞിരുന്നു.

    ദിലീപിന് കുരുക്കാവുമോ

    ദിലീപിന് കുരുക്കാവുമോ

    ആക്രമണത്തിന് ഇരയായ നടിയുമായും ദിലീപും കാവ്യയുമായും അടുത്ത ബന്ധമുള്ള റിമി ടോമിയില്‍ നിന്ന് ഈ പശ്ചാത്തലത്തിലാണ് പോലീസ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ ആണീ നീക്കം. ദിലീപിനെ കുടുക്കാനുതകുന്ന മൊഴിയാണോ റിമിയുടേത് എന്നത് കാത്തിരുന്നു കാണണം.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+