കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം പിടിക്കാന്‍ കളി മാറ്റി ആര്‍എസ്എസ്! 10 മണ്ഡലങ്ങളിലും പൊതുസ്വതന്ത്രര്‍

  • By
Google Oneindia Malayalam News

കേരളത്തിലെ ബിജെപിയുടെ ലോകസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ആര്‍എസ്എസ് ആണ്. കേരളത്തില്‍ മാത്രമല്ല രാജ്യത്തെ 543 ലോക്സഭാ മണ്ഡലങ്ങളിലും പ്രചരണ ചുമതല ആര്‍എസ്എസിനാണ്.ഇത്തവണ വന്‍ പദ്ധതിയാണ് ബിജെപിക്കായി കേരളത്തില്‍ ആര്‍എസ്എസ് ഒരുക്കുന്നത്. സാധ്യത കല്‍പ്പിക്കുന്ന 10 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളേയും ആര്‍എസ്എസ് നിര്‍ദ്ദേശിച്ചു.

അതേസമയം ബിജെപിയിലെ പ്രമുഖ നേതാക്കളല്ല ഈ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. മറിച്ച് 10 മണ്ഡലങ്ങളിലേക്കും 10 പൊതു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളേയാണ് ആര്‍എസ്എസ് നിര്‍‌ദ്ദേശിച്ചിരിക്കുന്നത്.പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ്മയും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ചുമതല

തെരഞ്ഞെടുപ്പ് ചുമതല

2014 ലെ പൊതു തിരഞ്ഞെടുപ്പ് മുതലാണ് ആര്‍എസ്എസ് തെരഞ്ഞെടുപ്പിന്‍റെ പ്രചരണ ചുമതല ഏറ്റെടുത്ത്. ഇത്തവണയും രാജ്യത്തെ 543 മണ്ഡലങ്ങളുടേയും പ്രചരണ ചുമതല ആര്‍എസ്എസ് തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. ശബരിമല വിഷയം സജീവമായി തുടരുന്ന കേരളത്തില്‍ പുതു തന്ത്രങ്ങളാണ് ആര്‍എസ്എസ് പരീക്ഷിക്കുന്നത്.

ഗൃഹസമ്പര്‍ക്കത്തിന്

ഗൃഹസമ്പര്‍ക്കത്തിന്

രാജ്യത്തിന് ആര്‍എസ്എസിന് ഏറ്റവും കൂടുതല്‍ ശാഖകള്‍ ഉളളത് കേരളത്തിലാണ്. ഇവര്‍ കേരളത്തിലെ വീടുകള്‍ സന്ദര്‍ശിച്ചുള്ള ഗൃഹ സമ്പര്‍ക്കത്തിന് ഉടന്‍ തുടക്കം കുറിക്കും. മോദിയുടെ ഭരണ മികവുകള്‍ ജനങ്ങളില്‍ എത്തിക്കുകയാണ് ഉദ്ദേശം.

സ്ഥാനാര്‍ത്ഥി നിര്‍ണയം

സ്ഥാനാര്‍ത്ഥി നിര്‍ണയം

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഇത്തവണ ആര്‍എസ്എസ് കേരളത്തില്‍ ഇടപെടുന്നുണ്ട്. വിജയ സാധ്യതയുള്ള പ്രധാന മണ്ഡലങ്ങള്‍ക്കായി ബിജെപിയിലെ പ്രമുഖര്‍ ചരട് വലിക്കുന്നുണ്ട്. എന്നാല്‍ 10 പ്രധാന മണ്ഡലങ്ങളിലും പൊതുസ്വതന്ത്രരെ നിര്‍ത്താനാണ് ആര്‍എസ്എസ് പദ്ധതി.

ബിജെപി നേതാക്കളെ തഴഞ്ഞു

ബിജെപി നേതാക്കളെ തഴഞ്ഞു

ബിജെപി നേതാക്കളെ പൂര്‍ണമായും മാറ്റി നിര്‍ത്തിയുള്ള പട്ടികയാണ് ആര്‍എസ്എസ് തയ്യാറാക്കിയിരിക്കുന്നത്. പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മയടക്കമുള്ളവരുടെ പട്ടിക ദേശീയ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി റാംലാല്‍ വഴി ബിജെപി ആര്‍എസ്എസ് നേതൃത്വത്തിന് കൈമാറി.

പ്രതീക്ഷ കൈവിടാതെ

പ്രതീക്ഷ കൈവിടാതെ

മണ്ഡലങ്ങളില്‍ ആര്‍ക്കൊക്കെയാണ് മുന്‍തൂക്കം ലഭിക്കുകയെന്നറിയാന്‍ ആര്‍എസ്എസ് പ്രത്യേകം സര്‍വ്വേ നടത്തിയിരുന്നു. സര്‍വ്വേയില്‍ തിരുവനന്തപുരത്ത് മോഹന്‍ലാലിനാണ് മുന്‍തൂക്കം ലഭിച്ചത്. രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് നടന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആര്‍എസ്എസ് പ്രതീക്ഷ വിട്ടിട്ടില്ല.

പന്തളം രാജകുടുംബാംഗം

പന്തളം രാജകുടുംബാംഗം

ഇനി മോഹന്‍ലാല്‍ വന്നില്ലെങ്കിലും മറ്റ് ആറ് പേരുടെ പട്ടികയും തിരുവനന്തപുരം മണ്ഡലത്തിലേക്കായി ആര്‍എസ്എസ് തയ്യാറാക്കിയിട്ടുണ്ട്. കുമ്മനത്തിനായും ആര്‍എസ്എസ് സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. അതേസമയം പത്തനംതിട്ടയില്‍ പന്തളം രാജകുടുംബാംഗം ആര്‍ ശശികുമാര വര്‍മ്മയുടെ പേരാണ് ആര്‍എസ്എസ് നിര്‍ദ്ദേശിച്ചത്.

പത്തനംതിട്ടയില്‍

പത്തനംതിട്ടയില്‍

നേരത്തേ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍റെ പേര് പത്തനംതിട്ടയില്‍ ഉയര്‍ന്ന് കേട്ടിരുന്നു. ശബരിമല സമരത്തിന്‍റെ മുന്‍പന്തിയില്‍ നിന്ന് സമരത്തെ നിയന്തരിക്കാനും പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനം നേടാനും കെ സുരേന്ദ്രന് കഴിഞ്ഞെന്ന് വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

മണ്ഡലത്തില്‍ പ്രവേശനമില്ല

മണ്ഡലത്തില്‍ പ്രവേശനമില്ല

എന്നാല്‍ ശബരിമല സമരത്തിന്‍റെ ഭാഗമായുള്ള കേസില്‍ നിലവില്‍ ജാമ്യത്തില്‍ കഴിയുന്ന സുരേന്ദ്രന് നിലവില്‍ പത്തനംതിട്ട മണ്ഡലത്തില്‍ വിലക്കുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ സുരേന്ദ്രനെ മത്സരിപ്പിച്ചാല്‍ പ്രചരണം തിരിച്ചടിയാകുമെന്ന് ആര്‍എസ്എസ് കണക്കാക്കുന്നുണ്ട്.

പ്രതികരിച്ച് ശശികുമാര വര്‍മ്മ

പ്രതികരിച്ച് ശശികുമാര വര്‍മ്മ

പന്തളം രാജകുടുംബാംഗമെന്ന നിലയില്‍ ശശികുമാര വര്‍മ്മയ്ക്ക് മണ്ഡലത്തില്‍ സ്വാധീനമുണ്ടെന്നാണ് ആര്‍എസ്എസ് കണക്കാക്കുന്നത്. മത്സരിക്കാന്‍ തിരുമാനിച്ചിട്ടില്ലേങ്കിലും ശബരിമലയുടെ ശബ്ദം ലോക്സഭയില്‍ കേള്‍ക്കണമെന്ന് ശശികുമാര വര്‍മ്മയുടെ പ്രതികരണം.

കൊല്ലത്ത്

കൊല്ലത്ത്

സുരേഷ് ഗോപിയുടെ പേരാണ് കൊല്ലം മണ്ഡലത്തില്‍ നിന്നും ആര്‍എസ്എസ് നിര്‍ദ്ദേശിച്ചത്. നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥികളുടെ പോരായ്മകളും സാധ്യതകളുമെല്ലാം ആര്‍എസ്എസ് പട്ടികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് യോഗം

തിരുവനന്തപുരത്ത് യോഗം

ബിജെപി നേതാക്കള്‍ പകരം സ്വതന്തരെ നിര്‍ത്തുന്നത് വഴി വിവിധ തലങ്ങളിലെ വോട്ട് സമാഹരിക്കാന്‍ കഴിയുമെന്ന് ആര്‍എസ്എസ് വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ആര്‍എസ്എസ് നേതാവ് റാംലാലിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിട്ടുണ്ട്.

സീറ്റ് വിഭജനം

സീറ്റ് വിഭജനം

യോഗത്തില്‍ സീറ്റ് വിഭജനം സംബന്ധിച്ച് തിരുമാനമായെന്നാണ് വിവരം. ഇതുപ്രകാരം ബിഡിജെഎസിന് അഞ്ചും കേരള കോണ്‍ഗ്രസിന് ഒരു സീറ്റും നല്‍കാന്‍ തിരുമാനമായിട്ടുണ്ട്.

English summary
Rss preapres list of candidates in kerala includes sasikumara varma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X