സംസ്ഥാനത്ത് ആര്‍എസ്എസിന്റെ ഭീമന്‍ പണപ്പിരിവ്!!!പ്രവര്‍ത്തന നിധിയെന്ന പേരില്‍ ശേഖരിക്കുന്നത് 500 കോടി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ആര്‍എസ്എസിന്റെ ഭീമന്‍ പണപ്പിരിവ്.പ്രവര്‍ത്തന നിധിയെന്ന പേരില്‍ 500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം.എന്നാല്‍ പ്രവര്‍ത്തന നിധിയെന്ന പേരില്‍ കൊലക്കേസ് പ്രതികളെ സംരക്ഷിക്കനാണ് ആര്‍ എസ്എസിന്റെ പണപ്പിരുവ് നടത്തുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കൈരളി ഓണ്‍ലൈനാണ് ഇതു സംബന്ധമായ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

അതെസമയം 500 കോടി സമാഹരിക്കുന്നില്ലെന്നാണ് ആര്‍ എസ്എസ് നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണം.എന്നാല്‍ കണ്ണൂര്‍ പീഡിതനിധിയെന്ന പേരില്‍ പണം പിരിക്കുന്നുന്നുണ്ടെന്നും നേത്യത്വം അറിയിച്ചിട്ടുണ്ട്.ആര്‍ എസ് എസിന്റെ ഫണ്ട് ശേഖരണത്തെക്കുറിച്ച് ഇന്റലിജന്‍സ് സിര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

rss

ആര്‍എസ്എസ് മെയ് മാസം നിധി സമാഹരണമാസമായി ആചരിക്കുന്നുണ്ട്.മെയ് 30 ന് തുക സമാഹരിക്കനാണ് തിരുമാനം. ഇതിനായുള്ള പ്രത്യേക സമിതി യോഗം മൊയ് 27 ന് കൊച്ചിയില്‍ ചേരും.സുബ്രഹ്മണ്യന്‍ സ്വാമി, സാക്ഷിമഹാരാജ് തുടങ്ങി ദേശീയനേതക്കളും യോഗത്തില്‍ പങ്കെടുക്കും. ബൗദ്ധികവിഭാഗ കൂട്ടായ്മ എന്നാണ് ആര്‍എസ്എസ് നേതൃത്വം അവകാശപ്പെടുന്നത്.എന്നാല്‍ ഫണ്ട് ശേഖരണവും അവലോഖനവും അജണ്ടയിലുണ്ട്.കോയമ്പത്തൂരില്‍ അടുത്തിടെ ചേര്‍ന്ന ആര്‍എസ്എസ് അഖിലഭാരത പ്രതിനിധിസഭ ദേശീയതലത്തില്‍ കേരളത്തിലെ സംഘത്തെ സഹായിക്കാന്‍ ഫണ്ട് നല്‍കാന്‍ തീരുമാനിച്ചിരുന്നു.

English summary
500 Crore Fund Collected in RSS in kerala
Please Wait while comments are loading...