നിയമസഭ മന്ദിരത്തിലും എംഎല്‍എ ഹോസ്റ്റലിലും വന്‍ മോഷണം!!! ഒരിക്കലല്ല...മൂന്നു തവണ!!
മൂന്നു തവണയായാണ് ഇവിടെ മോഷണം നടന്നത്
തിരുവനന്തപുരം: അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ള നിയമസഭാ മന്ദിരത്തിന്റെ വളപ്പിലും എംഎല്‍എമാരുടെ ഹോസ്റ്റലിലും വന്‍ മോഷണം നടന്നു. വലിയ അഗ്നിശമന ഉപകരണങ്ങളുടെ ഭാഗങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. മുഴുവന്‍ സമയവും സുരക്ഷയൊരുക്കിയിട്ടുള്ള ഈ രണ്ടിടങ്ങളിലും നടന്ന മോഷണം അധികൃതരെ ശരിക്കും ഞെട്ടിച്ചു കഴിഞ്ഞു.

പല സമയത്തായി കവര്‍ച്ച
പല സമയങ്ങളിലായാണ് ഈ സ്ഥലങ്ങളില്‍ മോഷണം അരങ്ങേറിയത്. മുപ്പതോളം അഗ്നിശമന ഉപകരണങ്ങളുടെ ഭാഗങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.

രഹസ്യമാക്കി വച്ചു
മോഷണം നടന്ന കാര്യം പുറത്തായാല്‍ വലിയ വിവാദമുണ്ടാവാന്‍ സാധ്യയുണ്ടെന്നതിനാല്‍ ഇത് രഹസ്യമാക്കി വയ്ക്കാന്‍ ശ്രമം നടന്നു. എന്നാല്‍ ഇന്നു രാവിലെ മോഷണത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്താവുകയായിരുന്നു.

മൂന്നു തവണ
മൂന്നു തവണയായാണ് മോഷ്ടാക്കാള്‍ ഈ സ്ഥലങ്ങളില്‍ നിന്നും സാധനങ്ങള്‍ കടത്തിക്കൊണ്ടു പോയതെന്നാണ് സൂചന. ഒന്നിലേറെ തവണ മോഷണം നടന്നിട്ടും അധികൃകര്‍ അറിഞ്ഞില്ലെന്നത് ഗുരുതര സുരക്ഷാ വീഴ്ചയായാണ് കാണുന്നത്.

മോഷ്ടിക്കപ്പെട്ടത്
തീപ്പിടുത്തമുണ്ടായാല്‍ കെടുത്തുന്നതിനായി പെട്ടെന്ന് ഉപയോഗിക്കുന്ന ഫയര്‍ ഹൈഡ്രന്റിന്റെ ബ്രാസ് വാല്‍വുകളാണ് നിയമസഭാ മന്ദിരത്തിന്റെയും എംഎല്‍എ ഹോസ്റ്റലിന്റെയും മതില്‍ക്കെട്ടിനുള്ളില്‍ വച്ച് മോഷ്ടിക്കപ്പെട്ടത്.

സിസിടിവി ക്യാമറയില്ല
നിയമസഭയുടെയും എംഎല്‍എ ഹോസ്റ്റലിന്റെയും ചില ഭാഗങ്ങളില്‍ സിസിടിവി ക്യാമറകളില്ല. ഈ സ്ഥലങ്ങള്‍ തന്നെ തിരഞ്ഞെടുത്താണ് മോഷ്ടാക്കള്‍ കവര്‍ച്ച ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്.

പരാതി നല്‍കിയില്ല
എംഎല്‍എ ഹോസ്റ്റലില്‍ നടന്ന മോഷണത്തെക്കുറിച്ച് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അഗ്നിശമന വിഭാഗം ഉദ്യോഗസ്ഥര്‍ മേലധികാരിയെ രേഖാമൂലം അറിയിച്ചിരുന്നുവെന്നാണ് സൂചന. മൂന്നു തവണ പരാതി നല്‍കിയെങ്കിലും ബന്ധപ്പെട്ടവര്‍ പോലീസില്‍ പരാതി നല്‍കിയില്ലെന്നാണ് കേരള കൗമുദി റിപ്പോര്‍ട്ടിലുള്ളത്.

അന്വേഷണം ആരംഭിച്ചു
സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശമനുസരിച്ച് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ഇ ബൈജുവിന്റെ നേതൃത്വത്തില്‍ മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. നിയമസഭയിലെയും എംഎല്‍എ ഹോസ്റ്റലിലെയും ഉദോഗസ്ഥരില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.












Click it and Unblock the Notifications