മലപ്പുറം താനൂരില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തെ അക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

  • Posted By: നാസര്‍
Subscribe to Oneindia Malayalam

മലപ്പുറം: താനൂര്‍ ഒഴൂരില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം ഇ ജയനെയും പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും ആക്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഒഴൂര്‍ പടയത്ത് വിശ്വനാഥന്റെ മകന്‍ വിഖില്‍ നാഥാ(27)ണ് താനൂര്‍ പൊലീസ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ ഒഴൂരില്‍ വച്ചാണ് പിടികൂടിയത്.

ഷക്കീലയും സൈറയും രമയും; ഇത് പെണ്‍ഗുണ്ടകളുടെ ലോകം!! പുരുഷന്‍മാര്‍ വരച്ച വരയില്‍

ഫെബ്രുവരി 4ന് വൈകീട്ട് എട്ടോടെയായിരുന്നു ഇല്ലത്തപ്പടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇ ജയനെയും, പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരയും ആക്രമിച്ചത്. അയ്യായയിലെ സിപിഎം പൊതുയോഗത്തില്‍ പങ്കെടുക്കാനായി പോകുന്ന വഴിയായിരുന്നു ആക്രമണം.

 vikilnath

അറസ്റ്റിലായ വിഖില്‍ നാഥ്‌

അതിന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തെ ഡിവൈഎഫ്ഐ പ്രചാരണ സാമഗ്രികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നില നില്‍ക്കുകയായിരുന്നു. ആസൂത്രണത്തോടെയുള്ള ആക്രമണത്തില്‍ ഇ ജയനടക്കം എട്ടോളം പേര്‍ക്ക് പരുക്കേറ്റിരുന്നു.

ഇരുപതോളം പേര്‍ വരുന്ന ആര്‍എസ്എസ് സംഘമായിരുന്നു ആക്രമണത്തിന് പിന്നില്‍. ആക്രമത്തില്‍ പങ്കെടുത്തവരേയും ഗൂഢാലോചന നടത്തിയവരെയും ഉടന്‍ പിടികൂടണമെന്ന് സിപിഎം ഒഴൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.


English summary
rss worker arrested for attacking cpm leader in malapuram tanur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്