Get Updates
Get notified of breaking news, exclusive insights, and must-see stories!

‘ലോകത്തിലെ ഏറ്റവും സുന്ദരിയായ 'മമ്മി' ഈ രണ്ട് വയസ്സുകാരി; ആരാണ് റൊസാലിയ ലോംബാർഡോ ?

റൊസാലിയ ലോംബാർഡോ... ഇങ്ങനെയൊരു പേര് കേട്ടിട്ടുണ്ടോ. 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച രണ്ട് വയസുകാരി. 'ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മി' എന്ന് അറിയപ്പെടുന്ന പെണ്‍കുഞ്ഞ്... അതാണ് റൊസാലിയ ലോംബാർഡോ. 1920 ഡിസംബർ 2-ന് തന്റെ രണ്ടാം ജന്മദിനത്തിന് തൊട്ടുമുമ്പാണ് റൊസാലിയ മരിക്കുന്നത്. ന്യുമോണിയ ബാധിച്ച് രണ്ടാം ജന്മദിനത്തിന് തൊട്ടുമുമ്പ് അവള്‍ ലോകത്തോട് വിട പറയുകയായിരുന്നു.

1918 കാലഘട്ടത്തിൽ ആളുകളിൽ പിടിപെട്ടിരുന്ന സ്പാനിഷ് ഫ്ലൂ പാൻഡെമിക് കാരണം ന്യുമോണിയ ബാധിച്ചായിരുന്നു റൊസാലിയ ലോംബാർഡോയുടെ മരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. വടക്കൻ സിസിലിയിലെ പലേർമോയിലെ കപ്പൂച്ചിൻ ഭൂഗർഭ അറയിലാണ് ഈ പെൺകുട്ടിയുടെ ശരീരം സംരക്ഷിച്ചിരിക്കുന്നത്. 100 വർഷത്തിനു ശേഷവും കണ്ണാടി ശവപ്പെട്ടിയിൽ വിശ്രമിക്കുന്ന റൊസാലിയോയെ കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്.

mummy

photo courtesy-instagram

കപ്പൂച്ചിൻ കല്ലറയിൽ നിറയെ മമ്മികളുണ്ട്. എന്നാൽ റൊസാലിയയെ പോലെ ആരും സംരക്ഷിക്കപ്പെട്ടിട്ടില്ല.റൊസാലിയയുടെ മൃതശരീരം നശിക്കുന്നത് തടയാൻ ശവപ്പെട്ടിയിൽ നൈട്രജൻ നിറച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.റോസാലിയ ഒരു പ്രേതബാധയുള്ള പെൺകുട്ടിയാണെന്ന് അവകാശപ്പെടുന്ന നിരവധി സിദ്ധാന്തങ്ങളും സിസിലിയിൽ വ്യാപകമാണ്. ചിലർ ഇത് വ്യാജ മെഴുക് പകർപ്പാണെന്ന് വാദിച്ചപ്പോൾ റൊസാലിയ തങ്ങൾക്ക് നേരെ കണ്ണടച്ചുവെന്നായിരുന്നു മറ്റ് ചിലരുടെ അവകാശവാദം. എന്നാൽ, അവളുടെ ശരീരത്തിൽ നടത്തിയ നിരവധി പരിശോധനകൾ അത്തരം സിദ്ധാന്തങ്ങളെയെല്ലാം തള്ളിക്കളയുന്നു.

നിലവിൽ ഈ കപ്പൂച്ചിൻ ഭൂഗർഭ കല്ലറ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ജീവിച്ചിരിക്കുന്നവർ മരിച്ചവരെ കണ്ടുമുട്ടുന്ന സ്ഥലമായി കണക്കാക്കപ്പെടുന്ന കപ്പൂച്ചിൻ കല്ലറയിൽ ഏകദേശം 8,000 മൃതദേഹങ്ങളും 1,284 മമ്മികളും ഉണ്ട്.കല്ലറയിലെ ഏറ്റവും പ്രായം കുറഞ്ഞ മമ്മി റൊസാലിയയുടേതാണ്. 100 വർഷത്തിനുശേഷവും റൊസാലിയയുടെ അസ്ഥികൂടവും അവയവങ്ങളും കേടുകൂടാതെയിരിക്കുന്നതായി സ്‌കാനിംഗും എക്‌സ്‌റേയും സ്ഥിരീകരിച്ചിരുന്നു.

അവളുടെ മസ്തിഷ്കം മാത്രം അതിന്റെ യഥാർത്ഥ വലുപ്പത്തിൽ നിന്ന് 50 ശതമാനമായി ചുരുങ്ങിയിട്ടുണ്ട് എന്നും പരിശോധയിൽ കണ്ടെത്തി.കൂടാതെ, സ്‌കാനുകളിലും എക്‌സ്‌റേകളിലും റൊസാലിയയുടെ അസ്ഥികൂട ഘടനക്കും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സിസിലിയൻ ടാക്സിഡെർമിസ്റ്റും എംബാമറുമായ ആൽഫ്രെഡോ സലാഫിയയാണ് 2 വയസ്സുള്ള കുട്ടിയെ മമ്മിയാക്കിയത്.

ബ്ലാ ബ്ലാ ലുക്കില്‍ അഹാന കൃഷ്ണ, വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ വൈറല്‍, ഫിറ്റ്‌നസ് രഹസ്യം മനസിലായെന്ന് ആരാധകര്‍

Recommended Video

cmsvideo
    എന്തിനാടി ചെറിയ ഉടുപ്പ്, ജെറിയെ പഞ്ഞിക്കിട്ട് ഹനാൻ | Hanan Hameed Interview | *Interview

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+