അയ്യയ്യേ... ഇതെന്തൊരു നാണക്കേട്!!! എല്ലാ ആനുകൂല്യവും പറ്റിയ ശേഷം ജെഡിയു യുഡിഎഫ് വിടുന്നു?

  • By: Akshay
Subscribe to Oneindia Malayalam

തിരുവന്തപുരം: യുഡിഎഫ് വിട്ടുപോകാൻ തയ്യാറെടുക്കുന്ന ജെഡിയുവിനെതിരെ ആർഎസ്പി രംഗത്ത്. അനുകൂല്യങ്ങൾ പറ്റിയശേഷം മുന്നണി വിടുന്നത് ശരിയായ രീതിയല്ലെന്ന് സംസ്ഥാന സെക്രട്ടറി എഎ അസീസ് പറഞ്ഞു. അനുകൂല്യങ്ങൾ പറ്റിയശേഷം മുന്നണി വിടുന്നത് ശരിയായ രീതിയല്ലെന്ന് സംസ്ഥാന സെക്രട്ടറി എഎ അസീസ് പറഞ്ഞു. മുന്നണിമാറ്റമുണ്ടാകുമ്പോൾ കഷ്ടനഷ്ടങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുന്നണിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി പറഞ്ഞിരുന്നു. ഘടകക്ഷികളെ വിശ്വാസത്തിലെടുത്ത് അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏത് പാര്‍ട്ടിക്ക് എന്ത് പ്രശ്‌നം വന്നാലും മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് അതിന് അങ്ങേയറ്റത്തെ പരിഗണന നല്‍കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

AA Aziz

സമരങ്ങള്‍ നടത്തുന്നതില്‍ യുഡിഎഫിന് പരിമിതികളുണ്ടെന്നും ജെഡിയുവിന്റെ ആരോപണങ്ങളോട് അദ്ദേഹം പ്രതികരിച്ചു. ഇടതുമുന്നണി ജെഡിയുവിനെ സ്വാഗതം ചെയ്തല്ലോ എന്ന ചോദ്യത്തിന് അഞ്ചുവര്‍ഷമായി ഒരുപാട് സ്വാഗതം ചെയ്തതല്ലേ, എന്നിട്ടും യാഥാര്‍ത്ഥ്യമായില്ലല്ലോ എന്നും കേരളത്തിലെ ജനങ്ങള്‍ ഇതൊന്നും വിശ്വസിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.ജനതാദള്‍ യുണൈറ്റഡിന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് യുഡിഎഫ് വളരെ ഗൗരവത്തോടെ തന്നെ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Oommen Chandy Teases CPM On JDU Issue
English summary
RSP state secretary AA Aziz against JDU
Please Wait while comments are loading...