കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലം വേണം ഇല്ലെങ്കില്‍ ഒറ്റയ്ക്ക്: ആര്‍എസ്പി

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കൊല്ലം സീറ്റിന് വേണ്ടി ആര്‍ എസ് പിയും എല്‍ ഡി എഫും തമ്മില്‍ ഇടയുന്നു. കൊല്ലത്ത് സീറ്റ് നല്‍കിയില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആര്‍ എസ് പി അറിയിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി ശനിയാഴ്ച ആര്‍ എസ് പി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും.

കൊല്ലം സീറ്റ് തിരിച്ചുവേണമെന്നാണ് ആര്‍ എസി പിയുടെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുന്നതിനു മുമ്പേ എം എ ബേബിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കൊല്ലം ആര്‍ എസ് പിയ്ക്കു നല്‍കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അവിടെ ഫിലിപ്പോസ് തോമസിനെ സി പി എം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് ആര്‍ എസ് പിയ്ക്ക് ഒട്ടും രസിച്ചില്ല.

kollam-map

കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രനെ മത്സരിപ്പിക്കണമെന്നാണ് ആര്‍ എസ് പിയുടെ ആവശ്യം. ഇല്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കും. എല്‍ ഡി എഫ് വിടണമെന്ന ആവശ്യം പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ടെന്നും ആര്‍ എസ് പി വ്യക്തമാക്കി. എല്‍ ഡി എഫ് ചരിത്രത്തിലെ ഏറ്റവും വലിയ നീതി നിഷേധമായാണ് ഇതിനെ ആര്‍ എസ് പി കാണുന്നത്. ഇക്കാര്യത്തിലെല്ലാം ആര്‍ എസ് പിയുമായി സി പി എം ചര്‍ച്ച നടത്താനിരിക്കെയാണ് പാര്‍ട്ടി നിലപാട് കര്‍ശനമാക്കിയത്.

അതേ സമയം തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എല്‍ ഡിഎ ഫ് നേതൃയോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഇിനോടനുബന്ധിച്ച് ആര്‍ എസ് പിയുടെ ആവശ്യങ്ങള്‍ പരിഗണിച്ച് സി പി എം-ആര്‍ എസ് പി ഉഭയകക്ഷി ചര്‍ച്ചയും നടക്കും. എന്നാല്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ തങ്ങള്‍ക്ക് വലിയ പ്രതീക്ഷയില്ലെന്നാണ് ആര്‍ എസ് പി നേതാക്കള്‍ പറയുന്നത്. ആര്‍ എസ് പി ഒറ്റയ്ക്ക് മത്സരിക്കില്ലെന്നാണ് സി പി എം കരുതുന്നത്.

English summary
RSP demands Kollam seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X