കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജേഷിന്‍റെ കൊലപാതകത്തിന്‍റെ ചുരുളഴിച്ച് പോലീസ്.. ആയുധങ്ങള്‍ കണ്ടെടുത്തു.

  • By Desk
Google Oneindia Malayalam News

റേഡിയോ ജോക്കിയായ രാജേഷ് കുമാറിന്‍റെ കൊലപാതകത്തില്‍ രാജേഷിന്‍റെ അടുപ്പക്കാരിയായ യുവതിയുടെ മുന്‍ ഭര്‍ത്താവായ പത്തിരി സത്താര്‍ തന്നെയാണ് ഉറപ്പിച്ചു. നേരത്തേ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി സത്താര്‍ രംഗത്തെത്തിയിരപന്നെങ്കിലും സത്താറിനെ വപോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഇയാളെ എങ്ങനെയെങ്കിലും നാട്ടില്‍ എത്തിച്ചാല്‍ എന്ന മാത്രമേ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയുള്ളൂ. അതേസമയം തന്‍റെ ജീവിതം താറുമാറാക്കിയ രാജേഷിന് നൃത്താധ്യാപിക തന്നെ സ്നേഹിച്ച് ചതിച്ച് കൊലക്കത്തിക്ക് മുന്നില്‍ എത്തിച്ചതാണെന്നും പോലീസ് സംശയിക്കുന്നുണ്ട്.

സാത്താന്‍ ചങ്ക്സ്

സാത്താന്‍ ചങ്ക്സ്

വളരെ കൃത്യമായ പ്ലാനിങ്ങോടെ നടത്തിയ കൊലപാതകത്തിന്‍റെ ആസൂത്രണങ്ങള്‍ ​എല്ലാം നടന്നത് സാത്താന്‍ ചങ്ക്സ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയാണെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് സനു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അലിഭായം എന്ന സത്താറിന്‍റെ സുഹൃത്തായ സ്വാലിഹും കൊട്ടേഷന്‍ ഗുണ്ടാതലവനായ അപ്പുണ്ണിയും കൊലയ്ക്ക് മുന്‍പും ശേഷവും താമസിച്ചത് സനുവിന്‍റെ വീട്ടിലാണ്. സ്വകാര്യ ബസ് തൊഴിലാളിയായ സനുവാണ് കൊലപാതകത്തിന് വേണ്ട എല്ലാ സഹായങ്ങളും നല്‍കിയതെന്നും പോലീസ് കണ്ടെത്തി. ഇയാളെ കൂടുതലായി ചോദ്യം ചെയ്ത് വരികയാണ്.

ആയുധങ്ങള്‍ കണ്ടെടുത്തു

ആയുധങ്ങള്‍ കണ്ടെടുത്തു

രാജേഷിനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ സനുവിനെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. രണ്ട് വാളുകളാണ് കണ്ടെടുത്തത്. സാത്താന്‍ ഗ്രൂപ്പിലെ അംഗങ്ങളായ ഇവര്‍ ഗെറ്റ് ടുഗേദര്‍ എന്ന പേരില്‍ കൊലപാതകത്തിന് മുന്‍പ് സനുവിന്‍റെ വീട്ടില്‍ ഒത്തുകൂടുകയായിരുന്നു. തുടര്‍ന്ന് മടവൂരിലെത്തി രാജേഷിന്‍റെ നീക്കങ്ങളെല്ലാം നിരീക്ഷിച്ചു. അവിടെ നിന്നാണ് പിന്നീട് കൊലപാതകത്തിന്‍റെ എല്ലാ പ്ലാനിങ്ങുകളും നടത്തിയത്. സനുവിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തി.

പോലീസിന് പാളിച്ച

പോലീസിന് പാളിച്ച

അതേസമയം കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പോലീസിന് വീഴ്ച പറ്റിയതായി ഇന്‍റലിജെന്‍സ് വ്യക്തമാക്കി. കൊലപാതകം കഴിഞ്ഞ് ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച കാര്‍ കാമറിയില്‍ കുടുങ്ങിയതായിരുന്നു അന്വേഷണത്തിന് ആദ്യം വഴിത്തിരിവായത്. എന്നാല്‍ കാറിന് കുറിച്ച് സംഘത്തിലെ എസ്ഐ നേരിട്ട് ഉടമയെ വിളിച്ച് ചോദിച്ചു. ഇതോടെ പേടി തോന്നിയ കാര്‍ ഉടമ കാര്‍ കകഴുകി വൃത്തിയാക്കി അടൂരില്‍ കൊണ്ടിട്ടു. കാറുടമയെ അന്വേഷിച്ച് പോലീസ് സംഘം എത്തിയെന്ന വിവരം ലഭിച്ചതോടെ പ്രതികള്‍ രക്ഷപ്പെടാനുള്ള നീക്കങ്ങള്‍ നടത്തി. കൂടാതെ അടൂരില്‍ നിന്ന് വാഹനം പോലീസ് കണ്ടെത്തിയ ശേഷം എസ്ഐയുടെ ക്വാട്ടേഴ്സിലും രണ്ട് ദിവസം സൂക്ഷിച്ചു. ഇതിനൊക്കെ ശേഷമാണ് ഫോറന്‍സിക് പരിശോധന നടത്തിയത്. ഇതോടെ കാറിലെ ശാസ്ത്രീയ തെളിവുകള്‍ ഒക്കെ നഷ്ടമായി.

അന്വേഷണം നൃത്താധ്യാപികയിലേക്ക്?

അന്വേഷണം നൃത്താധ്യാപികയിലേക്ക്?

തനിക്ക് കൊലപാതകത്തില്‍ ബന്ധമില്ലെന്ന് സത്താര്‍ പ്രസ് ഫോര്‍ ന്യൂസ് എന്ന ഖത്തറിലെ വാട്‌സ്ആപ്പ് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. തനിക്ക് കേസുമായി യാതൊരു ബന്ധവുമില്ല. നൃത്താധ്യാപികയായ സ്ത്രീ തന്‍റെ മുന്‍ ഭാര്യയാണ്. അതില്‍ രണ്ട് പെണ്‍കുട്ടികളാണ് തനിക്ക് ഉള്ളത്. മക്കളുടെ സുരക്ഷയും ജീവിതവുമാണ് തനിക്ക് വലുത്. അല്ലാതെ നൃത്താധ്യാപികയ്ക്കും രാജേഷിനും പുറകില്‍ താന്‍ പോയിട്ടില്ലെന്നുമായിരുന്നു സത്താര്‍ പറഞ്ഞത്. അതേസമയം ഇത് വിശ്വാസത്തിലെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. എന്നാല്‍ കേസില്‍ നൃത്താധ്യാപികയുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. രാജേഷ് കൊലചെയ്യപ്പെടുമ്പോള്‍ നൃത്താധ്യാപികയുമായി ഇയാള്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാജേഷിന്‍റെ നിലവിളി നൃത്താധ്യാപിക കേട്ടിരുന്നതായും പോലീസിനോട് അവര്‍ സമ്മതിച്ചിട്ടുണ്ട്.

ഇന്‍റര്‍പോളിന്‍റെ സഹായം തേടി

ഇന്‍റര്‍പോളിന്‍റെ സഹായം തേടി

ഖത്തറില്‍ ജോലി ചെയ്തിരുന്ന കാലത്താണ് രാജേഷ് നൃത്താധ്യാപികയുമായി അടുപ്പത്തിലായത്. ഇക്കാര്യം അറിഞ്ഞ സത്താര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് രാജേഷിനും നൃത്താധ്യാപികയ്ക്കും കുറച്ച് കാലം ഖത്തറില്‍ ജയിലില്‍ കഴിയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജയില്‍ മോചിതരായ ശേഷം രാജേഷിന്റെ വിസ റദ്ദാക്കി ജോലിയില്‍ നിന്ന് പിരിച്ച് വിട്ട് നാട്ടിലേക്ക് അയക്കുകയായിരുന്നു. നൃത്താധ്യാപികയെ കുറച്ച് കാലം ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നുവെങ്കിലും പിന്നീട് തിരികെ പ്രവേശിച്ചു. അതേസമയം സത്താര്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് തന്‍റെ ആദ്യ ഭാര്യയിലെ പെണ്‍കുട്ടികള്‍ക്കൊപ്പം തന്നെ കഴിയുകയാണ്. സത്താറിനെ എങ്ങനെയെങ്കിലും നാട്ടിലെത്തിച്ചാല്‍ മാത്രമേ കേസിലെ കാര്യങ്ങള്‍ മറനീക്കി പുറത്തുവരൂ എന്നതിനാല്‍ സത്താറിനെ നാട്ടിലെത്തിക്കാന്‍ പോലീസ് ഇന്‍റര്‍പോളിന്‍റെ സഹായം തേടി. ഡിജിപി മുഖാന്തിരം ഖത്തര്‍ പോലീസിന് റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കാനും പോലീസ് തിരുമാനിച്ചു.

English summary
rj rajesh murder police to seek the interpoles help
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X