കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പേരില്‍ മോഷണം: പ്രതി കുമളിയില്‍ അറസ്റ്റില്‍, അറസ്റ്റിലായത് 25 ഓളം കേസുകളിലെ പ്രതി!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മോഷണ പ്രതി പിടിയിൽ | Oneindia Malayalam

കട്ടപ്പന: സമീപകാലത്ത് ജില്ലയുടെ വിവിധയിടങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന ആറോളം മോഷണ കേസുകളില്‍ പ്രതിയായ സദീഷ് മോഹനനെ പോലീസ് കുമളിയില്‍ നിന്നും പിടികൂടി. കാലങ്ങളായി കള്ളപേരുകളില്‍ കേരളത്തിലുടനീളം ഇയാള്‍ താമസിച്ചു വന്നിരുന്നതായി പോലീസ് പറഞ്ഞു. ഏറ്റവും ഒടിവിലായി ഇയാള്‍ കുമളി ഒന്നാംമൈല്‍ സി ഡി ഷോപ്പില്‍ നിന്നും നാല്‍പതിനായിരം രൂപയും രണ്ട പവന്റെ മോതിരവും കവര്‍ന്നിരുന്നു. പ്രതിയെ പിടകൂടിയ പശ്ചാത്തലത്തില്‍ നിലവില്‍ സമീപ പ്രദേശങ്ങളിലടക്കം രേഖപെടുത്തിയിട്ടുള്ള ആറോളം മോഷ്ണ കേസുകളില്‍ തുമ്പുണ്ടായതായി പോലീസ് പറഞ്ഞു.

ചക്കുപള്ളം കൃഷിഭവന്‍, അണക്കരയിലെ വ്യാപര സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ നടന്ന മോഷണത്തിനു പിന്നിലും സദീഷ് ആണെന്ന് പോലീസ് കണ്ടെത്തി. റഫീക്ക് എന്ന വിളിപേരില്‍ അറിയപ്പെടുന്ന സദീഷ് പലയിടങ്ങളിലും പലപേരുകളിലാണ് താമസിച്ച് വന്നിരുന്നത്. തൃശൂരില്‍ നിന്ന് വ്യാജപേര് ചമഞ്ഞ് ഇയാള്‍ ഒരു മുസ്ലീം യുവതിയെ വിവാഹം കഴിക്കുകയും പിന്നീട് കൊല്ലത്ത് മറ്റൊരു സ്ത്രീയുമായി താമസിച്ചു വന്നിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.

robberycase

വിവിധ സ്റ്റേഷനുകളിലായി മുമ്പ് പലപ്പോഴായി 25 കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്നും പലകേസുകളിലും പെട്ട് മാസങ്ങളോളം ഇയാള്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.മോഷണ കേസുമായി ബന്ധപ്പെട്ട് കുമളിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സ്ത്രീ മുഖേനയാണ് സദീഷിനെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും പോലീസ് പറഞ്ഞു. പിടിയിലായ സദീഷില്‍ നിന്ന് സ്വര്‍ണമോതിരം കണ്ടെടുത്തു. മോഷ്ണം നടന്ന കടകളില്‍ ഇയാളെ തെളിവെടുപ്പിനായി പോലീസ് കൊണ്ടുപോയതിനുശേഷം നെടുംകണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കുമളി ഇന്‍സല്‌പെകടര്‍ സിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സദീഷിനെ പിടികൂടിയത്.

English summary
robbery case accused arrested from Idukki.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X