• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആര്‍ത്തലച്ച് ഒഴുകിയിരുന്ന നദികള്‍ ഒറ്റയടിക്ക് വറ്റുന്നു...വെള്ളമില്ലാതെ മണല്‍തിട്ടകള്‍.. ആശങ്ക

 • By Desk
cmsvideo
  ആര്‍ത്തലച്ച് ഒഴുകിയിരുന്ന നദികള്‍ ഒറ്റയടിക്ക് വറ്റുന്നു | Oneindia Malayalam

  വീടുകളുടെ മേല്‍ക്കൂര വരെ മുക്കിയാണ് പ്രളയകാലത്ത് പുഴകള്‍ ഒഴുകികൊണ്ടിരുന്നത്. കരയെന്നോ പുഴയെന്നോ വ്യത്യാസമില്ലാത്ത കാഴ്ചയായിരുന്നു പ്രളയത്തില്‍ ഉണ്ടായിരുന്നത്. കടല്‍ പോലെ എല്ലാം മുക്കി കൊണ്ടുള്ള ഒഴുക്ക്. പുഴകള്‍ ഗതിമാറി ഒഴുകാന്‍ തുടങ്ങിയതോടെ ആയിരക്കണക്കിന് ആളുകളാണ് ദുരിതാശ്വാസ കാമ്പിലേക്ക് ഒഴുകിയെത്തിയത്.

  എന്നാല്‍ പ്രളയാനന്തരം ഉള്ള കാഴ്ചകള്‍ അതിലേറെ ആശങ്കയുണ്ടാക്കുന്നെന്നാണ് പുതിയ റിപ്പോര്‍ട്ട്. കുത്തിയൊലിച്ച് ഒഴുകിയിരുന്ന പുഴകള്‍ ഒറ്റയടിക്ക് വറ്റി നേര്‍ത്ത ചാലായി മാറുന്നതാണ് ആശങ്ക പരത്തുന്നത്. വേനല്‍ കാലത്ത് പോലും വറ്റാത്ത നദികള്‍ വരെ വറ്റിപ്പോകുന്നുണ്ടെന്നാണ് വിവരം.

  വറ്റി ഉണങ്ങി ഭാരതപ്പുഴ

  വറ്റി ഉണങ്ങി ഭാരതപ്പുഴ

  നിറഞ്ഞൊഴുകിയ ഭാരതപ്പുഴ പ്രളയ സമയത്തെ അദ്ഭുത കാഴ്ചയായിരുന്നു. എന്നാല്‍ പ്രളയത്തില്‍ കരകവിഞ്ഞൊഴുകിയ ഭാരതപ്പുഴ ഇപ്പോള്‍ വെള്ളം വറ്റി മണല്‍ തിട്ടകള്‍ രൂപപ്പെട്ടിരിക്കുകയാണ്. വേനല്‍ക്കാലത്തിന് സമമാണ് ഇവിടുത്തെ കാഴ്ചകള്‍.

  ഭവാനിപ്പുഴയിലും

  ഭവാനിപ്പുഴയിലും

  തൃശ്ശൂരും പാലക്കാടും മുക്കിയ ഗായത്രി പുഴയിലേയും ഭവാനിപ്പുഴയിലേയും അവസ്ഥ സമാനമാണ്. ഗായത്രി പുഴയിലും വെള്ളം താഴ്ന്ന് മണല്‍തിട്ടകള്‍ രൂപപ്പെട്ടിട്ടുണ്ട്. അട്ടപ്പാടി ആദിവാസി ഊരുകളില്‍ വെള്ളപ്പൊക്കമുണ്ടാക്കിയ ഭവാനിപ്പുഴയിലും വെള്ളം കുറഞ്ഞത്രേ.

  ജലനിരപ്പ് താണു

  ജലനിരപ്പ് താണു

  ചാലക്കുടി പ്പുഴ, മണലിപ്പുഴ, കരുവന്നീര്‍ പുഴള എന്നിവിടങ്ങളിലെല്ലാം ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ചാലക്കുടി പുഴയില്‍ വെള്ളം നിറഞ്ഞത് കനത്ത നാശനഷ്ടടങ്ങളാണ് തൃസ്ശൂരില്‍ വിതച്ചത്. ഇവിടെ തീരം ഇടിഞ്ഞ് പുഴയുടെ വീതി കൂടിയിരുന്നു.

  പമ്പാ നദിയിലും

  പമ്പാ നദിയിലും

  പത്തനംതിട്ടയിലെ പമ്പാനദിയിലും വെള്ളം കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് 30 അടിയോളം രുറഞ്ഞിരുന്നു. പ്രളയത്തില്‍ 10.58 മീറ്ററായി വെള്ളം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ജലനിരപ്പ് 2.52 മാത്രമാണ്.

  ആലപ്പുഴയിലും

  ആലപ്പുഴയിലും

  ആലപ്പുഴ ജില്ലയില്‍ പന്പയിലും അച്ചന്‍കോവിലാഫിലും പക്ഷേ ജലനിരപ്പ് കാര്യമായി താഴ്ന്നിട്ടില്. മണിമല, അച്ചന്‍കോവില്‍, കല്ലട ആറുകളില്‍ പക്ഷേ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. കോട്ടയത്ത് മീനച്ചിലാര്‍ ഒരാഴ്ച കൊണ്ട് വറ്റാറായിട്ടുണ്ട്.

  കാരണം ഇങ്ങനെ

  കാരണം ഇങ്ങനെ

  ഒരുപക്ഷേ പുഴയുടെ അടിയില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോ ഭൂഗര്‍ഭ ജലത്തിന്‍റെ ഒഴുക്കിലും വേഗതയിലും വന്ന മാറ്റങ്ങളുമാണോ പുഴ മെലിയാല്‍ കാരണമെന്ന നിഗമനമാണ് അധികൃതര്‍ ഉയര്‍ത്തുന്നത്.

  പെരിയാറിലും താഴ്ന്നു

  പെരിയാറിലും താഴ്ന്നു

  ആലുവയെ പ്രളയത്തില്‍ മുക്കിയ പെരിയാറിന്‍റെ നീരൊഴുക്കിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. കോഴിക്കോട് ചാലിയാര്‍, ഇരുവഞ്ഞിപ്പുഴ, ചെറുപുഴ, കോരപ്പുഴ എന്നിവയിലെ ജലവും താഴ്ന്നിട്ടുണ്ട്. മഴക്കാലത്ത് ഉണ്ടാകുന്ന സാധാരണ ജലനിരപ്പിനേക്കാളും താഴ്ന്ന് തന്നെയാണ് ഇവിടുത്തെ ജലനിരപ്പ്.

  നീര്‍ത്തടങ്ങളിലും

  നീര്‍ത്തടങ്ങളിലും

  കോഴിക്കോട്ടെ പുഴകളിലും നീര്‍ത്തടങ്ങളിലും വന്‍ തോതില്‍ വെള്ളം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചാലിയാറിലും പോഷക നദികളിലും വേനലിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ജല നിരപ്പ് താഴുന്നത്. വേനലില്‍ പോലം വറ്റാത്ത നീര്‍ത്തടങ്ങള്‍ വറ്റുന്നതാണ് ജനങ്ങളുടെ ആശങ്ക ഇരട്ടിയാക്കുന്നത്.

  ആശങ്കപെടേണ്ട

  ആശങ്കപെടേണ്ട

  എന്നാല്‍ ജലനിരപ്പ് കുറഞ്ഞതില്‍ ആശങ്കപെടേണ്ടതില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. പ്രളയത്തിന് ശേഷം ഒഴുക്കിന് തടസ്സങ്ങള്‍ ഇല്ലാതായതോടെ കലടിലേക്ക് കൂടുതല്‍ വെള്ളം ഒഴുകി പോകുന്നതാകാം വെള്ളം കുറയാന്‍ കാരണമെന്നാണ് കണക്കാക്കുന്നത്.

  lok-sabha-home

  English summary
  river dried in kerala after flood and heavy rain

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more